Newsroom
Kerala Weather 10/06/26 : ഇന്ന് മഴ ശക്തി കുറയും , വടക്കൻ ജില്ലകളിൽ മഴ കുറയുന്നു
Metbeat News

Kerala Weather 10/06/26 : ഇന്ന് മഴ ശക്തി കുറയും , വടക്കൻ ജില്ലകളിൽ മഴ കുറയുന്നു

The intensity of the monsoon rains in Kerala is beginning to decrease. While rain will persist across the state.

Kerala Weather 10/06/26 : ഇന്ന് മഴ ശക്തി കുറയും , വടക്കൻ ജില്ലകളിൽ മഴ കുറയുന്നു


കേരളത്തിൽ കാലവർഷ മഴയുടെ ശക്തി കുറയുന്നു. വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ ഇന്ന് ലഭിക്കുമെങ്കിലും കനത്ത തുടർച്ചയായ മഴയ്ക്കുള്ള സാധ്യത കുറഞ്ഞു. ഇന്ന് വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. ഇന്നലെ ഓറഞ്ചും റെഡും അലർട്ടുകൾ ആയിരുന്നു പ്രഖ്യാപിച്ചത്.

താരതമ്യേന കൂടുതൽ ശക്തിയായ മഴ ഇന്ന് പ്രതീക്ഷിക്കുന്നത് കാസർകോട് ജില്ലയിലാണ്. മറ്റു ജില്ലകളിലെല്ലാം മിതമായ തോതിൽ മഴ ലഭിക്കും. മഴ പൂർണ്ണമായി വിട്ടുനിൽക്കില്ല. കുടയെടുക്കാതെ പുറത്തിറങ്ങാൻ കഴിയില്ല എന്നുള്ള അവസ്ഥ. എന്നാൽ ചെറിയ തോതിലുള്ള പുറം പണികൾക്കും കൃഷിപ്പണികൾക്കും മഴ തടസ്സമാകില്ല.

ചിലയിടങ്ങളിൽ മഴയ്ക്ക് ദീർഘമായ ഇടവേളകളും ലഭിക്കും. രണ്ടു ദിവസത്തിനു ശേഷം മഴ വടക്കൻ കേരളത്തിൽ കൂടുതൽ ദുർബലമാകും. എന്നാൽ മധ്യകേരളത്തിൽ മഴ വെള്ളിയാഴ്ച  ശക്തിപ്പെടും. തൃശ്ശൂർ , എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് മഴ ശക്തിപ്പെടുത്തുക. കൊല്ലം തിരുവനന്തപുരം ജില്ലകളിലും ഇടത്തരം മഴ ലഭിക്കും. 

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത

കേരളതീരത്തും ലക്ഷദ്വീപിലും മാല ദ്വീപിലും തെക്ക് കിഴക്കൻ അറബി കടലിൻ്റെ വിവിധ മേഖലകളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 60 കി.മി വേഗതയിൽ എത്താൻ സാധ്യത. 

English Summary : Kerala Weather Update (10/06/26): Rainfall Intensity Weakens, Yellow Alert Issued for 5 Northern Districts. The intensity of the monsoon rains in Kerala is beginning to decrease. While rain will persist across the state including northern Kerala the likelihood of heavy, continuous downpours has significantly dropped compared to yesterday's Red and Orange alerts.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat