Newsroom
UAE Job Latest Update June 2026 : യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം
Metbeat News

UAE Job Latest Update June 2026 : യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം

UAE Simplifies Work Permit Process; Ministry Introduces Digital Reforms

യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം

യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റ് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും ലളിതമാക്കാനുമായി പരിഷ്കാരങ്ങളുമായി മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (UAE MoHRE) . 

തൊഴിൽ വിസകളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ അപേക്ഷ നടപടികളുടെ വേഗത വര്‍ദ്ധിക്കുകയും രാജ്യത്തെ തൊഴില്‍ വിപണി കാര്യക്ഷമമാവുകയും ചെയ്യും.

സര്‍ക്കാര്‍ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാനുള്ള 'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ നടപാക്കുന്നത്. ഇതനുസരിച്ച് അപേക്ഷകള്‍ക്കൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 

അപേക്ഷേ ഫോമുകളില്‍ പൂരിപ്പിക്കേണ്ട വിവരങ്ങൾ 75 മുതല്‍ 97 ശതമാനം വരെയാണ് കുറച്ചിട്ടുണ്ട്. ഇത് അപേക്ഷകർക്ക് അനുഗ്രഹമാണ്.  മന്ത്രാലയത്തിന്റെ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി തൊഴിലുടമകള്‍ക്ക് ഇനി മുതല്‍ എളുപ്പത്തില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനാകും. 


വിവിധ തൊഴില്‍ സാഹചര്യങ്ങള്‍ക്കായി 13 തരം വര്‍ക്ക് പെര്‍മിറ്റുകളാണ് മന്ത്രാലയം നിലവില്‍ അനുവദിക്കുന്നത്.

പ്രധാന പെര്‍മിറ്റുകള്‍ 

വിദേശ റിക്രൂട്ട്‌മെന്റ് പെര്‍മിറ്റ്

 യു.എ.ഇക്ക് പുറത്തുനിന്നും ആളുകളെ ജോലിക്ക് എടുക്കുന്നതിന് (കാലാവധി രണ്ട് വര്‍ഷം).


 ട്രാന്‍സ്ഫര്‍ വര്‍ക്ക് പെര്‍മിറ്റ്

 രാജ്യത്തിനകത്ത് തന്നെയുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിന് (കാലാവധി രണ്ട് വര്‍ഷം).

 പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്

 ഒന്നിലധികം സ്ഥാപനങ്ങളില്‍ ഒരേസമയം പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാനാകും. ഇതിനായി പ്രധാന തൊഴിലുടമയുടെ പ്രത്യേക അനുമതി പത്രം ആവശ്യമുണ്ടാകില്ല.

ഫാമിലി വിസയിലുള്ളവര്‍ക്കുള്ള പെര്‍മിറ്റ്

കുടുംബത്തോടൊപ്പം യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നു. (കാലാവധി രണ്ട് വര്‍ഷം).

 മൈനര്‍ പെര്‍മിറ്റ്
 (പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ളത്)

15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സുരക്ഷിതമായ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ജുവനൈല്‍ പെര്‍മിറ്റ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റുഡന്റ് ട്രെയിനിംഗ് പെര്‍മിറ്റും ലഭ്യമാണ്.

 താത്കാലിക & മിഷന്‍ പെര്‍മിറ്റുകള്‍

താല്‍ക്കാലിക ആവശ്യങ്ങള്‍ക്കോ ഒരു പ്രത്യേക പ്രോജക്ടിനോ വേണ്ടി മാത്രം തൊഴിലാളികളെ നിയമിക്കാന്‍.

ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ്

 സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇല്ലാതെ സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണിത്.

ഇവ കൂടാതെ യു.എ.ഇ/ജി.സി.സി പൗരന്മാര്‍ക്കുള്ള പെര്‍മിറ്റ്, ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കുള്ള പെര്‍മിറ്റ്, സ്വദേശി ട്രെയിനികള്‍ക്കുള്ള പ്രത്യേക പെര്‍മിറ്റ്, സ്വകാര്യ ട്യൂഷന്‍ പെര്‍മിറ്റ് എന്നിവയും പുതിയ പട്ടികയിലുണ്ട്.

നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങളെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ വഴി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ ജൂലൈ 30 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്.

English Summary : UAE Simplifies Work Permit Process; Ministry Introduces Digital Reforms. The UAE Ministry of Human Resources and Emiratisation (MoHRE) has introduced major reforms to make the work permit application process faster, simpler, and completely digital. This initiative is part of the "Zero Government Bureaucracy" program, aimed at eliminating administrative delays.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat