Newsroom
UAE Weather : യുഎഇയിൽ ഒരു വശത്ത് കനത്തചൂട്, മറുവശത്ത് ആലിപ്പഴമഴ, കാലാവസ്ഥയിൽ മാറ്റം
Metbeat News

UAE Weather : യുഎഇയിൽ ഒരു വശത്ത് കനത്തചൂട്, മറുവശത്ത് ആലിപ്പഴമഴ, കാലാവസ്ഥയിൽ മാറ്റം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ വേനൽച്ചൂട് തുടരുന്നതിനിടെ യുഎഇയുടെ കിഴക്കൻ മേഖലകളിലും പർവതനിര പ്രദേശങ്ങളിലും അപ്രതീക്ഷിതമായി ശക്തമായ മഴ

യുഎഇയിൽ ഒരു വശത്ത് കനത്തചൂട്, മറുവശത്ത് ആലിപ്പഴമഴ, കാലാവസ്ഥയിൽ മാറ്റം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ വേനൽച്ചൂട് തുടരുന്നതിനിടെ യുഎഇയുടെ കിഴക്കൻ മേഖലകളിലും പർവതനിര പ്രദേശങ്ങളിലും അപ്രതീക്ഷിതമായി ശക്തമായ മഴയും ആലിപ്പഴ വർഷവും (Hailstorm) അനുഭവപ്പെട്ടു.

ചുഴലിക്കാറ്റും ആലിപ്പഴ വർഷവും

മസാഫിയിൽ മഴയ്ക്കൊപ്പം പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ ചുഴലിക്കാറ്റും (Dust Whirlwind) ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ വാദികൾ (Wadis) കവിഞ്ഞൊഴുകുന്നതായും പ്രദേശവാസികൾ അറിയിച്ചു. കിഴക്കൻ പർവതനിരകളിൽ രൂപപ്പെട്ട സജീവമായ സംവഹന മേഘങ്ങളാണ് (Convective Clouds) ഈ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്.

കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുമെന്ന സാധ്യത മുന്നിൽക്കണ്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം (National Center of Meteorology - NCM) പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറത്തിറക്കി.

ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സമയങ്ങളിൽ പുറത്തിറങ്ങുന്നവർ പ്രാദേശിക അധികാരികളുടെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എൻ.സി.എം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, വാദികൾ, വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കാലാവസ്ഥയെ സംബന്ധിച്ച വിവരങ്ങൾ എൻ.സി.എം ഉൾപ്പെടെയുള്ള ഔദ്യോഗിക ചാനലുകളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത സന്ദേശങ്ങളും വ്യാജ പ്രചാരണങ്ങളും വിശ്വസിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു.

കടുത്ത ചൂട് തുടരുന്നു

അതേസമയം, ദുബൈ, അബുദബി ഉൾപ്പെടെയുള്ള മറ്റ് ഇമാറാത്തുകളിൽ സാധാരണ വേനൽക്കാല അന്തരീക്ഷവും തെളിഞ്ഞ ആകാശവും ഉയർന്ന താപനിലയും തുടരുകയാണ്. ഇതിനിടെയാണ് കിഴക്കൻ പർവതനിരകളിൽ മാത്രം ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടത്. 

English Summary : While scorching summer heat persists across major emirates like Dubai and Abu Dhabi, unexpected heavy rains and hailstorms hit the eastern regions and mountainous areas of the UAE.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat