
Live video: ചരിത്ര ദൗത്യത്തിന് നിമിഷങ്ങള്‍ മാത്രം; ബഹിരാകാശത്തേക്ക് അനില്‍ മേനോന്‍, വീഡിയോ കാണാം.
NASA astronaut Anil Menon heads to space . live telecast on metbeat news
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് കുറിക്കാൻ കാത്തിരിക്കുകയാണ് ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളും. ബഹിരാകാശത്തേക്കുള്ള മലയാളിയുടെ ആദ്യ യാത്രയ്ക്കു ഇനി നിമിഷങ്ങള്‍ മാത്രം. വിക്ഷേപണത്തിനുള്ള നടപടികള്‍ക്ക് കസാഖിസ്ഥാനിലെ ബൈക്കനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ തുടക്കം കുറിച്ചു. ലൈവ് സംപ്രേഷണവും വിവരങ്ങളും മെറ്റ്ബീറ്റ് ന്യൂസില്‍ തത്സമയം കാണാം.
english summary : NASA astronaut Anil Menon heads to space . live telecast on metbeat news




