
Eid holiday in Saudi Arabia 05/03/26 : സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു, നാല് ദിവസം സുഖമായി വിശ്രമിക്കാം
ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ സൗദി അറേബ്യ (Saudi Arabia) ഈ വർഷത്തെ പെരുന്നാൾ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു, നാല് ദിവസം സുഖമായി വിശ്രമിക്കാം
ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ സൗദി അറേബ്യ (Saudi Arabia) ഈ വർഷത്തെ പെരുന്നാൾ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഒരുപോലെ ആശ്വാസകരമായ രീതിയിലാണ് അവധി ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പുപ്രകാരം മാർച്ച് 18 ബുധനാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതോടെ അവധി ആരംഭിക്കും. തുടർന്ന് നാല് ദിവസത്തെ അവധിക്ക് ശേഷം മാർച്ച് 22 ഞായറാഴ്ച മുതൽ ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കും.
ചന്ദ്രപ്പിറവി കാണുന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. എങ്കിലും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
യുഎഇയിലും അവധി പ്രഖ്യാപിച്ചു
അയൽരാജ്യമായ യുഎഇ യിലും പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെയാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ അവധിയാണ് പ്രാഥമികമായി പ്രഖ്യാപിച്ചിരിക്കുന്നത്. റമദാൻ 30 ദിവസം പൂര്‍ത്തിയായാൽ സ്വകാര്യ മേഖലയ്ക്കും ഒരു ദിവസം കൂടി അധിക അവധി ലഭിക്കാൻ സാധ്യതയുണ്ട്.
പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് പോകാൻ പദ്ധതിയിടുന്ന പ്രവാസികൾക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയ ആശ്വാസമാവുകയാണ്. നീണ്ട അവധി ദിനങ്ങൾ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് പ്രവാസികൾ.
ഇതിനിടെ കുവൈറ്റ്, ഒമാൻ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളും ഉടൻതന്നെ പെരുന്നാൾ അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. ചന്ദ്രപ്പിറവി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമമായി പെരുന്നാൾ ദിനം സ്ഥിരീകരിക്കുക.
English Summary : Looking for the Eid al-Fitr 2026 holiday dates in Saudi Arabia and the UAE? Saudi Arabia has confirmed a 4-day break starting March 18, while the UAE federal sector enjoys holidays from March 19 to 22. Get the latest updates on private sector dates, moon sighting details, and holiday schedules for Oman and Kuwait here.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





