Newsroom
കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി
Metbeat News

കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി

District Disaster Management Authority Honors Rescuers of the Kalladi Disaster

കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി

ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാതയുടെ വയനാട് കള്ളാടിയിലിലുണ്ടായ പദ്ധതി പ്രദേശത്തെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന്‍ പണയംവച്ചും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) ആദരിച്ചു. പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. 

ധൈര്യത്തോടെ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ സേവന മനോഭാവത്തെ അഭിനന്ദിക്കുന്നതായും മരിച്ചവര്‍ക്കു പ്രണാമം അര്‍പ്പിക്കുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു. 

1784996714W.webp ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പ്രിയങ്ക ഗാന്ധി എം.പി മെമൻ്റോ നൽകുന്നു -  Photo : Special Arrangment 

വിവിധ സേനാവിഭാഗങ്ങള്‍, മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ജേണലിസ്റ്റുകള്‍ എന്നിവരെയും ആദരിച്ചു. പ്രിയങ്ക ഗാന്ധി മൊമന്റോയും പ്രശംസാപത്രവും കൈമാറി. 

1784996846W.webp കേരള പൊലിസിന് പ്രിയങ്ക ഗാന്ധി എം.പി മെമൻ്റോ നൽകുന്നു -  Photo : Special Arrangment 

ചടങ്ങില്‍ റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി മന്ത്രി അഡ്വ. ടി.സിദ്ദിഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ. അജീഷ്, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹര്‍ സംസാരിച്ചു.

English Summary : District Disaster Management Authority Honors Rescuers of the Kalladi Disaster. The Wayanad District Disaster Management Authority (DDMA) held a ceremony to honor the brave individuals and organizations who risked their lives in rescue operations following the landslide disaster at the Anakkampoil–Kalladi tunnel project site in Kalladi, Wayanad

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat