Newsroom
NDRF 4th Battalion Visits Kannur: ദുരന്തനിവാരണ ബോധവൽക്കരണവുമായി എൻ.ഡി.ആർ.എഫ് സംഘം കണ്ണൂരിൽ
Metbeat News

NDRF 4th Battalion Visits Kannur: ദുരന്തനിവാരണ ബോധവൽക്കരണവുമായി എൻ.ഡി.ആർ.എഫ് സംഘം കണ്ണൂരിൽ

ദുരന്തനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലയിലെ ദുരന്തസാധ്യതയുള്ള മേഖലകൾ വിലയിരുത്തുന്നതിനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ

ദുരന്തനിവാരണ ബോധവൽക്കരണവുമായി എൻ.ഡി.ആർ.എഫ് സംഘം കണ്ണൂരിൽ

ദുരന്തനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലയിലെ ദുരന്തസാധ്യതയുള്ള മേഖലകൾ വിലയിരുത്തുന്നതിനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നാലാം ബറ്റാലിയനിലെ അഞ്ചംഗ സംഘം കണ്ണൂരിലെത്തി. തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നാണ് സംഘം എത്തിയത്.

എസ്.ഐ (എക്സിക്യൂട്ടീവ്) പ്രദീപ് ഭട്ട് നേതൃത്വം നൽകുന്ന സംഘത്തിൽ പ്രശോഭ് എം., മഞ്ജുനാഥ്, നിതേഷ് സി.കെ., ഉദയപ്രകാശൻ എന്നിവരാണ് അംഗങ്ങൾ.

ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും

സംഘം ജി.എച്ച്.എസ്.എസ് ചാല, ജി.എച്ച്.എസ്.എസ് മുണ്ടേരി, പയ്യാമ്പലം ഗേൾസ് ഹൈസ്‌കൂൾ, ജി.എച്ച്.എസ്.എസ് പെരളശ്ശേരി എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കായി ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.

ഇതോടൊപ്പം കണിച്ചാർ, കേളകം, ആറളം തുടങ്ങിയ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ഫീൽഡ് സന്ദർശനവും നടത്തും. കളക്ടറേറ്റ് ജീവനക്കാർക്കും അഴീക്കോട് തീരദേശ മേഖലയിലെ താമസക്കാർക്കും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സെഷനുകളും സംഘടിപ്പിക്കും.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

English Summary : A 5-member team from the 4th Battalion of the National Disaster Response Force (NDRF), led by SI Pradeep Bhatt, has arrived in Kannur from Arakkonam, Tamil Nadu. Working alongside the District Disaster Management Authority (DDMA), the team is conducting disaster management awareness sessions for students across major schools, collectorate staff, and coastal residents in Azhikode.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat