Newsroom
Monsoon 2026 : കനത്ത മഴയിൽ കിണർ ഇടിഞ്ഞു
Metbeat News

Monsoon 2026 : കനത്ത മഴയിൽ കിണർ ഇടിഞ്ഞു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ (Heavy Rain) തുടർന്ന് വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞ് താഴ്ന്നു.

കനത്ത മഴയിൽ കിണർ ഇടിഞ്ഞു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ (Heavy Rain) തുടർന്ന് വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞ് താഴ്ന്നു. കോഴിക്കോട് ജില്ലയിലെ കായക്കെടി പഞ്ചായത്തിലെ ദേവർകോവിൽ പാറയുള്ളപറമ്പത്ത് സുമയുടെ വീട്ടിനോട് ചേർന്നുള്ള കിണറാണ് അപകടകരമായ രീതിയിൽ താണത്.

തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് കിണറിന് ചുറ്റുമുള്ള മണ്ണ് വലിയ തോതിൽ ഒലിച്ചുപോയതാണ് (Soil Erosion) കിണർ ഇടിഞ്ഞ് താഴാൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. കിണറിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഇതോടെ കിണറിന് സമീപമുള്ള ഭൂഭാഗവും ദുർബലമായിരിക്കുകയാണ്. 

കിണർ താഴ്ന്നതോടെ സമീപത്തുള്ള ശുചിമുറിയും (Bathroom) അപകടാവസ്ഥയിലായി. കുളിമുറിയുടെ അടിത്തറയ്ക്ക് സമീപം മണ്ണിടിഞ്ഞതിനാൽ ഏത് സമയത്തും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാമെന്ന ആശങ്കയിലാണ് കുടുംബാംഗങ്ങൾ. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മഴ തുടർന്നാൽ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യത നിലനിൽക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മഴക്കാലത്ത് ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കിണറിന്റെ സംരക്ഷണ ഭിത്തികൾ ശക്തിപ്പെടുത്തുകയും മണ്ണിടിച്ചിൽ തടയുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്നാണ് ഉയരുന്ന  ആവശ്യം.

English Summary : Heavy monsoon rains in Kerala have triggered a significant structural emergency in the Kayakkedi Panchayat. In a recent incident at Parayullaparambath, Deverkovil, a residential well collapsed due to severe soil erosion. The damage has compromised the surrounding ground, placing the resident’s (Suma) home and adjacent bathroom facilities at critical risk of further collapse.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
Agriculture

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്

31 minutes agoManeesha Prasoon
എൽനിനോ തുടങ്ങി, കേരളത്തെ ഏതെല്ലാം വർഷം എങ്ങനെയൊക്കെ എൽനിനോ ബാധിച്ചു എന്നറിയാം
Metbeat

എൽനിനോ തുടങ്ങി, കേരളത്തെ ഏതെല്ലാം വർഷം എങ്ങനെയൊക്കെ എൽനിനോ ബാധിച്ചു എന്നറിയാം

13/06/2026Weatherman Kerala
ആനയും പന്നിയുമൊക്കെ പേടിച്ച് ഓടും, വന്യമൃഗ ശല്ല്യം തടയാൻ മഞ്ഞൾ കൃഷിയുമായി വനംവകുപ്പ്
Metbeat

ആനയും പന്നിയുമൊക്കെ പേടിച്ച് ഓടും, വന്യമൃഗ ശല്ല്യം തടയാൻ മഞ്ഞൾ കൃഷിയുമായി വനംവകുപ്പ്

13/06/2026Maneesha Prasoon
ഷിഗെല്ല വ്യാപനത്തിന് പിന്നിൽ പരിസ്ഥിതി ഘടകങ്ങൾ; ശുചിത്വക്കുറവും മലിനജലവും രോഗവ്യാപനത്തിന് പ്രധാന കാരണം
Metbeat

ഷിഗെല്ല വ്യാപനത്തിന് പിന്നിൽ പരിസ്ഥിതി ഘടകങ്ങൾ; ശുചിത്വക്കുറവും മലിനജലവും രോഗവ്യാപനത്തിന് പ്രധാന കാരണം

13/06/2026Maneesha Prasoon
എൽ നിനോ എത്തി; കെഎസ്ഇബിക്ക് ആശങ്ക, വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമോ?
Metbeat

എൽ നിനോ എത്തി; കെഎസ്ഇബിക്ക് ആശങ്ക, വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമോ?

13/06/2026Maneesha Prasoon
വീണ്ടും നിപ്പ : വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും നിപ്പ വൈറസ് വ്യാപനം വർധിപ്പിക്കുന്നു
Metbeat

വീണ്ടും നിപ്പ : വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും നിപ്പ വൈറസ് വ്യാപനം വർധിപ്പിക്കുന്നു

13/06/2026Maneesha Prasoon