
ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളി എം.എ യൂസഫലി, രണ്ടാമത് ജോയി ആലുക്കാസ്
Forbes list of richest Malayali: M.A. Yusuffali, second place goes to Joy Alukkas
ലോകസമ്പന്നരുടെ ഫോര്‍ബ്‌സ് റിയല്‍ടൈം പുതിയ പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി. 44,000 കോടി രൂപയുടെ (5.3 ബില്യണ്‍ ഡോളര്‍) ആസ്തിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ. യൂസഫലിക്കുള്ളത്. പട്ടികയില്‍ 752ാം സ്ഥാനത്താണ് അദ്ദേഹം.
ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, ഫുഡ് പ്രോസസിംഗ് കേന്ദ്രങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച വളര്‍ച്ചാനിരക്കാണ് ലുലുവിനുള്ളത്. മിഡില്‍ ഈസ്റ്റില്‍ മാത്രം 260ലേറെ റീട്ടെയില്‍ സ്റ്റോറുകള്‍ ലുലുവിനുണ്ട്.
ലുലു റീട്ടെയിലിന്റെ മികച്ച വളര്‍ച്ചാനിരക്കും വാര്‍ഷിക വളര്‍ച്ചയ്ക്ക് കരുത്തേകി. ലോംഗ് ടേം സ്ട്രാറ്റജിയിലുള്ള മികച്ച വളര്‍ച്ചാനിരക്കാണ് ലുലു റീട്ടെയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2024ല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ 1.7 ബില്യണ്‍ ഡോളറിന്റെ നേട്ടം ലുലു നേടിയിരുന്നു.
വിപുലമായ വികസന പദ്ധതികളും നിക്ഷേപകരുടെ സാന്നിധ്യം വര്‍ധിച്ചതും ഗുണം ചെയ്തു. നിക്ഷേപകരുടെ വലിയ സാന്നിധ്യവും റീട്ടെയില്‍ രംഗത്തെ മികച്ച പ്രകടനവും കണക്കിലെടുത്ത് നിക്ഷേപകര്‍ക്കായി 8,500 കോടി രൂപയുടെ (98.4 മില്യണ്‍ ഡോളര്‍) ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകര്‍ക്ക് ലഭിക്കാന്‍ വഴിയൊരുങ്ങിയത്. പ്രൈവറ്റ് ലേബല്‍, ഇകോമേഴ്‌സ് രംഗത്തും മികച്ച വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജോയി ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി ആലുക്കാസ് ആണ് മലയാളികളില്‍ രണ്ടാമത്. 754ആം സ്ഥാനത്താണ് ജോയി ആലുക്കാസ്. ജെംസ് എജുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (4 ബില്യണ്‍ ഡോളര്‍), കല്യാണ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ (3.6 ബില്യണ്‍ ഡോളര്‍), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പി.എന്‍.സി. മേനോന്‍ (3.6 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (3.5 ബില്യണ്‍ ഡോളര്‍), കെയ്ന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ രമേശ് കുഞ്ഞിക്കണ്ണന്‍ (3 ബില്യണ്‍ ഡോളര്‍), മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രൊമോട്ടര്‍മാരായ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, സാറാ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് (2.6 ബില്യണ്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ (1.9 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (1.9 ബില്യണ്‍ ഡോളര്‍), വിഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോര്‍ബ്‌സിന്റെ ആഗോള റിയല്‍ടൈം സമ്പന്ന പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍.ആഗോള തലത്തില്‍ ടെസ്ല, സ്‌പേസ്എക്‌സ് എന്നിവയുടെ മേധാവി ഇലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. 476.5 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഓറക്കിള്‍ സഹസ്ഥാപകനായ ലാറി എലിസണ്‍ (365.4 ബില്യണ്‍ ഡോളര്‍), മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് (262.7 ബില്യണ്‍ ഡോളര്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യക്കാരില്‍ 104.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 64.1 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




