
തുടർച്ചയായി അപകടങ്ങൾ ; മരണസംഖ്യ കൂടുന്നു, മഴക്കാലത്തെ വില്ലൻ 'ഹൈഡ്രോപ്ലാനിങ്'; ഡ്രൈവർമാർ ജാഗ്രതൈ!
slippery accidents to a phenomenon called Hydroplaning (or Aquaplaning). This occurs when a layer of water builds up between t
തുടർച്ചയായി അപകടങ്ങൾ ; മരണസംഖ്യ കൂടുന്നു, മഴക്കാലത്തെ വില്ലൻ 'ഹൈഡ്രോപ്ലാനിങ്'; ഡ്രൈവർമാർ ജാഗ്രതൈ!
മഴ തുടങ്ങിയതോടെ വാഹനാപകടങ്ങളും പെരുകുന്നു. അമിതവേഗതയിൽ മഴ സമയം വാഹനങ്ങൾ ഓടിക്കുന്നതാണ് പ്രധാനകാരണം. കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് മൂന്നുപേർ മരിച്ചു. തൃശ്ശൂർ സ്വദേശികളാണ് മരിച്ചത്.
ഇന്നലെ കുന്ദമംഗലം കോട്ടാംപറമ്പിൽ അംബുലൻസ് മറിഞ്ഞു രോഗി മരിച്ചു. ജാനകി (82 ) പെരിങ്ങളം ആണ് മരിച്ചത്. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഇന്ന് (ശനി ) രാവിലെ കൊണ്ടോട്ടി - പെരിയമ്പലത്ത് കൊട്ടിയൂർ തീർത്ഥാടകസംഘം സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു . നിരവധി പേർക്ക് പരുക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ബൈക്ക് ബസ്സിലിടിച്ച് മായനാട് സ്വദേശിയായ 17 കാരൻ മരിച്ചു. മായനാട് തട്ടാരി അലി അഫാൻ 17 ആണ് മരിച്ചത്.
CCTV ദൃശ്യങ്ങൾ.
സാധാരണ സമയത്ത് വാഹനം ഓടിക്കുന്നതിനേക്കാൾ വളരെ വേഗത കുറച്ചു വേണം കനത്ത മഴയുള്ളപ്പോൾ പോകാൻ. ഹൈഡ്രോപ്ലെയിനിംഗ് എന്ന പ്രതിഭാസമാണ് വാഹനം മഴയിൽ തെന്നി അപകടങ്ങൾ ഉണ്ടാകാൻ കാരണം.
അപകടത്തിൽ മരിച്ച അലി അഫാൻ
ഇരുചക്രവാഹനം ആണെങ്കിലും, വലിയ വാഹനങ്ങൾ ആണെങ്കിലും ഈ പ്രതിഭാസം ഉടലെടുക്കും. വേഗത കൂടുമ്പോഴാണ് hydroplaning സാധ്യത കൂടുന്നത്. ടയറുകളുടെ കാര്യക്ഷമതയും കാറ്റും റോഡിൻ ൻ്റെ മിനുസവും എല്ലാം ഇതിൽ ഘടകങ്ങളാണ്.
കോഹിനൂരിൽ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം ദേശീയപാത 66 ൽ ലോറിത്താവളത്തിനരികെ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ്
ദമ്പതികൾ ഉൾപ്പെടെ 3 പേർ മരിച്ചത്. തൃശൂർ പന്നിത്തടം നീണ്ടൂർ കോട്ടപ്പുറത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഷാഫിദ് (41), ഭാര്യ ഷഹീന (36), ഷഹീനയുടെ അമ്മാവന്റെ മകൾ ചങ്ങരംകുളം ആലങ്കോട് മംഗലത്ത് വീട്ടിൽ മജീദിന്റെയും സാജിതയുടെയും മകൾ ജഹാന ഷെറിൻ (26) എന്നിവരാണു മരിച്ചത്.
തേഞ്ഞിപ്പലം അപകട ദൃശ്യം
അർധരാത്രിയോടെയാണ് അപകടം. കനത്ത മഴയിൽ വാഹനത്തിനു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നു കരുതുന്നു. കോഴിക്കോട്ടേക്കു വിനോദയാത്ര പോയി മടങ്ങുകയായിരുന്നു കുടുംബം.
ലോറിയുടെ പിൻഭാഗത്ത് ഇടിച്ചുകയറിയ കാർ പൂർണമായി തകർന്നു. ലോറി, മറ്റൊരു ലോറിയിൽ കെട്ടിവലിച്ചു മുന്നോട്ടു നീക്കിയശേഷം കാർ വെട്ടിപ്പൊളിച്ചാണു മൂവരെയും പുറത്തെടുത്തത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയുടെ പിൻഭാഗം തകർന്നു. ഡ്രൈവർ സുരക്ഷിതനാണ്.
ഷാഫിദ് ഒരാഴ്ച മുൻപാണു ദുബൈയിലെ ജോലിസ്ഥലത്തുനിന്നു പെരുന്നാൾ അവധിക്കു നാട്ടിലെത്തിയത്. അടുത്തയാഴ്ച മടങ്ങാനിരിക്കുകയായിരുന്നു. ചങ്ങരംകുളത്തുള്ള ഷഹീനയുടെ കുടുംബവീട്ടിൽനിന്നു ബന്ധുക്കൾക്കൊപ്പം രണ്ടു കാറുകളിലാണു യാത്ര പുറപ്പെട്ടത്. ദമ്പതികളുടെ മകൾ സൻസ ഫാത്തിമ (5) ബന്ധുക്കൾക്കൊപ്പം മറ്റൊരു കാറിലായിരുന്നു. മൂവരുടെയും മൃതദേഹങ്ങൾ കബറടക്കി.
എന്താണ് മഴക്കാലത്തെ വില്ലൻ 'ഹൈഡ്രോപ്ലാനിങ്'
കേരളത്തിൽ മഴക്കാലം സജീവമാകുന്നതോടെ റോഡപകടങ്ങളുടെ നിരക്കും വർധിക്കാറുണ്ട്. മഴയത്ത് വണ്ടിയോടിക്കുമ്പോൾ ഡ്രൈവർമാർ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് 'ഹൈഡ്രോപ്ലാനിങ്' (Hydroplaning) അഥവാ 'അക്വാപ്ലാനിങ്' (Aquaplaning). പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന ഈ പ്രതിഭാസത്തെക്കുറിച്ചും അത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം.
എന്താണ് ഹൈഡ്രോപ്ലാനിങ്?
ലളിതമായി പറഞ്ഞാൽ, ടയറുകൾക്ക് റോഡുമായുള്ള സമ്പർക്കം പൂർണ്ണമായും നഷ്ടപ്പെട്ട് വാഹനം വെള്ളത്തിന് മുകളിലൂടെ വഴുതി നീങ്ങുന്ന അവസ്ഥയാണിത്.
റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനം വേഗത്തിൽ ഓടിച്ചു പോകുമ്പോൾ, ടയറുകൾക്ക് അടിയിലെ വെള്ളം പൂർണ്ണമായി പുറന്തള്ളാൻ സാധിക്കാതെ വരുന്നു. ഇത് ടയറിനും റോഡിനും ഇടയിൽ ഒരു നേർത്ത ജലപാളി (Water layer) രൂപപ്പെടാൻ കാരണമാകും. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടുന്നു. ഈ അവസ്ഥയിൽ ബ്രേക്ക് ചവിട്ടിയാലോ സ്റ്റിയറിങ് തിരിച്ചാലോ വാഹനം പ്രതികരിക്കില്ല.
ഹൈഡ്രോപ്ലാനിങ് സംഭവിക്കാൻ കാരണങ്ങൾ
- അമിത വേഗത: ഉയർന്ന വേഗതയിൽ പോകുമ്പോൾ ടയറുകൾക്ക് വെള്ളം വശങ്ങളിലേക്ക് മാറ്റി മുന്നോട്ട് പോകാൻ സമയം കിട്ടാതെ വരുന്നു.
- തേയ്മാനം സംഭവിച്ച ടയറുകൾ: ടയറിലെ വരമ്പുകൾ (Treads) ആണ് വെള്ളം പുറത്തേക്ക് കളയാൻ സഹായിക്കുന്നത്. ഇവ തേഞ്ഞുതീർന്ന ടയറുകളാണെങ്കിൽ അപകടസാധ്യത വളരെ കൂടുതലാണ്.
- റോഡിലെ വെള്ളക്കെട്ട്: റോഡിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്നതും പെട്ടെന്നുള്ള കനത്ത മഴയും.
ഹൈഡ്രോപ്ലാനിങ് ഒഴിവാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?
- വേഗത കുറയ്ക്കുക: മഴ പെയ്യുമ്പോൾ സാധാരണ വേഗതയേക്കാൾ മൂന്നിലൊന്ന് (1/3) വേഗത കുറച്ച് മാത്രം വണ്ടിയോടിക്കുക.
- ടയറുകളുടെ അവസ്ഥ പരിശോധിക്കുക: ടയറുകളുടെ ത്രെഡ് (Tread depth) കൃത്യമായ അളവിലുണ്ടെന്ന് ഉറപ്പുവരുത്തുക. തേയ്മാനം വന്ന ടയറുകൾ മഴക്കാലത്തിന് മുൻപ് തന്നെ മാറ്റുക.
- കൃത്യമായ എയർ പ്രഷർ: ടയറുകളിൽ നിർമ്മാതാക്കൾ നിർദ്ദേശിച്ചിട്ടുള്ള വായുമർദ്ദം (Air pressure) എപ്പോഴും നിലനിർത്തുക. കാറ്റ് കുറവാണെങ്കിൽ ഹൈഡ്രോപ്ലാനിങ് സാധ്യത കൂടും.
വെള്ളക്കെട്ടുകൾ ഒഴിവാക്കുക: റോഡിന്റെ വശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലൂടെ വാഹനം വേഗത്തിൽ ഓടിക്കരുത്.
ക്രൂയിസ് കൺട്രോൾ ഒഴിവാക്കുക: മഴയുള്ളപ്പോൾ വാഹനങ്ങളിലെ 'ക്രൂയിസ് കൺട്രോൾ' (Cruise Control) സംവിധാനം ഉപയോഗിക്കരുത്. ഇത് പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നത് തടസ്സപ്പെടുത്തും. - സുരക്ഷിത അകലം പാലിക്കുക: മുന്നിലുള്ള വാഹനവുമായി സാധാരണയേക്കാൾ കൂടുതൽ അകലം പാലിക്കുക. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ വഴുതിപ്പോകാനുള്ള സാധ്യത ഒഴിവാക്കാനാണിത്.
വാഹനം ഹൈഡ്രോപ്ലാനിങ്ങിൽ പെട്ടാൽ എന്ത് ചെയ്യണം?
നിർഭാഗ്യവശാൽ നിങ്ങളുടെ വാഹനം വഴുതാൻ തുടങ്ങിയാൽ പരിഭ്രാന്തരാകാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക
- പെട്ടെന്ന് ബ്രേക്ക് ചവിട്ടരുത്: പരിഭ്രാന്തരായി ബ്രേക്ക് പെഡലിൽ ശക്തമായി അമർത്തുന്നത് വാഹനം കൂടുതൽ കറങ്ങി മറിയാൻ (Skidding) കാരണമാകും.
ആക്സിലറേറ്ററിൽ നിന്ന് കാൽ മാറ്റുക: വേഗത പതുക്കെ കുറയ്ക്കാൻ ആക്സിലറേറ്റർ കൊടുക്കുന്നത് നിർത്തുക. - സ്റ്റിയറിങ് നേരെ പിടിക്കുക: സ്റ്റിയറിങ് പെട്ടെന്ന് വെട്ടിക്കരുത്. വാഹനം ഏത് ദിശയിലേക്കാണോ പോകുന്നത് ആ ദിശയിലേക്ക് മാത്രം സ്റ്റിയറിങ് പതുക്കെ തിരിക്കുക. ടയറുകൾക്ക് റോഡുമായി വീണ്ടും സമ്പർക്കം കിട്ടുന്നത് വരെ ഇത് തുടരുക.
- ഓർക്കുക: 'വേഗതയേക്കാൾ പ്രധാനം ജീവനാണ്'. ചെറിയൊരു ജാഗ്രതയിലൂടെ മഴക്കാലത്തെ വലിയൊരു അപകടത്തിൽ നിന്ന് നമുക്ക് സ്വയം രക്ഷപ്പെടാം.
English Summary: Monsoon Menace: Rising Road Fatalities in Kerala Blamed on 'Hydroplaning'; Drivers Urged to Exercise Extreme Caution. Experts attribute these slippery accidents to a phenomenon called Hydroplaning (or Aquaplaning). This occurs when a layer of water builds up between the vehicle’s tires and the road surface, causing a total loss of traction. When a vehicle hydroplanes
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





