Newsroom
ആധുനിക ഖത്തറിന്റെ ശില്പി ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങി
Metbeat News

ആധുനിക ഖത്തറിന്റെ ശില്പി ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങി

The Architect of Modern Qatar, Sheikh Hamad bin Khalifa Al Thani, Passes Away.

ആധുനിക ഖത്തറിന്റെ ശില്പി ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങി

ഒരു സാധാരണ കടലോര രാജ്യമായിരുന്ന ഖത്തർ എന്ന കൊച്ചു രാജ്യത്തെ ലോകത്തെ വൻ വികസിത രാഷ്ട്രങ്ങളോടൊപ്പം തലയുയർത്തി നിൽക്കുവാൻ പ്രാപ്തമാക്കിയ ഭരണാധികാരിയായിരുന്നു ഇന്ന് അന്തരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി.

രണ്ട് പതിറ്റാണ്ട് കാലത്തെ തന്റെ ഭരണം കൊണ്ട് അദ്ദേഹം ഖത്തർ എന്ന രാജ്യത്തെ പുതുക്കി പണിതു. അംബര ചുംബികളായ കെട്ടിടങ്ങൾ കൊണ്ട് മാത്രമല്ല അദ്ദേഹം രാജ്യത്തെ മനോഹരമാക്കിയത്. ലോകത്തിലെ ഏറ്റവും സാമാധാനമുള്ള ജീവിതം സമ്മാനിച്ച രാജ്യമായി തന്റെ രാജ്യത്തെ  അദ്ദേഹം ലോകത്തിന് സമർപ്പിച്ചു.

സ്വന്തം രാജ്യത്തെ പ്രജകളെ ഏറ്റവും ഉൽകൃഷ്ടമായ രീതിയിൽ പരിചരിക്കുന്നതോടൊപ്പം തന്നെ അന്യ ദേശങ്ങളിൽ നിന്നും ഈ രാജ്യത്തേക്ക് വന്നവരേയും മാന്യമായി സ്വീകരിക്കുകയും ഉയർന്ന വേതനവും മാന്യമായ സംരക്ഷണവും നൽകി ഏറ്റവും നല്ല ആതിഥേയനായി അദ്ദേഹം ലോകത്തിന് മാതൃക കാണിച്ചു .

ലോക സമധാനത്തിന്റെ ദൂതനും മധ്യസ്ഥനുമായ ഒരു രാഷ്ട്ര നേതാവ്, ഇസ്ലാമിക മൂല്യങ്ങൾക്ക് എന്നും വലിയ പരിഗണന നൽകിയ ഭരണാധികാരിയായിരുന്നു. 

ഭൂമിയിലെ പ്രയാസപ്പെടുന്ന മനുഷ്യരിലേക്കെല്ലാം തന്റെ ഖജനാവിൽ നിന്നും ഒഴുകിയ സമ്പത്ത് കോടാനു കോടികളാണ്

ഹമാസ് എന്ന പലസ്തീൻ വിമോചന പ്രസ്ഥാനത്തെ പലരും അകറ്റി നിർത്തിയപ്പോഴും സധൈര്യം അവർക്കും തന്റെ രാജ്യത്ത് ഒരിടം തൽകി സ്വീകരിച്ച ഭരണാധികാരിയാണ് ഇദ്ദേഹം. 

ഖത്തർ എന്ന രാജ്യം ഒരു സാധാരണ അറേബ്യൻ രാജ്യമെന്ന അവസ്ഥയിൽ നിൽക്കുന്ന കാലത്താണ് 2022 ലെ ഫിഫ ലോക കപ്പ് എന്റെ രാജ്യം ഏറ്റെടുക്കുന്നു എന്ന് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി പ്രഖ്യാപിച്ചത്. പലരും പരിഹസിച്ച് . ഒരിക്കലും നടക്കാൻ പോകാത്ത സ്വപ്നമെന്ന് പലരും വിധി പറഞ്ഞു.

ഖത്തർ ലോക കപ്പിൽ തിളങ്ങി

ശൈഖിന്റെ അതി വിശാലമായ ദീർഘ വീക്ഷണത്തിന്റെ തെളിവായി ആ തീരുമാനത്തെ പിൽക്കാലത്ത് ലോകം വിലയിരുത്തി. ഒന്നര പതിറ്റാണ്ട് കാലം കൊണ്ട് മാറ്റി പണിത ഒരു ആധുനിക ഖത്തറിനെയാണ് പിന്നീട് ലോകം കണ്ടത്. 2022 ൽ വേൾഡ് കപ്പ് നടന്നു. അത് ഗൾഫിൻ്റെ ചരിത്രമായി.

വൻ പരാജയവും വലിയ പ്രശ്നങ്ങളുമെല്ലാം സംഭവിക്കുവാൻ പോകുന്നുവെന്ന് കേരളത്തിലുൾപ്പെടെ ലോകത്തെ പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയും അവർ അത് കാണുവാൻ വേണ്ടി കാത്തിരിക്കുകയും ചെയ്തു. പക്ഷേ 2022 ഖത്തർ വേൾഡ് കപ്പ് അക്ഷരാർത്ഥത്തിൽ ലോകത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഇതു പോലെയൊരു മനോഹരമായ ലോക കപ്പ് ലോകം മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല.

2026 ലെ ലോക കപ്പ് നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ 2022 ലെ ഖത്തർ വേൾഡ് കപ്പിനെ വീണ്ടും വീണ്ടും ലോകം മഹത്വപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

ലോക കപ്പ് നൽകിയ സന്ദേശം

2022 ലെ ലോക കപ്പ് ഉൽഘാടന വേദിയിൽ വെച്ച് ഗാനിം അൽ മുഫ്താഹ് എന്ന ഭിന്ന ശേഷിക്കാരനായ അറബി യുവാവ്  ആഫ്രിക്കക്കാരനായ മോർഗൻ ഫ്രീമാൻ എന്ന ഒരു കറുത്ത മനുഷ്യനോട് പറയുന്ന ഒരു വിശുദ്ധ വചനമുണ്ട്.. വിശുദ്ധ ഖുർആനിലെ അൽ ഹുജ്റാതിലെ പതിമൂന്നാമത്തെ വചനമാണത്,, യാ അയ്യുഹന്നാസ്.. ഇന്നാ ഖലകിനാനും മിൻ ദകറിൻ വ ഉൻസാ.. എന്ന് തുടങ്ങുന്ന വചനം. 

മനുഷ്യ കുലമേ..
ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് ഞാൻ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്,
വംശങ്ങളും ഗോത്രങ്ങളുമായി തിരിച്ചിരിക്കുന്നത് നിങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി മാത്രമാണ്,
ഇത് തന്നെയാണ് ഖത്തർ എന്ന രാജ്യത്തിന്റെ നിലപാട്.

പിതാവിന്റെ പാതയിൽ മകൻ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഖത്തർ രാജ്യത്തിന്റെ സുശക്തനായ ഭരണാധികാരിയാണിപ്പോൾ. ലോകത്തിലെ ഒരു സുശക്തമായ രാഷ്ട്രമായി അദ്ധേഹം ഖത്തറിനെ നയിക്കുന്നു. 

English Summary : The Architect of Modern Qatar, Sheikh Hamad bin Khalifa Al Thani, Passes Away. Sheikh Hamad bin Khalifa Al Thani, the leader who transformed Qatar from a simple coastal nation into one of the world's most developed and peaceful countries, has passed away.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat