
El Niño Threat : എൽനിനോ തുടങ്ങി, കേരളത്തെ ഏതെല്ലാം വർഷം എങ്ങനെയൊക്കെ എൽനിനോ ബാധിച്ചു എന്നറിയാം
എല്‍നിനോ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്ത കേൾക്കുന്നു എന്നല്ലാതെ നമ്മളെ എങ്ങനെ ബാധിക്കും എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.
എൽനിനോ തുടങ്ങി, കേരളത്തെ ഏതെല്ലാം വർഷം എങ്ങനെയൊക്കെ എൽനിനോ ബാധിച്ചു എന്നറിയാം
എല്‍നിനോ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്ത കേൾക്കുന്നു എന്നല്ലാതെ നമ്മളെ എങ്ങനെ ബാധിക്കും എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. നമ്മുടെ (കേരളത്തിൽ ഉള്ളവരുടെ) ജീവിതവും ഉപജീവനവും സ്വത്തും ജീവനും എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്.
അമേരിക്കയുടെ National Oceanic and Atmospheric Adminitsration (NOAA) യും National Weather Service ഉം എൽനിനോ രൂപപ്പെട്ടതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. പസഫിക് മേഖലയിലെ ഭൂമധ്യ രേഖാ പ്രദേശത്തെ സമുദ്രോപരിതാപനില കൂടി നിൽക്കുന്നത് NOAA പുറത്തുവിട്ട ഉപഗ്ര ചിത്രത്തിൽ വ്യക്തമാണ്.
NOAA യുടെ പ്രവചനം അനുസരിച്ച് വളരെ ശക്തമായ എൽനിനോ ആയിരിക്കും ഇത്തവണത്തേത്. ഇക്വറ്റോറിയൽ പസഫിക്കിലെ (പസഫിക് സമുദ്രത്തിലെ ഭൂമധ്യ രേഖാ പ്രദേശം) സമുദ്രോപരി താപനില ( Sea Surface Temperature - SST) സാധാരണയേക്കാൾ കൂടുന്നതിനെ ആണ് എൽനിനോ എന്നു പറയുന്നത്. ഇത് പൂജ്യം ഡിഗ്രിക്ക് മുകളിൽ പോയാൽ എൽനിനോയും പൂജ്യത്തിന് താഴെ പോയാൽ ലാനിനയുമാണ്.
ഇത്തവണ 2 ഡിഗ്രി വരെ താപനില കൂടാനുള്ള സാധ്യത 63 % ആണെന്ന് യു.എസ് ഏജൻസികൾ പ്രവചിക്കുന്നു. സ്പാനിഷ് ഭാഷയിൽ ലിറ്റിൽ ബോയ് എന്നു പേരുള്ള എൽ നിനോ എന്തെല്ലാം ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കുമെന്നാണ് നോക്കാനുള്ളത്. പോയ വർഷങ്ങളിലെ എൽനിനോ കാലം കേരളത്തിൽ എങ്ങനെ ബാധിച്ചെന്ന് കൂടി നമുക്ക് പരിശോധിച്ചാൽ വരാനിരിക്കുന്ന കാലത്തെ കുറിച്ച് നമുക്ക് ഏകദേശ ചിത്രം ലഭിക്കും.
കേരളത്തിൽ ജൂണിൽ ഇനി അവസാനം വരെ കാര്യമായി മഴ നമുക്ക് പ്രതീക്ഷിക്കാനില്ല. ഇതൊരു എൽനിനോ സ്വാധീനമാണോ എന്നു ചോദിച്ചാൽ ഏറെക്കുറെ ആണെന്ന് പറയാനാകും. കാലവർഷം വടക്കോട്ട് പുരോഗമിക്കാൻ മടിച്ച് മഹാരാഷ്ട്രയിൽ തന്നെ നിൽക്കുകയാണ്. കർണാടകയിലെ ഒരു ചെറിയ ഭാഗത്ത് ഇപ്പോഴും കാലവർഷം എത്തിയിട്ടില്ല. ഉത്തരേന്ത്യ കൊടും ചൂടിലുമാണ്. തെക്കേ ഇന്ത്യയിൽ കാലവർഷം ദുർബലമായി കഴിഞ്ഞു. എൽനിനോ രൂപപ്പെടുന്നതിന്റെ പരിവർത്തന കാലത്ത് ഇതു പതിവാണ്.
മഴ തുടങ്ങും മുൻപ് ദുർബലമാകുന്നത് എന്തൊരു കഷ്ട്ടമാണ് എന്ന് ചിന്തിക്കാൻ വരട്ടെ. നമുക്കു മുന്നിലുള്ളത് ഒരു വരൾച്ചാ കാലമാണെന്ന് പറയാതെ വയ്യ. ജൂലൈയിലും ഓഗസ്റ്റിലും ആവശ്യത്തിന് മഴ നൽകാൻ ഇന്ത്യൻ ഓഷ്യൻ ഡൈ പോൾ പോസിറ്റീവ് ആകുമെന്ന നേരിയ പ്രതീക്ഷ മാത്രമേ നമുക്കു മുന്നിലുള്ളൂ. ആ പ്രതീക്ഷ നമുക്ക് കണ്ടറിയണം.
1982/83, 1997/98, 2015/16 വർഷങ്ങളും നമുക്ക് എൽനിനോ വർഷങ്ങളായിരുന്നു. ഈ മൂന്നു എൽനിനോകളാണ് നമ്മളെ ഏറ്റവും വെള്ളം കുടിപ്പിച്ച എൽനിനോ വർഷങ്ങൾ. ഇവ കേരളത്തെ എങ്ങനെ ബാധിച്ചെന്ന് നമുക്ക് പരിശോധിക്കാം.
1982 / 1983 എല്‍ നിനോ
ചരിത്രത്തിലെ ഏറ്റവും കടുത്ത വരൾച്ച. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ എൽ നിനോ വർഷങ്ങളിലൊന്നായിരുന്നു ഇത്. കേരളത്തെ സംബന്ധിച്ച് ഏറ്റവും ദുരിതപൂർണ്ണമായ കാലഘട്ടമായിരുന്നു ഇത്.
മൺസൂണിന്റെ പരാജയം
1982 ൽ മൺസൂൺ മഴയിൽ വൻ കുറവുണ്ടായി. തൊട്ടുപിന്നാലെ 1983 ന്റെ ആദ്യ പകുതിയിൽ കേരളം അതുവരെ കാണാത്ത കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ ഭൂരിഭാഗം കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടു. നദികളിലെ ഒഴുക്ക് നിലച്ചു. പലയിടങ്ങളിലും കുടിവെള്ളത്തിനായി ജനങ്ങൾ കിലോമീറ്ററുകൾ നടക്കേണ്ടി വന്നു എന്നാണ് അന്നത്തെ റിപ്പോർട്ടുകൾ പറയുന്നത്.
ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചിരുന്ന കേരളത്തിൽ ഡാമുകളിലെ ജലനിരപ്പ് റെക്കോർഡ് താഴ്ചയിലായി. മാസങ്ങളോളം നീണ്ടുനിന്ന കടുത്ത വൈദ്യുതി നിയന്ത്രണവും (Power Cut) ലോഡ്‌ഷെഡ്ഡിംഗും വ്യവസായങ്ങളെയും ജനജീവിതത്തെയും സ്തംഭിപ്പിച്ചു.
തെങ്ങ്, കുരുമുളക്, നെല്ല് തുടങ്ങിയ നാണ്യവിളകളും ഭക്ഷ്യവിളകളും വ്യാപകമായി കരിഞ്ഞുണങ്ങി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇത് കർഷകർക്ക് വരുത്തിവച്ചത്.
1997 / 1998 എൽനിനോ
നൂറ്റാണ്ടിന്റെ എൽ നിനോ' (Super El Niño)
ആഗോളതലത്തിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായിട്ടാണ് 1997 /98 രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ചില അനുകൂല ഘടകങ്ങൾ (Indian Ocean Dipole) കാരണം കേരളത്തിൽ മഴ പൂർണ്ണമായി പെയ്തില്ലെങ്കിലും പസഫിക് പ്രതിഭാസം വലിയ ആഘാതം സൃഷ്ടിച്ചു.
1997 ൽ മൺസൂൺ മഴയുടെ അളവിൽ കാര്യമായ കുറവുണ്ടായി. മഴ പെയ്യേണ്ട സമയത്ത് പെയ്യാതിരിക്കുകയും, പെയ്തപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായി പെയ്യുകയും ചെയ്യുന്ന പ്രതികൂലാവസ്ഥയുണ്ടായി.
1998 ന്റെ തുടക്കത്തിൽ കേരളത്തിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വളരെ ഉയർന്നു. കടുത്ത ചൂടും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങളും അനുഭവപ്പെട്ടു.
ഭൂഗർഭ ജലനിരപ്പ് താഴൽ
മഴയുടെ കുറവ് കാരണം ഭൂഗർഭ ജലനിരപ്പ് വേഗത്തിൽ താഴുകയും വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ശുദ്ധജല ക്ഷാമം രൂക്ഷമാകുകയും ചെയ്തു.
തുടർച്ചയായ വരൾച്ചയും ചൂടും സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ച ഏറ്റവും ശക്തമായ എൽ നിനോ വർഷങ്ങളിലൊന്നാണിത്.
മഴയിലെ വൻ കുറവ്
2015 ലെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ കേരളത്തിൽ ഏകദേശം 26% കുറവാണ് രേഖപ്പെടുത്തിയത്. തുടർന്നു വന്ന വടക്കുകിഴക്കന്‍ മൺസൂണും (തുലാവർഷം) പരാജയപ്പെട്ടു.
ഔദ്യോഗിക വരൾച്ചാ പ്രഖ്യാപനം
മഴ വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് 2016 ഒക്ടോബറിൽ കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2016 മാർച്ചിലും ഏപ്രിലിലും കേരളത്തിലെ പല ജില്ലകളിലും (പ്രത്യേകിച്ച് പാലക്കാട്) താപനില 41 ഡിഗ്രി സെൽഷ്യസിനും മുകളിൽ പോയി. സംസ്ഥാനത്ത് പലയിടങ്ങളിലും സൺസ്‌ട്രോക്ക് (സൂര്യതാപം) റിപ്പോർട്ട് ചെയ്യപ്പെട്ടു.
കാർഷിക തകർച്ച
കുടിവെള്ള ലഭ്യത കുറഞ്ഞത് പച്ചക്കറി, നെൽക്കൃഷി എന്നിവയെ ബാധിച്ചു. ജലസംഭരണികളിലെ ജലനിരപ്പ് 30 ശതമാനത്തോളമായി കുറഞ്ഞത് കൃഷിയെയും വൈദ്യുതി ഉത്പാദനത്തെയും പ്രതിസന്ധിയിലാക്കി.
ഏതായാലും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് മലയാളികൾ ഇത്ര ജാഗ്രതയോടെ സംസാരിച്ചു തുടങ്ങി എന്നതു തന്നെ അദ്ഭുതമാകുന്നു.
English Summary : The National Oceanic and Atmospheric Administration (NOAA) has officially confirmed the onset of a strong El Niño phenomenon, marked by rising Sea Surface Temperatures (SST) in the equatorial Pacific. With global agencies predicting a 63% chance of temperatures spiking up to 2°C above normal, there are rising concerns about how this "Little Boy" (El Niño) will impact local lives, livelihoods, and properties in Kerala.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





