
Kerala Health Alert: നിപ ഭീതി കുറഞ്ഞപ്പോൾ ഷിഗെല്ല ആശങ്ക; ഇന്ന് 13 പുതിയ കേസുകൾ
കോഴിക്കോട് നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയാക്കിയ ആരോഗ്യപ്രവർത്തകയുടെ
നിപ ഭീതി കുറഞ്ഞപ്പോൾ ഷിഗെല്ല ആശങ്ക; ഇന്ന് 13 പുതിയ കേസുകൾ
കോഴിക്കോട് നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയാക്കിയ ആരോഗ്യപ്രവർത്തകയുടെ ഫലവും നെഗറ്റീവായി. ഇതോടെ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ട 15 പേരുടെയും പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്.
സമ്പർക്കപ്പട്ടികയിൽ 104 പേർ
രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4 പേർ അതീവ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 86 പേർ കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലുമാണ്.
വീടുതോറും ആരോഗ്യപരിശോധന
നിപ ബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 5-ലെ 81 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായിരുന്നു പരിശോധന.
സംശയനിവാരണത്തിന് കൺട്രോൾ റൂം
സംശയനിവാരണത്തിനായി ജില്ലാ കൺട്രോൾ റൂമിലേക്ക് ഇതുവരെ പൊതുജനങ്ങളിൽ നിന്ന് 89 ഫോൺവിളികൾ ലഭിച്ചു. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുമായും ആരോഗ്യപ്രവർത്തകർ ഇന്നും ബന്ധപ്പെട്ടു.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 125 പേർക്ക് മാനസിക പിന്തുണയും കൗൺസിലിംഗും നൽകിയതായി അധികൃതർ അറിയിച്ചു.
ഷിഗെല്ല വ്യാപനം തുടരുന്നു; ഇന്ന് 13 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 4, മലപ്പുറം 3, കണ്ണൂർ 3, പാലക്കാട് 2, കൊല്ലം 1 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 133 ഷിഗെല്ല കേസുകളും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ കേസുകൾ
ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്, വയനാട് ജില്ലകളിലാണ്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) ജില്ലകളിൽ ഷിഗെല്ല വ്യാപനത്തെ തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധ മറ്റ് ജില്ലകളിലും
മലപ്പുറം (19), തിരുവനന്തപുരം (15), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), പാലക്കാട് (3), എറണാകുളം (2) ജില്ലകളിലും ജൂൺ മാസത്തിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യക്തിശുചിത്വം പാലിക്കുക, ശുദ്ധജലം മാത്രം ഉപയോഗിക്കുക, ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ നന്നായി കഴുകുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
English Summary : Negative Test Results: A healthcare worker on the Nipah contact list who exhibited symptoms has tested negative. With this, all 15 symptomatic individuals on the contact list have tested negative for the virus.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




