
2015 ന് ശേഷമുള്ള ഏറ്റവും വരണ്ട വർഷമാകാൻ 2026 ? രാജ്യത്ത് ഇത്തവണ കാലവർഷം കുറയും; ഭീഷണിയായി El Niño
India Faces Driest Year Since 2015: IMD Scales Down Monsoon Forecast to 90% of LPA Amid El Niño Threat
2015 ന് ശേഷമുള്ള ഏറ്റവും വരണ്ട വർഷമാകാൻ 2026 ? രാജ്യത്ത് ഇത്തവണ കാലവർഷം കുറയും; ഭീഷണിയായി El Niño
രാജ്യം കടുത്ത ആശങ്കയിലേക്ക് എന്ന സൂചന നൽകി ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) സാധാരണയേക്കാൾ കുറവായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്.
ദീർഘകാല ശരാശരിയുടെ ( Long Period Average - LPA ) 90 ശതമാനം മഴ മാത്രമേ ഇത്തവണ രാജ്യത്ത് ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ പ്രവചനം. ഇതോടെ, 2015-ന് ശേഷമുള്ള ഏറ്റവും വരണ്ട വർഷമായി 2026 മാറിയേക്കുമെന്നാണ് വിലയിരുത്തൽ.
കാലാവസ്ഥ വകുപ്പിന്റെ 2026 ജൂൺ മാസത്തെ മഴ പ്രവചനം Image : IMD
നേരത്തെ ഏപ്രിൽ മാസത്തിൽ പുറത്തുവിട്ട പ്രവചനത്തിൽ 92 ശതമാനം മഴ ലഭിക്കുമെന്നാണ് ഐ.എം.ഡി അറിയിച്ചിരുന്നതെങ്കിലും പശ്ചിമ വാതത്തിൻ്റെയും (Western Disturbance) എൽ നിനോ (El Nino) പ്രതിഭാസത്തിന്റെയും സ്വാധീനം മൂലം പ്രവചനം പുതുക്കുകയായിരുന്നു.
മഴ കുറയാൻ കാരണം 'എൽ നിനോ'
കാലവർഷം വൈകുന്നതും
അന്തരീക്ഷത്തിലുണ്ടായ അപ്രതീക്ഷിത തടസ്സങ്ങളും കാരണം മൺസൂണിന്റെ ശക്തി കുറഞ്ഞതാണ് തുടക്കത്തിൽ തന്നെ തിരിച്ചടിയായത്. ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. എന്നാൽ ഇത് സംഭവിച്ചില്ല.
ഇതിനുപുറമേ, അടുത്ത മാസം പസഫിക് സമുദ്രത്തിൽ രൂപപ്പെടാൻ സാധ്യതയുള്ള എൽ നിനോ പ്രതിഭാസമാണ് കാലവർഷം മഴ കുറയ്ക്കുന്ന പ്രധാന വില്ലൻ. മേയ് 26-ഓടെ സജീവമാകേണ്ടിയിരുന്ന മൺസൂൺ കാറ്റുകൾ നിലവിൽ ദുർബലമാണ്.
യൂറോപ്യൻ കാലാവസ്ഥാ മോഡലുകൾ (ECMWF) സൂചിപ്പിക്കുന്നത് കർണാടക തീരം മുതൽ വടക്കോട്ട് രൂപപ്പെടുന്ന ന്യൂനമർദ പാത്തി മധ്യകേരളത്തിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് കാരണമാകുമെന്നാണ്.
എങ്കിലും ജൂൺ 4-5 തീയതികളിലേക്ക് മാത്രമേ കേരളത്തിൽ കാലവർഷം പൂർണ്ണമായി എത്തുവാൻ സാധ്യതയുള്ളൂ. ജൂൺ നാലിന് കാലവർഷം എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കി കേരളത്തിൽ എത്തും എന്നാണ് Metbeat Weather കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. അതിൻ്റെ വിശദാംശങ്ങൾ താഴെ വായിക്കാം.
കേരളത്തെയും കർണാടകത്തെയും എങ്ങനെ ബാധിക്കും?
ജൂൺ 8 മുതൽ 15 വരെയുള്ള കാലയളവിൽ മൺസൂണിന്റെ പ്രാരംഭ വേഗതയും പുരോഗതിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ മഴ പ്രധാനമായും കേരളത്തിലെയും കർണാടകത്തിലെയും തീരദേശ മേഖലകളിൽ മാത്രമായി ഒതുങ്ങും. രാജ്യത്തിന്റെ കാർഷിക മേഖലയുടെ നട്ടെല്ലാ മധ്യേന്ത്യയിലെ പല ഭാഗങ്ങളിലും ദീർഘകാല ശരാശരിയുടെ 94 ശതമാനത്തിൽ താഴെ മാത്രമേ മഴ ലഭിക്കൂ എന്നാണ് ഐ.എം.ഡി ഡയരക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര വ്യക്തമാക്കുന്നത്.
"രാജ്യത്തിന്റെ തെക്ക്, മധ്യ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഇത്തവണ സാധാരണയേക്കാൾ കുറവ് മഴയായിരിക്കും ലഭിക്കുക. എന്നാൽ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണ രീതിയിലുള്ള മഴ (LPA-യുടെ 94-106%) ലഭിക്കാൻ സാധ്യതയുണ്ട്." എന്ന് അദ്ദേഹം പറഞ്ഞു.
മുൻവർഷങ്ങളിലെ കണക്കുകൾ ഇങ്ങനെ (മഴയുടെ ശതമാനം - LPA)
ഐ.എം.ഡിയുടെ കണക്കുകൾ പ്രകാരം ഇതിനുമുമ്പ് കടുത്ത വരൾച്ചയും ദീർഘകാല വരണ്ട കാലാവസ്ഥയും നേരിട്ട വർഷങ്ങൾ താഴെ പറയുന്നവയാണ്
2015 : 86% മഴ (ഏറ്റവും കുറവ്)
2014 : 88% മഴ
1991 : 90% മഴ
2023 : 92% മഴ
2026 (പ്രവചനം) : 90% മഴ
ഇന്ത്യയുടെ വാർഷിക മഴയുടെ 75 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണാണ്. ഇതിൽ ഉണ്ടാകുന്ന കുറവ് രാജ്യത്തെ കാർഷിക മേഖലയെയും ജലസംഭരണികളിലെ നീരൊഴുക്കിനെയും വരും ദിവസങ്ങളിൽ സാരമായി ബാധിച്ചേക്കാം.
കേരളത്തിലെയും രാജ്യത്തെയും കൃത്യമായ കാലാവസ്ഥാ മാറ്റങ്ങളും തത്സമയ മഴ മുന്നറിയിപ്പുകളും ഉടനടി അറിയാൻ Metbeat News വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും പിന്തുടരുക. ഞങ്ങളുടെ വാട്സ്ആപ്പ് ചാനലിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Keywords: Kerala Monsoon 2026, South West Monsoon India, IMD Weather Forecast, Rain Deficiency Kerala, El Nino Impact India, Metbeat Weather Updates Malayalam.
English Summary : India Faces Driest Year Since 2015: IMD Scales Down Monsoon Forecast to 90% of LPA Amid El Niño Threat. India Meteorological Department (IMD) has downgraded its South-West monsoon rainfall projection to 90% of the Long Period Average (LPA), signaling that 2026 could be the country's driest year in 11 years (since 2015).
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





