
how follow metbeat news in google news
Google News ആപ്പ് വഴി Metbeat News ൻ്റെ പേജ് ആപ്പായി തന്നെ ഉപയോഗിക്കാം
Metbeat App വഴി പോസ്റ്റുകൾ വായിച്ചിരുന്നവർക്ക് ഇനി, Google News ആപ്പ് വഴി Metbeat News ൻ്റെ പേജ് ആപ്പായി തന്നെ ഉപയോഗിക്കാം. ഫേസ്ബുക്കിന്റെ അൽഗൊരിത പ്രകാരം ഞങ്ങൾ കൊടുക്കുന്ന എല്ലാ അപ്ഡേഷനും നിങ്ങളുടെ ഫേസ്ബുക് വാളിൽ വരണമെന്നില്ല. അതുകൊണ്ട് പലർക്കും മെസ്സേജ് കണ്ടില്ല എന്നുള്ള പരാതിയാണ്. ഇത് പരിഹരിക്കാൻ ആണ് പുതിയ സംവിധാനം. ഇനിയൊന്നും നിങ്ങൾക്ക് മിസ്സാകില്ല. Google ൻ്റെ സംവിധാനം ആയതിനാൽ സംഗതി സിംപിളാണ്, പേജ് ലോഡ് ആകാൻ വെയിറ്റിംഗ് ഇല്ല. ദിവസവും ആപ്പ് തുറന്ന് അപ്ഡേഷൻ വായിക്കാം. ഫേസ്ബുക്ക്, വാട്സ്ആപ്പ് വഴി ലിങ്ക് വരാൻ കാത്തിരിക്കേണ്ട. ബ്രൗസറിൽ കയറി സെർച്ച് ചെയ്ത് പേജ് ലോഡാകാൻ wait ചെയ്യേണ്ട. Google News ലെ Metbeat News ൻ്റെ പേജ് ലിങ്ക് താഴെ കൊടുക്കുന്നു. ഇതോടൊപ്പമുള്ള വിഡിയോ നിർദ്ദേശം പിന്തുടർന്നാൽ ആപ്പ് ഉപയോഗിക്കാം. മറക്കേണ്ട, സംഭവം ഫേസ്ബുക്കിനേക്കാൾ ഈസി ആണ് .
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




