
Eid Al Fitr 2026 18/03/26 : കേരളത്തിൽ നാളെ റമദാൻ 29 പൂർത്തിയാകും, മാസപിറവി കാണാൻ സാധ്യത കുറവ്, യുഎഇ യിലും സൗദിയിലും പെരുന്നാൾ 20ന്
നാളെ മാസപിറവി കണ്ടാൽ വെള്ളിയാഴ്ച കേരളത്തിലും ഒമാനിലും ഈദുൽ ഫിത്തർ.
കേരളത്തിൽ നാളെ റമദാൻ 29 പൂർത്തിയാകും, മാസപിറവി കാണാൻ സാധ്യത കുറവ്, യുഎഇ യിലും സൗദിയിലും പെരുന്നാൾ 20 ന്
കേരളത്തിൽ നാളെയാണ് 29 നോമ്പ് പൂർത്തിയാകുന്നത്. അതുകൊണ്ട് നാളെയാണ് ഒമാനിലും കേരളത്തിലും മാസപ്പിറവി കാണേണ്ടത്. അതായത് മാർച്ച് 19 വ്യാഴാഴ്ച്ച. നാളെ മാസപിറവി കണ്ടാൽ വെള്ളിയാഴ്ച കേരളത്തിലും ഒമാനിലും ഈദുൽ ഫിത്തർ. അഥവാ നാളെ മാസപിറവി കണ്ടില്ലെങ്കിൽ റമദാൻ 30 പൂർത്തീകരിച്ച് പിറ്റേ ദിവസം ഈദുൽ ഫിത്വർ ആകും.
അതേസമയം, മാര്‍ച്ച് 19 ന് മാസപ്പിറവി കാണാനുള്ള ആസട്രോണമിക്കല്‍ സാധ്യതയുണ്ട് എന്നാണ് Metbeat weather കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. മാസപ്പിറവി ദര്‍ശനത്തിന് അടിസ്ഥാനമാക്കുന്ന നഗ്ന നേത്രം കൊണ്ടുള്ള ദര്‍ശനം സാധ്യമാകാന്‍ പ്രയാസമാണ്. Metbeat weather കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ടെ ആകാശം മാനദണ്ഡമാക്കിയാല്‍ അന്ന് സൂര്യന്‍ വൈകിട്ട് 6.37 നാണ് അസ്തമിക്കുന്നത്. അതും 270 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച ശേഷം 6.57 നാണ് അന്ന് ചന്ദ്രന്‍ അസ്തമിക്കുന്നത്.
സൂര്യന്‍ അസ്തമിച്ചതിനു തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച് 20 മിനുട്ടോളം ചന്ദ്രന്‍ ആകാശത്തുണ്ട് എന്നതിനാല്‍ ടെലസ്‌കോപോ മറ്റോ ഉപയോഗിച്ച് ചന്ദ്രദര്‍ശനം സാധ്യമാകും. അന്ന് ന്യൂമൂണ്‍ ആയതിനാല്‍ ചന്ദ്രന്റെ തെളിച്ചം നന്നേ കുറവാണ്. I
അതേസമയം , നഗ്നനേത്രം കൊണ്ട് ഇത്രയും തെളിച്ചം കുറഞ്ഞ ചന്ദ്രനെ കാണുക പ്രയാസമാണ്. മേഘങ്ങളോ പൊടിപടലങ്ങളോ ഇല്ലാത്ത ആകാശമെങ്കില്‍ നേരിയ സാധ്യതയുണ്ട് എന്ന് പറയാം. മാര്‍ച്ച് 19 ന് കേരളത്തില്‍ വൈകിട്ട് മഴ സാധ്യതയുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ ആകാശത്ത് ഒറ്റപ്പെട്ട മേഘങ്ങളുണ്ടാകും.
കിഴക്കന്‍ മേഖലയില്‍ വൈകിട്ട് മഴയ്ക്കും സാധ്യത. അതിനാല്‍ മാര്‍ച്ച് 19 ന് മാസപ്പിറവി ദര്‍ശനം വീണ്ടും വെല്ലുവിളിയാകും. മാര്‍ച്ച് 20 ന് ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, തേക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം നഗ്ന നേത്രം കൊണ്ട് ചന്ദ്രനെ കാണാനാകും.
അതിനാല്‍ കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 21 ന് ഈദുല്‍ഫിത്വര്‍ ആഘോഷിക്കേണ്ടിവരും.
ഇതുതന്നെയാണ് മത പണ്ഡിതൻ ശുഐബുൽ ഹൈതമി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
വാനശാസ്‌ത്രപരമായി മാർച്ച് 19 വ്യാഴം (റമദാൻ29ന് )കേരളത്തിൽ ഹിലാൽ നഗ്‌നനേത്രം കൊണ്ട് കാണാനുള്ള സാധ്യത വളരെ കുറവാണ് , ഒമാനിലും നഗ്‌നനേത്രം മുഖേനെ കാണാൻ സാധ്യത കുറവ് തന്നെ .
വാനശാസ്‌ത്രഘടകങ്ങൾപരിശോധിച്ചാൽ, കേരളത്തിൽ ഹിലാൽ (ചന്ദ്രപ്പിറവി) നഗ്നനേത്രം കൊണ്ട്
കാണാനുള്ള മൂൺലാഗുണ്ട് എന്നാണ് കുറിപ്പിൽ പറയുന്നത്.
കേരളത്തിൽ റമദാൻ 30 ഉണ്ടാവാതിരിക്കാൻ 25% മാത്രമാണ് കണക്കിൽ സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
യുഎയിലും സൗദിയിലും ഈദുൽ ഫിത്തർ 20 ന്
യു.എ.ഇയിൽ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഇത്തവണ റമസാൻ 30 ദിവസം പൂർത്തിയാകാനാണ് കൂടുതൽ സാധ്യതയെന്ന് വാനശാസ്ത്ര നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 18-ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാൻ സാധ്യത വളരെ കുറവാണെന്ന് വാനനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സൂര്യാസ്തമയത്തിന് മുൻപേ തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ ദർശനം പ്രായോഗികമല്ല. ഇതോടെ റമസാൻ 30 ദിവസം പൂർത്തിയാക്കേണ്ട സാഹചര്യം രൂപപ്പെടും.
ഈ സാഹചര്യത്തിൽ United Arab Emirates (UAE) ൽ മാർച്ച് 20-ന് പെരുന്നാൾ ആഘോഷിക്കും. ഇതേ ദിവസം തന്നെയായിരിക്കും സൗദിയിലും ഈദുൽ ഫിത്വർ. എന്നാൽ മാസപ്പിറവി ദൃശ്യമാകാൻ പ്രയാസമുള്ള ചില രാജ്യങ്ങളിൽ മാർച്ച് 21-നും ഈദ് ആകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ചന്ദ്രദർശനത്തിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളും ഐ.എ.സി വിശദീകരിച്ചു. ചന്ദ്രക്കല ചക്രവാളത്തിൽ കുറഞ്ഞത് 29 മിനിറ്റെങ്കിലും നിലനിൽക്കണം. കൂടാതെ സൂര്യനിൽ നിന്നുള്ള കോണളവും നിർദ്ദിഷ്ട പരിധി കവിയണം. ഈ ഘടകങ്ങൾ അനുകൂലമല്ലെങ്കിൽ മാസപ്പിറവി കാണുന്നത് ദുഷ്കരമാകും.
മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: 2026 മാര്‍ച്ച് 19 ന് വ്യാഴാഴ്ച (റമദാന്‍ 29ന്) ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും പിറവി ദര്‍ശിച്ചവര്‍ താഴെ ചേര്‍ത്ത നമ്പറില്‍ വിവരമറിയിക്കണമെന്നും വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കർ സലഫി അറിയിച്ചു. ഫോണ്‍ നമ്പര്‍: +91 9048542456.
കോഴിക്കോട്: റമദാന്‍ 29 (വ്യാഴം) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യ ത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ (9447173443), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9447317112, 0495 314 3360), സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവരും അറിയിച്ചു.
English summary : As Ramadan 29 approaches, astronomical reports suggest a variation in Eid Al Fitr dates across the globe. While Saudi Arabia and the UAE are expected to complete 30 days of Ramadan and celebrate Eid on March 20, Kerala and Oman face a unique situation. Although the moon will be above the horizon for 20 minutes in Kerala on March 19, low luminosity and predicted cloud cover make naked-eye sightings difficult. Consequently, Kerala is likely to complete 30 days of fasting and celebrate Eid on March 21, 2026.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




