Newsroom
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത
Metbeat News

കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത

കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത. Monsoon Advances Rapidly: Heavy Rainfall Predicted; Red Alert

കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത

കാലവര്‍ഷം അതിവേഗം വടക്കോട്ട് പുരോഗമിക്കുന്നു. ഇന്നലെ മംഗലാപുരം വരെ വ്യാപിച്ച കാലവര്‍ഷം ഇന്ന് തീരദേശ കര്‍ണാടക പൂര്‍ണമായി വ്യാപിച്ച് മഹാരാഷ്ട്ര അതിര്‍ത്തി വരെയെത്തി. തെക്ക് ഉള്‍നാടന്‍ കര്‍ണാടകയിലും കാലവര്‍ഷം ഇന്ന് വ്യാപിച്ചു. ഒപ്പം തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്കു പടിഞ്ഞാറന്‍ മേഖലയിലും തെക്കന്‍ മേഖല പൂര്‍ണമായും ഇന്ന് കാലവര്‍ഷം എത്തി. ഗോവയിലും ഇന്ന് കാലവര്‍ഷം വ്യാപിച്ചു.

ഇനി ആന്ധ്രയിലേക്കും മഹാരാഷ്ട്രയിലേക്കും

ഇന്നത്തെ അപ്‌ഡേഷന്‍ പ്രകാരം പന്‍ജിം, ബംഗളൂരു, സേലം, പാമ്പന്‍ എന്നിവിടങ്ങളിലൂടെയാണ് കാലവര്‍ഷ പുരോഗമന രേഖ കടന്നു പോകുന്നത്. അടുത്ത രണ്ടു മൂന്നു ദിവസം കാലവര്‍ഷം ഗോവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ശേഷിക്കുന്ന ഭാഗങ്ങളിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശേഷിക്കുന്ന മേഖലയിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ അനുകൂല സാഹചര്യമാണുള്ളത്.

വടക്കന്‍ കേരളത്തില്‍ മഴ കനക്കും

ഇന്ന് കേരളത്തില്‍ കാലവര്‍ഷം ശക്തമായിരുന്നു. വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴ ലഭിച്ചു. നാളെയും മറ്റന്നാളും ശക്തമായ തുടരുമെന്നാണ് പ്രവചനം. നാളെയും മറ്റന്നാളും കാലവര്‍ഷം ശക്തമായിരിക്കുമെന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ ജില്ലകളില്‍ നാളെ സ്‌കൂളിന് അവധി

കനത്ത മഴയെ തുടര്‍ന്ന് നാളെ (ശനി) കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അവധി അറിയിപ്പിനെ കൂടുതലറിയാന്‍ താഴെ കൊടുത്ത വാര്‍ത്ത വായിക്കുക.

മെറ്റ്ബീറ്റ് വെതറിന്റെ നിഗമനത്തില്‍ ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യതയുള്ളതിനാല്‍ നാളെ പ്രത്യേക ജാഗ്രത വേണ്ടി വരും. മലപ്പുറം ജില്ലാ അതിര്‍ത്തി മുതല്‍ കോഴിക്കോട് ജില്ലയുടെ തീരദേശ, ഇടനാട് പ്രദേശങ്ങളിലും കണ്ണൂരിന്റെ തെക്കന്‍ മേഖലയിലും അതിശക്തമായ മഴ സാധ്യത. 

 English Summary : Monsoon Advances Rapidly: Heavy Rainfall Predicted; Red Alert and School Holidays Declared for Northern Kerala Districts. The Southwest Monsoon is advancing quickly northward. It has fully covered coastal Karnataka, reached the Maharashtra border, and spread across Goa, southern and western parts of Tamil Nadu, and South Inland Karnataka. Over the next 2–3 days, it is expected to extend further into Maharashtra, Andhra Pradesh, and the remaining parts of Karnataka and Tamil Nadu.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat