Newsroom
27 ഒഴിവുകള്‍, നമ്മ മെട്രോയില്‍ ജോലി നേടാം
Metbeat News

27 ഒഴിവുകള്‍, നമ്മ മെട്രോയില്‍ ജോലി നേടാം

Starting salary above half a lakh; 27 vacancies, we can get a job in Namma Metro

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന് കീഴില്‍ 27 ഒഴിവുകൾ.  പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത് ചീഫ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളിലേക്കാണ്. കരാര്‍, ഡെപ്യൂട്ടഷന്‍ നിയമനങ്ങള്‍ ആണ്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 24 ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. 

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന് കീഴിലെ എഞ്ചിനീയര്‍ ഒഴിവുകള്‍

PostVacancy ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്‌റ്റോക്ക്) 2ചീഫ് എഞ്ചിനീയര്‍ ( സിഗ്നിലിങ് & ടെലികമ്മ്യൂണിക്കേഷന്‍) 1ചീഫ് എഞ്ചിനീയര്‍ (സിസ്റ്റം കോണ്‍ട്രാക്‌സ്) 1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സിസ്റ്റം കോണ്‍ട്രാക്ട്‌സ്) 1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്‌റ്റോക്ക്)1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സിഗ്നലിങ്& ടെലി) 1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ട്രാക്ഷന്‍) 1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (E&M L&E) 1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ടെലി)1 എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (എഎഫ്‌സി)1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ട്രാക്ഷന്‍)1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഓപ്പറേഷന്‍ സേഫ്റ്റി)1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഡിപ്പോ M&P)1അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ (E&M, Depot E&M, L&E) 1അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ (ടെലി)1അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ (എഎഫ്‌സി)1അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ (ഓപ്പറേഷന്‍ സേഫ്റ്റി)1അസിസ്റ്റന്റ് എഞ്ചിനീയര്‍ (E&M) 4അസിസ്റ്റന്റ് എഞ്ചിനീയര്‍ (ടെലി)2അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഡിപ്പോ M&P)1 

ചീഫ് എഞ്ചിനീയര്‍ = 55 വയസ് വരെ 
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ = 48 വയസ് വരെ. 
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ = 42 വയസ് വരെ. 

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ = 40 വയസ് വരെ. 

ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്‌റ്റോക്ക്)

ബിഇ/ ബിടെക് (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍) 

20 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ചീഫ് എഞ്ചിനീയറിങ് (സിഗ്നലിങ് & ടെലി) 

ബിഇ/ ബിടെക് (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍)

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ട്രാക്ഷന്‍) 

ബിഇ/ ബിടെക് (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്). 

14 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഓപ്പറേഷന്‍ സേഫ്റ്റി)

എഞ്ചിനീയറിങ് ബിരുദം/ ബി.എസ്.സി കൂടെ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി മാനേജ്‌മെന്റില്‍ ഡിപ്ലോമ. 

ചീഫ് എഞ്ചിനീയര്‍ Rs. 2,06,250/-ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ Rs. 1,64,000/-എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ . Rs. 1,06,250അസിസ്റ്റന്റ് എഞ്ചിനീയര്‍Rs. 62,500/-

താല്‍പര്യമുള്ളവര്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഏറ്റവും പുതിയ നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുക്കുക.

ഓണ്‍ലൈന്‍ അപേക്ഷ ഫോം ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ശേഷം ചുവടെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി General Manager (HR), Bangalore Metro Rail Corporation Limited,
III Floor, BMTC Complex, K.H. Road, Shanthinagar, Bengaluru 560027 എന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി ഡിസംബര്‍ 24. 

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat