
മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്‌സ്ട്രീമും എം.ജെ.ഒയും
Somali Jet Strengthens: Heavy Rainfall Lashes Kerala, High Alert Sounded for Northern Districts
മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ക്ലിയറായി, ഇന്നു തോരാമഴ കിട്ടാന്‍ കാരണം ജെറ്റ്‌സ്ട്രീമും എം.ജെ.ഒയും
ജൂണ്‍ നാലിനു കേരളത്തില്‍ കാലവര്‍ഷം എത്തിയ ശേഷം ഇന്നാണ് പലയിടത്തും പറമ്പിലും തൊടിയിലും വെള്ളം കെട്ടിക്കിടക്കുന്ന രീതിയില്‍ മഴ ലഭിച്ചത്. ഇതിനിടെയുള്ള മഴ പലപ്പോഴും കനത്തു പെയ്തിട്ടും മഴക്കാലത്തിന്റെ തണുപ്പും വെള്ളക്കെട്ടും ഉറവയും കണ്ടിരുന്നില്ല. തുടര്‍ച്ചയായ നൂല്‍മഴയും ശക്തമായ മഴയും ഇടവേളകളും നിറഞ്ഞ ഒരു മഴ ദിനമായിരുന്നു കേരളത്തില്‍ ഇന്ന്
ജെറ്റ് സ്ട്രീം ശക്തിപ്പെട്ടു
എന്താണ് ഇതിനു കാരണമെന്നാകും സംശയിക്കുന്നകത്. ഇന്നലെ ഉച്ചയ്ക്കു ശേഷം മുതല്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത കൂടുകയും ആഫ്രിക്കന്‍ തീരം മുതല്‍ കേരള തീരം വരെ കാറ്റ് ശക്തിപ്പെടുകയും ചെയ്തിരുന്നു.
ജെറ്റ് സ്ട്രീം എന്നറിയപ്പെടുന്ന കാലവര്‍ഷക്കാറ്റിനെ ശക്തിപ്പെടുത്തുന്ന സാഹചര്യമാണ് ഇന്ന് മഴ പരക്കെ ലഭിക്കാന്‍ കാരണം. ഈ കാറ്റ് വേഗത കുറഞ്ഞാല്‍ മഴ കുറയും. എല്ലാ കാലവര്‍ഷക്കാലത്തും ഏതാനും ദിവസങ്ങള്‍ മുതല്‍ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ജെറ്റ്‌സ്ട്രീം ഉണ്ടാകാറുണ്ട്.
2018 ലെ പ്രളയകാലത്ത് ജെറ്റ്‌സ്ട്രീം ഒരാഴ്ചയിലേറെ ശക്തമായിരുന്നു. അതൊടൊപ്പം ന്യൂനമര്‍ദം എം.ജെ.ഒ ഉള്‍പ്പെടെ പല കാരണങ്ങളും ഒന്നിച്ചു വന്നിരുന്നു.
എന്താണ് ജെറ്റ് സ്ട്രീം എന്ന മണ്‍സൂണ്‍ സപ്ലൈ ലൈന്‍ ?
ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും (സൊമാലിയക്ക് സമീപം) ആരംഭിച്ച് അറബിക്കടല്‍ കടന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് (പ്രത്യേകിച്ച് കേരളത്തിലേക്ക്) വീശുന്ന അതിശക്തമായ താഴ്ന്ന നിലയിലുള്ള കാറ്റാണിത് (Lowlevel jet tsream). ഇതിനെ മണ്‍സൂണിന്റെ സപ്ലൈ ലൈന്‍ (Supply line) എന്ന് വിളിക്കാം. അറബിക്കടലിലെ ഈര്‍പ്പമുള്ള വലിയ മേഘക്കൂട്ടങ്ങളെയും കാറ്റിനെയും കേരള തീരത്തേക്ക് തള്ളിവിടുന്നത് സൊമാലിയന്‍ ജെറ്റിന്റെ ശക്തമായ പ്രവാഹമാണ്.
ജൂണ്‍ 23 ഓടെ കാറ്റ് ശക്തിപ്പെട്ടിരുന്നു
ജൂണ്‍ മൂന്നാം വാരത്തോടെയാണ് സൊമാലിയന്‍ ജെറ്റ് പതിയെ ശക്തിപ്പെടാന്‍ തുടങ്ങിയത്. ഈ കാറ്റ് കരുത്താര്‍ജിച്ചതോടെ, അറബിക്കടലില്‍ നിന്ന് മേഘങ്ങള്‍ തുടര്‍ച്ചയായി കേരളത്തിലേക്ക് വരുന്ന സാഹചര്യമുണ്ടായി. ഇതിന്റെ ഫലമാണ് വടക്കന്‍ കേരളത്തില്‍ ഇന്ന് പെയ്ത മഴ.
നാളെ (ചൊവ്വ) മഴ തുടരും
നാളെയും ഇത്രയില്ലെങ്കിലും മഴ തുടരും.
താഴ്ന്ന അന്തരീക്ഷത്തിലെ ഈ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ആഫ്രിക്കന്‍ തീരത്തുനിന്ന് വലിയ തോതില്‍ ഈര്‍പ്പമുള്ള മേഘങ്ങളെ മണ്‍സൂണ്‍ പ്രവാഹത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ 24 മണിക്കൂറായി സംസ്ഥാനത്ത് പരക്കെയും ചിലയിടങ്ങളില്‍ അതിശക്തവുമായ മഴയാണ് രേഖപ്പെടുത്തുന്നത്.
ഇത്തവണ ആഗോള മഴപാത്തി എന്നറിയപ്പെടുന്ന
മാഡന്‍ജൂലിയന്‍ ഓസിലേഷന്‍ (MJO) എന്ന അന്തരീക്ഷ മേഘവിന്യാസവും സൊമാലിയന്‍ ജെറ്റിനൊപ്പം എത്തിയിട്ടുണ്ട്. ഇതാണ് വരുന്ന ഏതാനും ദിവസം കൂടി മഴ തുടരുമെന്ന പ്രവചനത്തിനു പിന്നില്‍.
മഴ വീണ്ടും എത്തുന്നു
ജൂണ്‍ പകുതിയോടെ പസഫിക്കിലെ എല്‍ നിനോ പ്രതിഭാസവും ദുര്‍ബലമായ മാഡന്‍ജൂലിയന്‍ ഓസിലേഷനും (MJO) കാരണം താല്‍ക്കാലികമായി മന്ദഗതിയിലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ വീണ്ടും പൂര്‍ണ്ണശക്തിയോടെ സജീവമാകുന്നു എന്ന സൂചനയാണുള്ളത്.
സിനോപ്റ്റിക് സാഹചര്യങ്ങള്‍ (Synoptic Conditions)
അറബിക്കടലില്‍ കാറ്റിന്റെ വേഗത 20 മുതല്‍ 25 നോട്‌സ് (Knots) വരെ ഉയര്‍ന്നതും, ഇതോടൊപ്പം നിലവില്‍ സജീവമായ MJO ഘട്ടവും മേഘരൂപീകരണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ഷിയര്‍ സോണും വരും മണിക്കൂറുകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് കാരണമാകും.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. കേരളലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
Image Courtesy : weathernreds
English Summary : Somali Jet Strengthens: Heavy Rainfall Lashes Kerala, High Alert Sounded for Northern Districts. Following a brief mid-June lull due to weak atmospheric conditions, the Southwest Monsoon has vigorously revived across Kerala. The resurgence is primarily driven by the strengthening of the Somali Jet—the monsoon's crucial low-level supply line—which is aggressively pushing moisture-laden clouds from the Arabian Sea toward the Western Coast.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




