Newsroom
Saudi Arabia extends life expectancy : സൗദിയിൽ ആയുസ്സ് 79 വയസ്സായി ഉയർന്നു, റോഡപകടവും പകർച്ചവ്യാധികളും കുറഞ്ഞു, ഇതാണ് സ്വർഗ്ഗം
Metbeat News

Saudi Arabia extends life expectancy : സൗദിയിൽ ആയുസ്സ് 79 വയസ്സായി ഉയർന്നു, റോഡപകടവും പകർച്ചവ്യാധികളും കുറഞ്ഞു, ഇതാണ് സ്വർഗ്ഗം

സൗദിയിലെ ആരോഗ്യ മേഖലയിൽ വന്ന മാറ്റങ്ങൾ ആരോഗ്യ സൂചികയിൽ വ്യക്തമായ ഫലം കണ്ടു.

സൗദിയിൽ ആയുസ്സ് 79 വയസ്സായി ഉയർന്നു, റോഡപകടവും പകർച്ചവ്യാധികളും കുറഞ്ഞു, ഇതാണ് സ്വർഗ്ഗം

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാ ഇവിടെയാണ്. പറഞ്ഞു വരുന്നത് സൗദി അറേബ്യ(saudi Arabia) യെ കുറിച്ചാണ്. സൗദിയിലെ ആരോഗ്യ മേഖലയിൽ വന്ന മാറ്റങ്ങൾ ആരോഗ്യ സൂചികയിൽ വ്യക്തമായ ഫലം കണ്ടു. സൗദിയുടെ ആരോഗ്യ മന്ത്രി ഫഹദ് അൽജലാജൽ( Fahad Aljalajel) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ 2016 ലെ ആയുസ്സ് 74 വയസ്സായിരുന്നുവെങ്കിൽ ഇന്നത് 79. 7 വയസ്സായി ഉയർന്നിരിക്കുന്നു. ഈ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സൗദി നിവാസികൾ. മറ്റുരാജ്യങ്ങളിലുള്ളവരും ഈ വാർത്ത കേട്ട് സൗദിയിലേക്ക് വിമാനം കയറിയാലോ എന്ന് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഏതായാലും Suadi Vision 2030 ൻ്റെ ഭാഗമായുള്ള പദ്ധതികൾ വിജയിച്ചു എന്നു തന്നെ പറയാം. 

പദ്ധതിയുടെ പ്രധാന ലക്ഷ്യം

Suadi Vision 2030 പദ്ധതിയുടെ പ്രധാനലക്ഷ്യം രോഗങ്ങൾ തടയുക, പൗരൻമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ്. സൗദി ഇന്ന് പുതിയൊരു ലോകത്തിന്  തന്നെ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 

സുരക്ഷയിലും സൗദി തന്നെ മുന്നിൽ

ആരോഗ്യരംഗത്ത് മാത്രമായി ഒതുങ്ങുന്നില്ല സൗദി. ജനങ്ങളുടെ സുരക്ഷയിലും പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കാൻ സൗദിക്ക് സാധിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് റോഡപകട മരണങ്ങളാണ്. 60 ശതമാനത്തോളമാണ് സൗദിയിൽ റോഡപകടത്തിൽ കുറവുണ്ടായിരിക്കുന്നത്. അതേസമയം പകർച്ച വ്യാധികൾ പടരുന്നതും കുറഞ്ഞു. 50 ശതമാനത്തോളം പകർച്ചവ്യാധികൾ കുറയ്ക്കാൻ സാധിച്ചു. പനി, ചുമ, ജലദോഷം പോലുള്ള രോഗങ്ങൾ കേൾക്കാതെയായി എന്നു തന്നെ പറയാം.

മാറാരോഗങ്ങൾ, കാലാവസ്ഥാ മാറ്റങ്ങളിൽ വരുന്ന അസുഖങ്ങളിലടക്കം 40 ശതമാനത്തോളമാണ് കുറവുണ്ടായത്. ജോലി സ്ഥലത്തു നിന്നോ, വീടുകളിൽ നിന്നോ മറ്റോ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ 30 ശതമാനത്തോളം കുറവുണ്ടായി. ഏതായാലും വരും വർഷങ്ങളിലും വിവിധ മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് സൗദിയുടെ നീക്കം. ആരോഗ്യ സേവനങ്ങളിൻ പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ഹെൽത്ത് ഹോൾഡിങ് കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 

English Summary : In addition to healthcare improvements, Saudi Arabia has also made strong progress in public safety. Road accident deaths have reportedly decreased by around 60 percent, while infectious diseases have dropped by nearly 50 percent. Chronic and climate-related illnesses have declined by about 40 percent, and workplace and household injuries have reduced by around 30 percent.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat