
കൊച്ചിയിൽ ഇനി 'കൂൾ' ആയി ഉറങ്ങാം; വെറും 499 രൂപയ്ക്ക് എസി മുറികൾ, ജാപ്പനീസ് മാതൃകയിൽ സ്ലീപ്പിങ് പോഡുകൾ റെഡി
Now you can sleep 'cool' in Kochi; AC rooms for just Rs 499,
കൊച്ചി നഗരത്തിൽ എത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായി വിശ്രമിക്കാൻ ഇനി 'സ്ലീപ്പിങ് പോഡുകൾ' തുണയാകും. ജാപ്പനീസ് മാതൃകയിൽ കൊച്ചി സൗത്ത് മെട്രോ സ്റ്റേഷന് സമീപമാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.
കുറഞ്ഞ നിരക്ക്: വെറും 499 രൂപ മുതൽ എസി സൗകര്യത്തോടു കൂടിയ പോഡുകൾ ലഭ്യമാണ്.
വിവിധ പാക്കേജുകൾ: 4 മണിക്കൂർ (₹499), 12 മണിക്കൂർ (₹799), 24 മണിക്കൂർ (₹999) എന്നിങ്ങനെ സമയത്തിനനുസരിച്ച് പാക്കേജുകൾ തിരഞ്ഞെടുക്കാം.
സുരക്ഷ: സ്ത്രീകൾക്കായി പ്രത്യേക സോളോ പോഡുകളും കപ്പിൾ പോഡുകളും മുറികൾക്കുള്ളിൽ തന്നെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേക കാർഡ് ഉപയോഗിച്ച് മാത്രമേ ഉള്ളിൽ പ്രവേശിക്കാൻ കഴിയൂ.
സൗകര്യങ്ങൾ: ആധുനിക ഹോട്ടലുകൾക്ക് സമാനമായ സൗകര്യങ്ങൾ, പ്രത്യേക ടോയ്‌ലറ്റ്, ബാത്ത്റൂം എന്നിവ ലഭ്യമാണ്. വൈദ്യുതി തടസ്സപ്പെട്ടാൽ പോലും സ്വയം പ്രവർത്തിപ്പിക്കാവുന്ന ബട്ടണുകൾ വഴി പുറത്തിറങ്ങാനുള്ള സംവിധാനവും ഇതിലുണ്ട്.
ബുക്കിംഗ്: ഓൺലൈൻ വഴിയും നേരിട്ടും ഈ പോഡുകൾ ബുക്ക് ചെയ്യാം.
ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ : 3 മരണം, എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടി. 3 പേർ മരിച്ചു. 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി. ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പയ്യാനിത്തോട്ടത്തിലെ ഉരുൾപൊട്ടൽ ദൃശ്യം - Photo : Abraham Abin / Metbeat News
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട് - Photo : Special Arrangment
തീക്കോയി മുപ്പതേക്കർ ഭാഗത്തെ ഉരുൾ പൊട്ടലിൽ മംഗളഗിരി -മാർമല റോഡിലെ കലുങ്ക് തകർന്ന് റോഡ് മുറിഞ്ഞു.
അവധികൾ വിവിധ ജില്ലകളിൽ
കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് 01/08/2026 (ശനി) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പി.എസ്.സി പരീക്ഷകളും സർവകലാശാല പരീക്ഷകളും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.
അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് (നിർദേശം പുറപ്പെടുവിച്ചത് രാവിലെ 7 മണി ) . ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യത.
8 ജില്ലകളിൽ റെഡ് അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. (01/07/26 : 8:30 am)
ഉരുൾപൊട്ടലിൽ മുപ്പതേക്കർ റോഡ് തകർന്നു.
തീക്കോയി മുപ്പതേക്കറിൽ ഉരുൾപൊട്ടലിൽ മുപ്പതേക്കർ റോഡ് തകർന്നു. റോഡ് തുറക്കു വാനുള്ള ജോലികൾ പുരോഗമിക്കുന്നു. നാല് വീടുകൾ പൂർണ്ണമായി നശിച്ചു. ജോണി മു കാലയിൽ, രാധ കലവനാക്കുന്നേൽ, ജോസ് മുകാലയിൽ, ദിവാകരൻ നെടുമല എന്നിവരുടെ വീടാണ് ഉരുൾ പൊട്ടലിൽ തകർന്നത്. ഇവരുടെ വീടുകളിലുണ്ടായിരുന്ന ഒരു കാർ രണ്ടു പെട്ടി ഓട്ടോ, രണ്ടു സ്കൂട്ടർ രണ്ടു ബൈക്ക് എന്നിവ ഒഴുകി പോയി.
പയ്യാനിത്തോട്ടം അപകടം മരിച്ച റെജീനയുടെ മൃതദേഹം കണ്ടുകിട്ടി - Photo : Special Arrangment
പൂനൂർ കട്ടിപ്പാറ റോഡിൽ ബസ് കുടുങ്ങി - Photo : Special Arrangment
English Summary : Heavy rainfall across Kerala has caused widespread damage, leading to severe landslides in the Idukki and Kottayam districts. Heavy rainfall across Kerala has caused widespread damage, leading to severe landslides in the Idukki and Kottayam districts.




