Newsroom
Eid ul-Fitr 2026 forecast: Will the moon be sighted in Oman and Kerala on March 19?
Metbeat News

Eid ul-Fitr 2026 forecast: Will the moon be sighted in Oman and Kerala on March 19?

The possibility of sighting the Shawwal crescent on March 19 (Ramadan 29) is a subject of significant discussion. While there is an astronomical

കേരളത്തിലും ഒമാനിലും റമദാന്‍ 29 ന് ശവ്വാല്‍ മാസപ്പിറവി കാണുമോയെന്ന ചോദ്യം ശക്തമാണ്. മാര്‍ച്ച് 19 ന് മാസപ്പിറവി കാണാനുള്ള ആസട്രോണമിക്കല്‍ സാധ്യതയുണ്ട്. എന്നാല്‍ മാസപ്പിറവി ദര്‍ശനത്തിന് അടിസ്ഥാനമാക്കുന്ന നഗ്ന നേത്രം കൊണ്ടുള്ള ദര്‍ശനം സാധ്യമാകാന്‍ പ്രയാസമാണ്. 

കോഴിക്കോട്ടെ ആകാശം മാനദണ്ഡമാക്കിയാല്‍ അന്ന് സൂര്യന്‍ വൈകിട്ട് 6.37 നാണ് അസ്തമിക്കുന്നത്. അതും 270 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച ശേഷം 6.57 നാണ് അന്ന് ചന്ദ്രന്‍ അസ്തമിക്കുന്നത്. സൂര്യന്‍ അസ്തമിച്ചതിനു തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച് 20 മിനുട്ടോളം ചന്ദ്രന്‍ ആകാശത്തുണ്ട് എന്നതിനാല്‍ ടെലസ്‌കോപോ മറ്റോ ഉപയോഗിച്ച് ചന്ദ്രദര്‍ശനം സാധ്യമാകും. അന്ന് ന്യൂമൂണ്‍ ആയതിനാല്‍ ചന്ദ്രന്റെ തെളിച്ചം നന്നേ കുറവാണ്. 

നഗ്ന നേത്രം കൊണ്ട് ഇത്രയും തെളിച്ചം കുറഞ്ഞ ചന്ദ്രനെ കാണുക പ്രയാസമാണ്. മേഘങ്ങളോ പൊടിപടലങ്ങളോ ഇല്ലാത്ത ആകാശമെങ്കില്‍ നേരിയ സാധ്യതയുണ്ട് എന്ന് പറയാം. മാര്‍ച്ച് 19 ന് കേരളത്തില്‍ വൈകിട്ട് മഴ സാധ്യതയുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ ആകാശത്ത് ഒറ്റപ്പെട്ട മേഘങ്ങളുണ്ടാകും. കിഴക്കന്‍ മേഖലയില്‍ വൈകിട്ട് മഴയ്ക്കും സാധ്യത. അതിനാല്‍ മാര്‍ച്ച് 19 ന് മാസപ്പിറവി ദര്‍ശനം വീണ്ടും വെല്ലുവിളിയാകും. മാര്‍ച്ച് 20 ന് ഇന്ത്യ, ആസ്‌ത്രേലിയ, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, തേക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം നഗ്ന നേത്രം കൊണ്ട് ചന്ദ്രനെ കാണാനാകും.

അതിനാല്‍ കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 21 ന് ഈദുല്‍ഫിത്വര്‍ ആഘോഷിക്കേണ്ടിവരും. മാര്‍ച്ച് 19 ന് ബ്രിട്ടന്‍, യൂറോപ്, ആഫ്രിക്കയുടെ പടിഞ്ഞാറ്, തുര്‍ക്കി, സൗദി അറേബ്യ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 18 ന് ചന്ദ്രദര്‍ശനം സാധ്യമാകില്ല. അവരും റമദാന്‍ 30 പൂര്‍ത്തിയാക്കി മാര്‍ച്ച് 20 ന് ഈദ് ആഘോഷിക്കേണ്ടിവരും.

English Summary: Eid ul-Fitr 2026 forecast: Will the moon be sighted in Oman and Kerala on March 19?. The possibility of sighting the Shawwal crescent on March 19 (Ramadan 29) is a subject of significant discussion. While there is an astronomical possibility of the moon being present, experts suggest that a naked-eye sighting will be extremely difficult.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat