Newsroom
UAE Jobs : ദുബൈയിൽ അക്കൗണ്ടൻ്റ്, ഫ്രഷർക്ക് അപേക്ഷിക്കാം
Metbeat News

UAE Jobs : ദുബൈയിൽ അക്കൗണ്ടൻ്റ്, ഫ്രഷർക്ക് അപേക്ഷിക്കാം

UAE Jobs: Asst. Accountant, Freshers can apply

1. അസിസ്റ്റന്റ് അക്കൗണ്ടന്റ്
ദുബെെയിലെ പ്രശസ്തമായ കമ്പനിയിലേക്ക് അസിസ്റ്റന്റ് അക്കൗണ്ടന്റിനെ നിയമിക്കുന്നു. 

സ്ഥലം: ദുബെെ
വിദ്യാഭ്യാസ യോഗ്യത: ബിരുദം
എക്സ്പീരിയൻസ്: ഫ്രഷർ
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10, 2025

ബുക്ക് കീപ്പിംഗ്, ഡാറ്റാ എൻട്രി, ജേർണൽ എൻട്രികൾ, ലെഡ്ജർ അപ്‌ഡേറ്റ് എന്നിവ നിയന്ത്രിക്കുക,
ബാങ്ക് റിക്കൺസിലിയേഷനുകൾ നടത്തുക, ഫിനാൻഷ്യൽ റെക്കോർഡുകൾ അപ്‌ഡേറ്റ് ചെയ്യുക,
മാസ, ത്രൈമാസ, വാർഷിക ക്ലോസിംഗ് പ്രോസസ്സുകളിൽ സഹായിക്കുക,
എക്സ്റ്റേണൽ ഓഡിറ്റർമാരുമായി കോർഡിനേറ്റ് ചെയ്യുക, ആവശ്യമായ രേഖകൾ നൽകുക.

അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ CV ഇമെയിൽ ചെയ്യുക: reevadesk0786@gmail.com 

To Join Gulf Job WhatsApp Group Please Click Here 

English Summary: UAE Jobs: Asst. Accountant, Freshers can apply

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat