Newsroom
ലാനിന വരുന്നു, ഐ.ഒ.ഡി പോസിറ്റീവാകും, തുലാവര്‍ഷം കഴിഞ്ഞും മഴ തുടരുമോ ?
Metbeat News

ലാനിന വരുന്നു, ഐ.ഒ.ഡി പോസിറ്റീവാകും, തുലാവര്‍ഷം കഴിഞ്ഞും മഴ തുടരുമോ ?

La Nina is coming, IOD will be positive, will the rains continue even after the NEM season?

ലാനിന വരുന്നു, ഐ.ഒ.ഡി പോസിറ്റീവാകും, തുലാവര്‍ഷം കഴിഞ്ഞും മഴ തുടരുമോ ?

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രോപരി താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ Indian Ocean Dipole (IOD) നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ പോസിറ്റീവ് ആയി മാറിയേക്കും. തുടര്‍ച്ചയായി നെഗറ്റീവ് മൂല്യത്തില്‍ തുടരുകയായിരുന്നു ഐ.ഒ.ഡി. ഇതോടെ തുലാവര്‍ഷത്തിനു ശേഷവും മഴ ഇന്ത്യയില്‍ ലഭിക്കാന്‍ അനുകൂല അന്തരീക്ഷമാണ് ഐ.ഒ.ഡി നല്‍കുക.

എന്താണ് Indian Ocean Dipole (IOD) ?

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രോപരിതാപനിലയിലെ വ്യതിയാനം കണക്കാക്കിയാണ് ഐ.ഒ.ഡി പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നു പറയുന്നത്. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (ആഫ്രിക്കന്‍ തീരത്തോടു ചേരുന്ന ഭാഗങ്ങള്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര (ഇന്തോനേഷ്യക്ക് സമീപം) ത്തേക്കാള്‍ ചൂടായി നില്‍ക്കുകയാണെങ്കില്‍ പോസിറ്റീവ് ഐ.ഒ.ഡി എന്നു പറയും. 

മറിച്ച് കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില കൂടുതലും പടിഞ്ഞാറന്‍ മേഖലയില്‍ കുറവുമാണെങ്കില്‍ നെഗറ്റീവ് എന്നു പറയും. ഐ.ഒ.ഡി പോസിറ്റീവ് ആകുമ്പോള്‍ ഇന്ത്യയിലും കിഴക്കന്‍ ആഫ്രിക്കയിലും മഴ വര്‍ധിക്കാന്‍ കാരണമാകും. ഇതോടൊപ്പം ഇന്തോനേഷ്യയിലും ആസ്‌ത്രേലിയയിലും വരള്‍ച്ചയുണ്ടാകുകയും ചെയ്യും.

നെഗറ്റീവ് ഐ.ഒ.ഡി ഉണ്ടാകുമ്പോള്‍ ഇന്ത്യയില്‍ വരള്‍ച്ച ഉണ്ടാകുകയും ഇന്തോനേഷ്യയില്‍ മഴ വര്‍ധിക്കുകയുമാണ് ചെയ്യുക. ഇന്ത്യന്‍ മണ്‍സൂണിലെ സാധാരണ നെഗറ്റീവ് ഐ.ഒ.ഡി പ്രതികൂലമായാണ് ബാധിക്കാറുള്ളത്. മഴ ഇന്തോനേഷ്യയിലും ആസ്‌ത്രേലിയയിലും കനത്തു പെയ്യുകയും ചെയ്യും. 

IOD ന്യൂട്രലിലേക്ക് അടുക്കുന്നു

തുടര്‍ച്ചയായി 9 ആഴ്ചകളിലായി തുടര്‍ന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ നിലവില്‍ ന്യൂട്രലിലേക്ക് അടുക്കുകയാണ്. ഐ.ഒ.ഡി മൂല്യം (-0.4 ഡിഗ്രി സെല്‍ഷ്യസ്) ആണ് നിലവില്‍ രേഖപ്പെടുത്തിയത്. 2025 ജൂലൈ 27 മുതലാണ് ഐ.ഒ.ഡി നെഗറ്റീവിലേക്ക് നീങ്ങിയത്. സെപ്റ്റംബര്‍ 21 ന് -1.15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു. 

2026 തുടക്കത്തില്‍ പോസിറ്റീവ് ഫേസിലേക്ക് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ കടക്കുമെന്നാണ് ആസ്‌ത്രേലിയന്‍ ബ്യൂറോ ഓഫ് മീറ്റിയോറോളജി പ്രവചിക്കുന്നത്. 

ലാനിനയും തിരികെ എത്തുന്നു

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ലാനിനയും പ്രവചിക്കുന്നുണ്ട്. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ സമുദ്രോപരിതാപനില സാധാരണയേക്കാള്‍ തണുക്കുന്നതാണ് ലാലിനക്ക് കാരണം. അന്താരാഷ്ട്ര ക്ലൈമറ്റ് മോഡലുകളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ലാനിന സാധ്യത 60 ശതമാനമാണ്. ജനുവരി മുതല്‍ മെയ് വരെ ലാനിന മാറി ന്യൂട്രല്‍ പൊസിഷനിലേക്ക് എത്തും. 

ലാനിനയും പോസിറ്റീവ് ഐ.ഒ.ഡിയും ഇന്ത്യയില്‍ മഴ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. അടുത്തമാസം പകുതിയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന തുലാവര്‍ഷത്തില്‍ മഴ കുറയില്ല എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തുലാവര്‍ഷം കഴിഞ്ഞുള്ള ശീതകാല മഴയും കുറയാന്‍ ഇടയില്ല.

English Summary : La Nina is coming, IOD will be positive, will the rains continue even after the NEM season?

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat