
Iran Isreal War : കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി വീണ്ടും
ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമാവുകയാണ്. ഇതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് വ്യോമയാന മേഖലയാണ്
കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി വീണ്ടും
ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമാവുകയാണ്. ഇതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് വ്യോമയാന മേഖലയാണ്. ഇത് കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. മിഡിൽ ഈസ്റ്റിനെ കേന്ദ്രീകരിച്ച് നൂറുകണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കപ്പെടുന്നത്.
തിങ്കളാഴ്ച പുലർച്ചവരെ 1,239 വിമാനങ്ങൾ റദ്ദാക്കിയതായി ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. Emirates, Etihad Airways, Qatar Airways തുടങ്ങിയ ഗൾഫ് മേഖലയിലെ പ്രധാന വിമാനക്കമ്പനികൾ നിരവധി സർവീസുകളാണ് നിർത്തിവെച്ചത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും പോകുന്ന ചില ദൂരയാത്ര സർവീസുകളും Air India റദ്ദാക്കിയിരിക്കുകയാണ്.
ശനിയാഴ്ച 2,800-ലധികവും ഞായറാഴ്ച 3,000-ലധികവും സർവീസുകൾ റദ്ദാക്കപ്പെട്ടു. Dubai, Abu Dhabi, Doha എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങൾ ഭാഗികമായോ പൂർണ്ണമായോ നിയന്ത്രണത്തിൽ തുടരുകയാണ്.
സംഘർഷം ദീർഘിക്കുമെന്ന സൂചനകൾ സാമ്പത്തിക വിപണികളിലും പ്രതിസന്ധിയിലാക്കി.
Japan Airlines, Singapore Airlines, Qantas, Cathay Pacific എന്നിവയുടെ ഓഹരികൾ ഇടിഞ്ഞത് ഏറെ പ്രയാസമായി. ഏതായാലും യു.എസ് സൈനിക നടപടികൾ കൂടുതൽ ആഴ്ചകൾ നീളാമെന്ന പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പരാമർശം കൂടുതൽ ആശങ്കയ്ക്ക് വഴി വച്ചിട്ടുണ്ട്.
2, 3 മണിക്കൂറുകൾ കൊണ്ട് എത്തേണ്ട വിമാനങ്ങൾ സുരക്ഷിത പാതകളിലൂടെ വഴിതിരിച്ചുവിടുന്നതിനാൽ കൂടുതൽ യാത്രാ സമയം വേണ്ടി വരുന്നു. ഇത് ആറു മണിക്കൂർ വരെ കൂടുന്നു. മാത്രമല്ല ഇന്ധനച്ചെലവും പ്രവർത്തനച്ചെലവും ഉയരുന്നതിനാൽ വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്‌ട്ടം നേരിടേണ്ടിവരും.
അടുത്ത ദിവസങ്ങളിലും സ്ഥിതി ഇതുതന്നെയെന്നാണ് വിദഗ്ദർ പറയുന്നത്. സർവീസുകൾ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്. യാത്രക്കാരോട് യാത്രയ്‌ക്ക് മുമ്പ് ബന്ധപ്പെട്ട എയർലൈൻസുകളുമായി വ്യക്തമായ വിവരങ്ങൾ തേടാൻ നിർദേശമുണ്ട്.
English Summary : The escalating Iran-Israel conflict has triggered a massive crisis in the aviation industry, marking its biggest disruption since the COVID-19 pandemic. Over 1,200 flights were canceled by Monday morning, with major carriers like Emirates, Etihad, and Air India suspending operations.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





