Newsroom
Iran and Israel War : വിമാനസർവ്വീസുകൾ തടസ്സപ്പെട്ടത് പാവപ്പെട്ട കേരളത്തിലെ കർഷകർ മുതൽ പ്രവാസികളെ വരെ ബാധിക്കുന്നു
Metbeat News

Iran and Israel War : വിമാനസർവ്വീസുകൾ തടസ്സപ്പെട്ടത് പാവപ്പെട്ട കേരളത്തിലെ കർഷകർ മുതൽ പ്രവാസികളെ വരെ ബാധിക്കുന്നു

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് കേരളത്തിലെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്.

വിമാനസർവ്വീസുകൾ തടസ്സപ്പെട്ടത് പാവപ്പെട്ട കേരളത്തിലെ കർഷകർ മുതൽ പ്രവാസികളെ വരെ ബാധിക്കുന്നു

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് കേരളത്തിലെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. സാധാരണയായി റമദാൻ കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി വലിയ തോതിൽ വർധിക്കാറുണ്ട്. എന്നാൽ ഇത്തവണ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. വിമാന സർവീസുകൾ തടസപ്പെട്ടതും കടൽമാർഗ്ഗം സുരക്ഷിതമല്ലാതായതുമാണ് കയറ്റുമതിയെ കുത്തനെ ബാധിച്ചത് എന്നു തന്നെ പറയാം.

കയറ്റുമതി പകുതിയിലും താഴെയായി കുറഞ്ഞു

കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ Cochin International Airport, Calicut International Airport, Trivandrum International Airport എന്നിവ വഴി സാധാരണയായി ദിവസേന ഏകദേശം 150 ടൺ പഴവും പച്ചക്കറികളും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് പകുതിയിലും താഴെയായി കുറഞ്ഞിരിക്കുകയാണ്.

വില്പന വില ഉയരും, വാങ്ങുന്നവരുടെ എണ്ണം കുറയും

വിമാന സർവീസുകൾ കുറയുകയും പല സർവീസുകളും റദ്ദാകുകയും ചെയ്തതോടെ കയറ്റുമതിക്കാർ ചാർട്ടേഡ് വിമാനങ്ങളെയാണ്  ആശ്രയിക്കുന്നത്. എന്നാൽ അതിന് സാധാരണ ചെലവിനേക്കാൾ അഞ്ചിരട്ടിയോളം അധികം ചെലവ് വരുന്നതായി വ്യാപാരികൾ പറയുന്നു. ഇത്രയും ഉയർന്ന ചെലവിൽ കയറ്റുമതി ചെയ്യുമ്പോൾ ഗൾഫ് വിപണിയിൽ വിൽപ്പന വില ഉയരുകയുടെ വാങ്ങുന്നവരുടെ എണ്ണവും കുറയാനുള്ള സാധ്യതയുണ്ട്.

സംസ്ഥാനത്ത് നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുറമെ തമിഴ്നാട്ടിലെ കമ്പം വാലി, തേനി മേഖലകളിൽ നിന്നുള്ള പഴവും പച്ചക്കറിയും കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫിലേക്ക് എത്തിക്കുന്നതാണ് പതിവ്. വേഗത്തിൽ എത്തിക്കേണ്ട ചരക്കായതിനാൽ വിമാന മാർഗമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇപ്പോൾ അതാണ് പൂർണമായി തടസ്സപ്പെട്ടിരിക്കുന്നത്.

കടൽമാർഗത്തെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് വഴി കപ്പൽ യാത്ര സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ കയറ്റുമതി മാത്രമല്ല ഇറക്കുമതിയും വലിയ വെല്ലുവിളി നേരിടുകയാണ്.

ഇത് ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെയാണ് ബാധിക്കുക. ഗൾഫ് രാജ്യങ്ങളായ Gulf Cooperation Council അംഗരാജ്യങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ ആദ്യം ബാധിക്കപ്പെടുന്നത് പ്രവാസി തൊഴിലാളികളാണ്. ചിലർക്കു ജോലി നഷ്ടപ്പെടാനും ശമ്പളം വൈകാനും സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. നാട്ടിലേക്ക് പണം അയയ്ക്കുന്നതിലും യാത്ര ചെയ്യുന്നതിലും തടസ്സങ്ങൾ ഉണ്ടാകാം.

ഇതിനിടെ ഇന്ത്യയുടെ കയറ്റുമതിയെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് കയറ്റുമതി ചെയ്ത ബസ്മതി അരി ചരക്കുകൾ Bandar Abbas Port തുറമുഖത്ത് കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ കയറ്റുമതി തുടരാൻ കഴിയാത്ത സ്ഥിതിയാണ്.

സംഘർഷം വേഗത്തിൽ അവസാനിക്കാത്ത പക്ഷം കയറ്റുമതി-ഇറക്കുമതി മേഖലകളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും, അതിന്റെ ആഘാതം കര്‍ഷകരിൽ നിന്ന് പ്രവാസികളിലേക്ക് വരെ വ്യാപിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

English Summary : The escalating geopolitical tension in the Middle East has triggered a severe crisis for Kerala's export sector, particularly during the high-demand Ramadan season. With air connectivity disrupted and the Strait of Hormuz deemed unsafe for maritime trade, fruit and vegetable exports from Kerala's major airports—Cochin, Calicut, and Trivandrum—have crashed by over 50%.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat