
കെയർ മേഖലയിലെ മലയാളികൾക്ക് ആശ്വാസം, കുടിയേറ്റ നിയമത്തിൽ പുതിയ സർക്കാർ മാറ്റം വരുത്തുന്നു
UK Government Considers Immigration Relief for Care Sector Workers, Bringing Hope to Keralites
കെയർ മേഖലയിലെ മലയാളികൾക്ക് ആശ്വാസം, കുടിയേറ്റ നിയമത്തിൽ പുതിയ സർക്കാർ മാറ്റം വരുത്തുന്നു
യു.കെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക്
ആശ്വാസമാകുന്ന നീക്കവുമായി പുതിയ സർക്കാർ.
നിലവിൽ കെയർ മേഖലയിലുള്ള ജീവനക്കാരെ പുതിയ കർശന കുടിയേറ്റ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുകയോ പ്രത്യേക ഇളവുകൾ നൽകുകയോ ചെയ്യുന്ന സാധ്യത സർക്കാർ പരിശോധിക്കുന്നതായി സൂചനകൾ പുറത്തു വരുന്നുണ്ട്.
ആൻഡി ബേണം സർക്കാർ ഇതു സംബന്ധിച്ച് നീക്കം തുടങ്ങി.
സ്ഥിരതാമസത്തിനുള്ള (Indefinite Leave to Remain – ILR) യോഗ്യതാ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കുന്ന നിർദേശമാണ് നേരത്തെ കെയ്ർ സ്റ്റാമർ സർക്കാർ മുന്നോട്ടുവെച്ചത്. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നടപടിയല്ല മുൻ സർക്കാർ സ്വീകരിച്ചിരുന്നത്.
കെയ്മർ സർക്കാറിൻ്റെ നിർദ്ദേശം നടപ്പിലാക്കിയാൽ സാമൂഹിക പരിചരണ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക വ്യാപകമായി ഉയർന്നിരുന്നു.
ഇതിനെ തുടർന്നാണ് നിലവിലെ കെയർ ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ നൽകുന്ന കാര്യം ആൻഡി ബേണം സർക്കാർ സജീവമായി പരിഗണിക്കുന്നത്.
ഇതിനിടെ സാമൂഹിക പരിചരണ മേഖലയെ സർക്കാർ ഏറ്റവും മുൻഗണന നൽകുന്ന വിഷയങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെ ക്ഷാമം, ദീർഘകാല പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ച് അടുത്ത ആഴ്ച പ്രധാനമന്ത്രി ആൻഡി ബേൺ പ്രത്യേക നയപ്രഖ്യാപനം നടത്തുമെന്നും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
ഈ സാഹചര്യത്തിലാണ് കെയർ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് കുടിയേറ്റ നിയമങ്ങളിൽ പ്രത്യേക ഇളവ് നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കുന്നതായുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ തന്നെ നേതാവാണ് പുതിയ പ്രധാനമന്ത്രി എങ്കിലും കഴിഞ്ഞ സർക്കാറിനേക്കാൾ വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.
യു.കെയിലെ കെയർ മേഖലയിൽ വിദേശ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്ന് തൊഴിലുടമകളും കെയർ മേഖലയിലെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
കർശന കുടിയേറ്റ നയങ്ങൾ നടപ്പായാൽ ജീവനക്കാരുടെ കുറവ് കൂടുതൽ രൂക്ഷമാകുമെന്നും മുതിർന്നവർക്കും രോഗികൾക്കും ലഭിക്കുന്ന പരിചരണ സേവനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കുടിയേറ്റ നിയമങ്ങളിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ ഇത് സർക്കാർ പരിഗണനയിലുള്ള നിർദേശമാണെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷമേ പുതിയ നിയമങ്ങളുടെ അന്തിമരൂപം വ്യക്തമാകുകയുള്ളൂ എന്നും സൂചനകൾ വ്യക്തമാക്കുന്നു.
കെയർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമീപകാലത്ത് ജോലിയിൽ പ്രവേശിച്ച മലയാളി സമൂഹത്തിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗവും.
English Summary : The new UK government under Prime Minister Andy Burnham is actively considering exemptions or special concessions for foreign care workers including thousands of Keralites from recently tightened immigration rules. Concerns were previously raised over former proposals that sought to double the Indefinite Leave to Remain (ILR) eligibility period from 5 to 10 years.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




