Newsroom
ഇത്തിഹാദ്: യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു
Metbeat News

ഇത്തിഹാദ്: യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു

Etihad Rail Set to Make History: Passenger Services Launch on June 30.

ഇത്തിഹാദ്:  യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു

ദുബൈ: യു എ ഇ വീണ്ടും ചരിത്രം കുറിക്കുന്നു.രാജ്യത്തിന്റെ വിരിമാറിലൂടെ ഇത്തിഹാദ് ഈ ആഴ്ച ഓടിത്തുടങ്ങും.  ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി ട്രെയിന്‍  പ്രയാണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ അബുദബിയില്‍ നിന്ന് ഫുജൈറയിലേക്കാണ് സര്‍വീസ്. ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം വെറും ഒരു മണിക്കൂര്‍ 45 മിനിറ്റ് മാത്രം.  ഉടന്‍ തന്നെ രാജ്യത്തിന്റെ കൂടുതല്‍ നഗരങ്ങളിലേക്ക് ഇത്തിഹാദ് ഓടിയെത്തും.

ആദ്യ യാത്രയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 13 അത്യാധുനിക ട്രെയിനുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. കംഫര്‍ട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് ട്രെയിനിലുള്ളത്. പ്രാരംഭ ഓഫറിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

കംഫര്‍ട്ട് ക്ലാസിന്  സാധാരണ നിരക്ക്  109 ദിര്‍ഹമാണ്. പ്രീമിയം ക്ലാസിന്  239 ദിര്‍ഹമാണ്് നിരക്ക്. മികച്ച സീറ്റിങ് സംവിധാനം,  വൈഫൈ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്. സേവര്‍, വാല്യൂ, ഫ്‌ളെക്‌സ് എന്നിങ്ങനെ മൂന്ന് ടിക്കറ്റ് നിരക്കുകളുണ്ട്.

ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ etihadrail.ae വഴിയോ മൊബൈല്‍ ആപ്പ് വഴിയോ യാത്രയ്ക്ക് നാല് ആഴ്ച മുന്‍പ് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.

അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും ഫുജൈറയിലെ അല്‍ ഹിലാല്‍ സിറ്റിയിലുമാണ് അത്യാധുനിക സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഷനുകളില്‍ പ്രത്യേക  വെയ്റ്റിങ് റൂമുകളും പ്രാര്‍ത്ഥനാ മുറികളും റസ്റ്ററന്റുകളും ഒരുക്കിയിട്ടുണ്ട്.

ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 5 മുതല്‍ രാത്രി 11 വരെ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് ദിവസവും രാവിലെ 8.19, ഉച്ചയ്ക്ക് 1.53, വൈകിട്ട് 6.39 എന്നീ സമയങ്ങളില്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഉണ്ടാവും.

ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക്: രാവിലെ 5.34, 10.59, വൈകിട്ട് 5.28 എന്നീ സമയങ്ങളിലാണ് ട്രെയിനുകള്‍ പുറപ്പെടുക. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രണ്ട് ലഗേജുകള്‍ വരെ സൗജന്യമായി ട്രെയിനില്‍ കൊണ്ടുപോകാം.

English Summary : Etihad Rail Set to Make History: Passenger Services Launch on June 30. ​The UAE is marking a historic milestone with the launch of its Etihad Rail passenger sevices for the public starting Tuesday.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat