
ചുഴലിക്കാറ്റ് കേരളത്തില്‍ മഴ നല്‍കുമോ?
With warnings of cyclones in the Bay of Bengal and a powerful depression near Gujarat, Kerala is not expected to experience heavy rainfall soon
ചുഴലിക്കാറ്റ് കേരളത്തില്‍ മഴ നല്‍കുമോ?
ബംഗാള്‍ ഉള്‍ക്കടലില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ ചുഴലിക്കാറ്റെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര ന്യൂനമര്‍ദം എന്നും പറയുന്ന സിസ്റ്റവും വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്തിനു സമീപത്തെ ശക്തികൂടിയ ന്യൂനമര്‍ദത്തെയും തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയില്ല.
ഒറ്റപ്പെട്ട മഴയാണ് വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ താരതമ്യേന മഴ മറ്റു ജില്ലകളെ അപേക്ഷിച്ചു കൂടും. ഇടത്തരം മഴ ദീര്‍ഘമായ ഇടവേളകളോടെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയാകും.
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും മഴ ലഭിക്കും.
വെള്ളിയാഴ്ച രാത്രി കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള തീരദേശത്ത് യാത്ര ചെയ്യുമ്പോള്‍ ഇടക്കിടെ മഴ കാണാനാകും. അല്‍പ നേരം കനത്തു പെയ്യുന്ന മഴയാണ് പ്രതീക്ഷിക്കേണ്ടത്.
ശനിയാഴ്ച മുതല്‍ കേരളത്തില്‍ വീണ്ടും മഴ കുറയും. ഇതിനകം ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റം കരകയറി ദുര്‍ബലമാകുന്നതിനെ തുടര്‍ന്നും അറബിക്കടല്‍ സിസ്റ്റം ഒമാന്‍ ഭാഗത്തേക്ക് നീങ്ങുന്നതു കൊണ്ടുമാണിത്. കിഴക്കന്‍ കാറ്റ് പതിയെ ശക്തിപ്പെടുകയും തമിഴ്‌നാട്ടില്‍ ഇടിയോടെ മഴ ലഭിക്കുകയും ചെയ്യും.
രണ്ടു സിസ്റ്റങ്ങള്‍ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും വരുന്നതിനാല്‍ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ പുരോഗമിക്കുന്നത് ഏതാനും ദിവസത്തേക്ക് തടസ്സപ്പെടും.
English Summary : With warnings of cyclones in the Bay of Bengal and a powerful depression near Gujarat, Kerala is not expected to experience heavy rainfall soon
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




