Newsroom
ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി
Metbeat News

ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി

Low pressure likely in Bay of Bengal: Rains to intensify in South Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും

കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാൻ സാധ്യത. ആൻഡമാൻ കടലിൽ ശ്രീലങ്കയോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴി നാളെ രാവിലെ യോടെ ന്യൂനമർദ്ദമായി (Low pressure area - LPA) മാറിയേക്കും. ഇതേ തുടർന്ന് ശ്രീലങ്കയിലും തമിഴ്നാട്ടിലും കേരളത്തിലും മഴ ലഭിക്കാനാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് സമുദ്രത്തിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് ഇപ്പോൾ അന്തരീക്ഷച്ചുഴി ( Upper air circulation - UAC) നിലനിൽക്കുന്നത്. 

ഈ സിസ്റ്റത്തോടൊപ്പം നേരത്തെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ പടിഞ്ഞാറേയ്ക്ക് നീങ്ങാതെ ശക്തി കൂടിയ ന്യൂനമർദ്ദമായി ( well marked low pressure - WML) നിലനിൽക്കുകയാണ്. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട് അടുത്ത് വരികയും ചെയ്യും. 

ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ ചുഴിയിൽ നിന്ന് അറബിക്കടലിലെ സിസ്റ്റത്തിലേക്ക് ന്യൂനമർദ്ദ പാത്തി ( Trough) രൂപപ്പെട്ടിട്ടുമുണ്ട്. ഇന്ന് കേരളത്തിൽ ശക്തമായ മഴക്ക് ഈ സിസ്റ്റങ്ങൾ കാരണമായേക്കും.

മൂന്നു ജില്ലകളിൽ നാളെ റെഡ് അലർട്ട് 

ഇടുക്കി , മലപ്പുറം, പാലക്കാട്,  ജില്ലകളിൽ നാളെ ( ബുധൻ) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് , തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച്  അലർട്ടും പ്രഖ്യാപിച്ചു. 

3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. 

റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല

ഇടുക്കിയിൽ പ്രൊഫഷനൽ കോളേജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍, ഉള്‍പ്പെടെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

9 ജില്ലകളിൽ മിന്നൽ പ്രളയ സാധ്യത

കേരളത്തിൽ 9 ജില്ലകളിൽ മിന്നൽ പ്രളയ ( Flash flood) മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. ഇന്നലെ 6 ജില്ലകളിൽ ആയിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.

Metbeat Weather ൻ്റെ നിരീക്ഷണ പ്രകാരം, തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ഇന്ന് അതിശക്തമായതോ ആയ മഴ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മഴ കനക്കാനാണ് സാധ്യത.

ഇന്നലെയും കനത്തു പെയ്തു

ഇന്നലെയും കേരളത്തിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അരമണിക്കൂറിൽ 30 mm മുകളിൽ മഴയാണ് പലയിടത്ത് റിപ്പോർട്ട് ചെയ്തത്. എറണാകുളം കളമശ്ശേരിയിൽ അര മണിക്കൂറിൽ 38 mm മഴ രേഖപ്പെടുത്തി. കോട്ടയം വൈക്കത്ത് 33 mm മഴ. തിരുവനന്തപുരം നഗരത്തിലും അര മണിക്കൂറിൽ 34 mm മഴ പെയ്തു. 

കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം  മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത.  ഒക്ടോബർ 20 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബർ 20,22,23,24 തീയതികളിൽ  ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും  സാധ്യത. അടുത്ത 5 ദിവസം  ഇടി മിന്നലിനും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ കനക്കുമ്പോൾ ശ്രദ്ധിക്കുക

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.

 താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

 വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

 ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യത.

 മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു  നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

English Summary : Low pressure likely in Bay of Bengal: Rains to intensify in South Kerala

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat