Newsroom
കാലവര്‍ഷം : പ്രവചനം പോലെ തകര്‍ത്തു പെയ്ത് ആദ്യവാരം : ലഭിച്ചത് 25% അധിക മഴ
Metbeat News

കാലവര്‍ഷം : പ്രവചനം പോലെ തകര്‍ത്തു പെയ്ത് ആദ്യവാരം : ലഭിച്ചത് 25% അധിക മഴ

Monsoon Intensifies in Kerala: State Records 25% Excess Rainfall in the First Week of June

കാലവര്‍ഷം : പ്രവചനം പോലെ തകര്‍ത്തു പെയ്ത് ആദ്യവാരം : ലഭിച്ചത് 25% അധിക മഴ

കാലവര്‍ഷം കേരളത്തില്‍ ആദ്യ വാരം പിന്നിട്ടപ്പോള്‍ ലഭിച്ചത് കനത്ത മഴ. 25 ശതമാനം അധിക മഴയാണ് ജൂണ്‍ 1 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യവാരം കനത്ത മഴയോടെ ജൂണ്‍ നാലിന് കാലവര്‍ഷമെത്തുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതറിന്റെ മെയ് 26 ലെ പ്രവചനം. ഇതു ശരിവയ്ക്കുന്ന വിധത്തിലാണ് കാലവര്‍ഷ മഴയുടെ ആദ്യ വാരത്തിലെ കണക്കുകള്‍. 

ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ട 144.9 mm മഴയ്ക്ക് പകരം 181.1 mm മഴയാണ് സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയത്. ലക്ഷദ്വീപില്‍ സാധാരണയേക്കാള്‍ 80% അധിക മഴ (188.9 mm) യും ലഭിച്ചു.

കോഴിക്കോട് ഒന്നാമത്; പത്തനംതിട്ടയില്‍ റെക്കോര്‍ഡ് മഴ

ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ് . 268.1 mm). തൊട്ടുപിന്നാലെ കോട്ടയത്ത് 246.9 mm മഴയും കാസര്‍കോട് 244 mm മഴയും രേഖപ്പെടുത്തി.
ശതമാനക്കണക്കില്‍ സാധാരണയേക്കാള്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയില്‍ സാധാരണ ലഭിക്കേണ്ട 135 mm മഴയ്ക്ക് പകരം 220.9 mm മഴ ലഭിച്ചു (64% അധിക മഴ). ഇത് 'ലാര്‍ജ് എക്‌സസ്' (Large Excess) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിവിധ ജില്ലകളിലെ മഴ ലഭ്യത ഒറ്റനോട്ടത്തില്‍

വലിയ തോതില്‍ അധിക മഴ (Large Excess)

കോട്ടയം (41%), മലപ്പുറം (48%), പാലക്കാട് (37%), എറണാകുളം (33%), തിരുവനന്തപുരം (32%), കാസര്‍കോട് (32%), കോഴിക്കോട് (31%), തൃശ്ശൂര്‍ (28%), മാഹി (20%).

കണ്ണൂര്‍ (11%), ആലപ്പുഴ (5%), ഇടുക്കി (2%), വയനാട് (5%), കൊല്ലം (17%).
ഈ വാരത്തില്‍ വയനാട് (5%), കൊല്ലം (17%) എന്നീ ജില്ലകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇത് സാധാരണ (Normal) മഴയുടെ പരിധിയില്‍ തന്നെയാണ് വരുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാനാണ് സാധ്യത.

English Summary: Monsoon Intensifies in Kerala: State Records 25% Excess Rainfall in the First Week of June. According to data released by the India Meteorological Department (IMD) for the first week of June (June 1 to June 8, 2026), the state received 181.1 mm of actual rainfall against the normal average of 144.9 mm, marking a 25% departure (Excess

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat