
Not Neelakurinji : നാടുകാണിയിലും ഗൂഡലൂരിലും വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല; ‘മേട്ടുകുറിഞ്ഞി’
നാടുകാണിയിലും ഗൂഡലൂരിലും മലനിരകളെ നീലനിറത്തിൽ മൂടിയ പൂക്കളെ ‘നീലക്കുറിഞ്ഞി’ എന്ന് വിശേഷിപ്പിക്കേണ്ട(Strobilanthes kunthiana).
നാടുകാണിയിലും ഗൂഡലൂരിലും വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല; ‘മേട്ടുകുറിഞ്ഞി’
നാടുകാണിയിലും ഗൂഡലൂരിലും മലനിരകളെ നീലനിറത്തിൽ മൂടിയ പൂക്കളെ ‘നീലക്കുറിഞ്ഞി’ എന്ന് വിശേഷിപ്പിക്കേണ്ട(Strobilanthes kunthiana). അത് യഥാർഥത്തിൽ ‘മേട്ടുകുറിഞ്ഞി’ (Strobilanthes sessilis) ആണെന്ന് പരിസ്ഥിതി പ്രവർത്തകൻ വി.എം സാദിഖലി ചൂണ്ടിക്കാട്ടുന്നു. ഇതോടെ പൂവിന്റെ യഥാർഥ ഇനത്തെക്കുറിച്ചുള്ള വിശദീകരണം പുറത്തുവന്നു.
Photo : V.M Sadiqali
6–8 വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന അപൂർവ പൂവ്
മേട്ടുകുറിഞ്ഞി സാധാരണയായി 6 മുതൽ 8 വർഷത്തിലൊരിക്കൽ കൂട്ടത്തോടെ (Mass Blooming) പൂക്കുന്ന സസ്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പൂക്കാലം അപൂർവവും പ്രകൃതിസ്നേഹികൾക്ക് വിലമതിക്കാനാവാത്തതുമായ കാഴ്ചയാണ്.
അതേസമയം പൂവിന്റെ ഇനത്തെക്കുറിച്ചുള്ള തെറ്റ് ചൂണ്ടിക്കാട്ടി ശരിയായ വിവരം പങ്കുവെച്ച വിദഗ്ധർക്കും സുഹൃത്തുകൾക്കും നന്ദി അറിയിച്ചുകൊണ്ട്, കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഓർമ്മിപ്പിച്ചു.
ഇത് മേട്ടുകുറിഞ്ഞിയാണെങ്കിലും, ഈ സസ്യങ്ങൾ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് വനനിയമപ്രകാരം (Forest Protection Rules) നടപടിക്ക് വിധേയമായ കുറ്റമാണ്. അതിനാൽ സന്ദർശകർ പൂക്കൾ സംരക്ഷിക്കാനും പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്താനും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Photo : V.M Sadiqali
English Summary : The vibrant purple-blue flowers carpeting the hills of Nadukani and Gudalur are not Neelakurinji (Strobilanthes kunthiana), but a rare species known as Mettukurinji (Strobilanthes sessilis). Experts confirmed that this rare species blooms en masse only once every 6 to 8 years. Forest authorities have issued strict warnings reminding visitors that plucking or damaging these protected wild blooms is a punishable offense under forest protection laws.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




