
Kerala Weather Update : വടക്ക് മധ്യകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
ജൂൺ 15 വരെ സമാന രീതിയിൽ ഇടത്തരം മഴയായി കാലവർഷം ദുർബലപ്പെടും. ജൂൺ 15ന് ശേഷം കാലവർഷം കൂടുതൽ ദുർബലപ്പെടാനാണ് സാധ്യത
Kerala Weather Update : വടക്ക് മധ്യകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
കേരളത്തിൽ പൊതുവേ കാലവർഷ മഴ ദുർബലമായി തുടരുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മുതൽ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഓർക്കാട്ടിരി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തീരദേശങ്ങളിൽ പ്രതീക്ഷിക്കാം.
ഉച്ചക്കുശേഷം മണ്ണാർക്കാട് മുതൽ അഗളി, അട്ടപ്പാടി, ഷോളയാർ മേഖലകളിലും ഇടിയോടുകൂടി ശക്തമായ മഴ സാധ്യത. ആലപ്പുഴ എറണാകുളം ജില്ലകളിലും ഇന്ന് ഇടത്തരം മഴ പ്രതീക്ഷിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയാണ് നേരത്തെയുള്ള റിപ്പോർട്ടിൽ മധ്യകേരളത്തിൽ പറഞ്ഞിരുന്നത്. എന്നാൽ പുതുക്കിയ പ്രവചന പ്രകാരം മധ്യകേരളത്തിൽ ഇന്ന് മിതമായ മഴ പ്രതീക്ഷിച്ചാൽ മതിയാകും.
ഇന്ന് (വെള്ളി) രാവിലെയുള്ള (8 am ) ഉപഗ്രഹ ചിത്ര പ്രകാരം, അറബിക്കടലിൽ ശക്തമായ മേഘ സാന്നിധ്യം ഉണ്ട്.
ജൂൺ 15 വരെ സമാന രീതിയിൽ ഇടത്തരം മഴയായി കാലവർഷം ദുർബലപ്പെടും. ജൂൺ 15ന് ശേഷം കാലവർഷം കൂടുതൽ ദുർബലപ്പെടാനാണ് സാധ്യത. നേരത്തെ മുടങ്ങിയ പുറം ജോലികളും, മറ്റും ജൂൺ 15ന് ശേഷം നടത്താൻ കഴിയും. ജൂലൈ ആദ്യവാരം മുതൽ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട് എന്നാണ് Metbeat Weather ൻ്റെ നിരീക്ഷണം.
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ( ഇന്ന് രാവിലെ 9 മണി വരെ) തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്ന് ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂർ, കണ്ണൂർ , കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary : Kerala Weather Update: Isolated Heavy Rainfall Likely in North and Central Kerala Today. monsoon remains generally weak across Kerala, isolated heavy rainfall is expected today in the northern and central districts.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





