Newsroom
Iran-Israel Conflict 01/03/26 : ഇറാൻ ഇസ്രയേൽ സംഘർഷം ശക്തം; 16 വിമാനങ്ങൾ കൂടി റദ്ദാക്കി, ഗ്യാസ് സിലിണ്ടറിന് വില കൂട്ടി
Metbeat News

Iran-Israel Conflict 01/03/26 : ഇറാൻ ഇസ്രയേൽ സംഘർഷം ശക്തം; 16 വിമാനങ്ങൾ കൂടി റദ്ദാക്കി, ഗ്യാസ് സിലിണ്ടറിന് വില കൂട്ടി

മധ്യപൂർവേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇറാൻ–ഇസ്രയേൽ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾക്ക് വീണ്ടും തിരിച്ചടി.

ഇറാൻ ഇസ്രയേൽ സംഘർഷം ശക്തം; 16 വിമാനങ്ങൾ കൂടി റദ്ദാക്കി, ഗ്യാസ് സിലിണ്ടറിന് വില കൂട്ടി

മധ്യപൂർവേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇറാൻ–ഇസ്രയേൽ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾക്ക് വീണ്ടും തിരിച്ചടി. സുരക്ഷാ ആശങ്കകൾ ഉയർന്നതോടെ 16 വിമാനങ്ങൾ കൂടി റദ്ദാക്കിയതായി വിമാനക്കമ്പനികൾ അറിയിച്ചു. ദുബൈ, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.

അതേസമയം മസ്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ താൽക്കാലികമായി നിർത്തിച്ചിരിക്കുകയാണ്. കരിപ്പൂരിലേയും സ്ഥിതി വ്യത്യസ്‌തമല്ല.

ഖത്തറിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ ഒരു അറിയിപ്പുണ്ടാവുന്നതുവരെ നിർത്തിവെച്ചു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി.

സംഘർഷ സാധ്യതകൾ ഉയർന്ന സാഹചര്യത്തിൽ ചില രാജ്യങ്ങൾ അവരുടെ വ്യോമപാതകൾ താൽക്കാലികമായി ഒഴിവാക്കുകയും റൂട്ടുകൾ മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖല വഴിയുള്ള സർവീസുകൾക്കും വൈകല്യങ്ങൾ നേരിടുകയാണ്.

യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് സർവീസ് നില പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു. ഇതിനിടെ കൂടുതൽ സർവീസുകൾ റദ്ദാക്കപ്പെടാനോ സമയം മാറ്റപ്പെടാനോ സാധ്യതയുണ്ടെന്നാണ് സൂചന.

പ്രദേശത്തെ സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.

ഗ്യാസ് സിലിണ്ടർ വില വീണ്ടും ഉയർന്നു.

സംഘർഷാവസ്ഥയും ആഗോള വിപണിയിലെ അനിശ്ചിതത്വവും പശ്ചാത്തലമായി രാജ്യത്ത് ഗ്യാസ് സിലിണ്ടർ വില വീണ്ടും ഉയർന്നു.
സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഇതിനിടയിൽ ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചതും വിവിധ മേഖലകളെ തകർച്ചയിലാക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിൽ ഒന്നായ ഈ കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

ലോകത്ത് കടൽമാർഗം കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വലിയ വിഹിതം ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്. ഇതോടെ വിതരണം തടസപ്പെടുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്കും തിരിച്ചടിയുണ്ടാകാമെന്നാണ് വിലയിരുത്തൽ.

എണ്ണവില ഉയരുന്നത് ഇന്ധനവില വർധനയ്ക്കും, ഗതാഗത ചെലവുകൾ കൂടുന്നതിനും കാരണമാകാം. ഇതിന്റെ പ്രതിഫലനം ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

പ്രദേശത്തെ സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും, അന്താരാഷ്ട്ര സമൂഹം വിഷയം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.


English Summary : The escalating tensions between Iran and Israel have sent ripples through the aviation and energy sectors, leading to significant service disruptions and price hikes.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat