
ഫിലിപ്പൈന്‍സിലെ ബൗലോയ് ചുഴലിക്കാറ്റ്; 10 മരണം, 4 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
Typhoon Bualoi in the Philippines has resulted in 10 fatalities and the evacuation of 400,000 residents. Learn more about the situation and relief eff
ഫിലിപ്പൈന്‍സിലെ ബൗലോയ് ചുഴലിക്കാറ്റ്; 10 മരണം, 4 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
കേരളത്തിലെ മഴയെ സ്വാധീനിക്കുന്ന ഫിലിപ്പൈന്‍സിലെ ബൗലോയ് ചുഴലിക്കാറ്റ് ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റായി. ഇതുവരെ 10 പേര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഫിലിപ്പൈന്‍സിലും തെക്കന്‍ ലുസോണിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
2025 ല്‍ ഫിലിപ്പൈന്‍സിലുണ്ടാകുന്ന 15ാമത്തെ ചുഴലിക്കാറ്റാണിത്. നാലു ലക്ഷം പേരെ ഫിലിപ്പൈന്‍സില്‍ മാറ്റിപാര്‍പ്പിച്ചു. ഒരു വര്‍ഷം ശരാശരി 20 ചുഴലിക്കാറ്റുകളാണ് ഫിലിപ്പൈന്‍സിലുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം റഗാസ ചുഴലിക്കാറ്റിന്റെ കെടുതികള്‍ അവസാനിക്കും മുന്‍പാണ് പുതിയ ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സിലെത്തിയത്. റഗാസ ആദ്യം നാശം വിതച്ചത് ഫിലിപ്പൈന്‍സിലായിരുന്നു. പിന്നീട് തായ്‌വാനില്‍ കരകയറി. അവിടെ 14 പേരാണ് കൊല്ലപ്പെട്ടത്. ഫിലിപ്പൈന്‍സിലെ കിഴക്കന്‍ ബോകോളില്‍ മാത്രം 87,000 പേരെ മാറ്റിപാര്‍പ്പിച്ചു.
മധ്യ ഫിലിപ്പൈന്‍സിലെ കിഴക്കന്‍ സമാറിലാണ് ബൗലോയ് ചുഴലിക്കാറ്റ് കരകയറിയത്. മസ്‌ബേറ്റ് പ്രവിശ്യയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ മരിച്ചത് കനത്ത കാറ്റില്‍ മരം വീണാണ്. മറ്റൊരാള്‍ മുങ്ങിമരിക്കുകയും മൂന്നാമത്തെയാള്‍ മതിലിടിഞ്ഞു വീണുമാണ് മരിച്ചത്. മധ്യ ഫിലിപ്പൈന്‍സില്‍ ഏഴു പേര്‍ പ്രളയത്തില്‍ മരിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. മസ്‌ബേറ്റ് ഗവര്‍ണര്‍ ഇവ പുനസ്ഥാപിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്്. തെക്കന്‍ ലുസോണില്‍ കനത്ത മഴയും കാറ്റുമാണ് നാശനഷ്ടം വിതച്ചത്. ബൗലോയ് കരകയറുമ്പോള്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. 135 കി.മി വരെ വേഗത വര്‍ധിച്ചു.
ബൗലോയ് ഇനി വിയറ്റ്‌നാമിലേക്ക് പോകും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ വിയറ്റ്‌നാമില്‍ പ്രളയത്തിന് കാരണമാകുന്ന മഴ ലഭിക്കുമെന്നാണ് Department of Meteorology and Hydrology മുന്നറിയിപ്പ് നല്‍കി.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





