
എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
Here is the breakdown of why this "High-Pressure" system is making life so uncomfortable in Kerala right now
എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
കടുത്ത ചൂടിന് പരിഹാരമായി കേരളത്തില്‍ വേനല്‍ മഴ ( Pre-monsoon weather activtiy) ഈ മാസം 27 മുതല്‍ ലഭിക്കാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ വേനല്‍ മഴയെ തടസ്സപ്പെടുത്തിയിരുന്ന Anti Cyclone എന്ന എതിര്‍ ചുഴലി ഇപ്പോഴും മഹാരാഷ്ട്രയ്ക്കും ഉള്‍നാടന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി നിലകൊള്ളുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിനിലും പറയുന്നു. ഇതു ദുര്‍ബലമാകാതെ കേരളത്തില്‍ വേനല്‍ മഴ സജീവമാകാന്‍ സാധ്യതയില്ലെന്നു മെറ്റ്ബീറ്റ് വെതറും കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.
മഴക്ക് അനുകൂല അന്തരീക്ഷം വരുന്നു
ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പരിശോധിക്കുമ്പോള്‍ എതിര്‍ ചുഴലി ഫെബ്രുവരി 25 ഓടെ ദുര്‍ബലപെട്ടേക്കും. ഇതോടൊപ്പം ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് (ഫേസ് 2 ) ല്‍ എത്തുകയുമാണ്. ഈ സാഹചര്യം കേരളത്തില്‍ വേനല്‍ മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഞങ്ങളുടെ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറയുന്നു.
എതിര്‍ ചുഴലി എന്ന ചൂടു കെണി (Heat Trap)
ന്യൂനമര്‍ദം (Low Pressure Area - LPA ) ക്കു വിപരീതമായ High-pressure system (HPA) ആണ് എതിര്‍ ചുഴലി. ന്യൂനമര്‍ദം ശക്തിപ്പെട്ട് ഉണ്ടാകുന്ന ചുഴലിക്കാറ്റിന് നേര്‍ വിപരീത പ്രവര്‍ത്തനം. ന്യൂനമര്‍ദങ്ങള്‍ മഴ നല്‍കുമെങ്കില്‍ എതിര്‍ ചുഴലികള്‍ വരണ്ട കാലാവസ്ഥയ്ക്ക് കാരണമാകും. ഇത് സ്വാഭാവികമായും വേനലിലാണ് ഉണ്ടാകുക എന്നതിനാല്‍ ചൂടു കൂടുന്ന കെണിയൊരുക്കുയാണ് ഫലത്തില്‍ അനുഭവപ്പെടുക.
മേഘങ്ങള്‍ രൂപപ്പെടുന്ന അന്തരീക്ഷ സാഹചര്യം അതിമർദ്ദ മേഖല തടയും. ഇപ്പോള്‍ മാംഗോ ഷവര്‍ ( Mango Showers) ലഭിക്കുന്ന സമയമാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലും എതിര്‍ ചുഴലിയുടെ സാന്നിധ്യമുള്ളതാണ് ഇത്തരം മേഘരൂപീകരണം തടയുന്നത്. കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ അനുസരിച്ച് എതിര്‍ ചുഴലി സമുദ്ര നിരപ്പില്‍ നിന്ന് 3.1 ഉം 5.8 ഉം കി.മി ഉയരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ആര്‍ദ്രത കൂടി, ഉഷ്ണം അസഹനീയം
തീരദേശ സംസ്ഥാനമായ കേരളത്തില്‍ അന്തരീക്ഷ ആര്‍ദ്രത 70 ശതമാനം മുതല്‍ 85 ശതമാനം വരെയുണ്ട്. ചൂടും അന്തരീക്ഷ ഈര്‍പ്പവും ചേരുമ്പോഴുള്ള താപ സൂചിക 41 ഡിഗ്രിയില്‍ അധികം കൂടി നില്‍ക്കുന്നതാണ് ചൂടിനെ അസഹ്യമാക്കുന്നത്. അറബിക്കടലില്‍ നിന്നുള്ള ആര്‍ദ്രത പതിവുള്ളതാണെങ്കിലും അതിമര്‍ദത്തെ തുടര്‍ന്ന് വേനല്‍ മഴ ആഴ്ചകളോളം മാറി നിന്നതാണ് ഇത്തവണത്തെ ചൂടിന് കാരണം.
English Summary : Here is the breakdown of why this "High-Pressure" system is making life so uncomfortable in Kerala right now
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




