Newsroom
Palakkad Water Crisis: ഡാമുകളിൽ ജലനിരപ്പ് താഴുന്നു കർഷകർ ആശങ്കയിൽ
Metbeat News

Palakkad Water Crisis: ഡാമുകളിൽ ജലനിരപ്പ് താഴുന്നു കർഷകർ ആശങ്കയിൽ

പറമ്പിക്കുളം–ആളിയാർ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ പാലക്കാട്ടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഡാമുകളിൽ ജലനിരപ്പ് താഴുന്നു കർഷകർ ആശങ്കയിൽ 

പറമ്പിക്കുളം–ആളിയാർ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ പാലക്കാട്ടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പ്രധാനമായും ഡാമുകളിൽ നിന്ന് ചിറ്റൂർ പുഴയിലേക്കുള്ള ജലവിതരണം കുറയുമെന്ന ആശങ്കയിലാണ് കർഷകർ.

ഇത്തവണ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാൽ ഒന്നാംവിള നെൽകൃഷി പല പ്രദേശങ്ങളിലും ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഇതിനിടെയാണ് ഡാമുകളിലെ ജലക്ഷാമം കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. വെള്ളം ലഭ്യമാകാത്ത സാഹചര്യം തുടർന്നാൽ ആയിരക്കണക്കിന് ഏക്കർ നെൽകൃഷിയാണ് അപകടത്തിലാകുക. 

കരാർ പ്രകാരമുള്ള വെള്ളവും ലഭിക്കുന്നില്ല (Water Sharing Issue)

അതേസമയം തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് കരാർ പ്രകാരം ലഭിക്കേണ്ട വെള്ളം മാസങ്ങളായി ലഭിക്കുന്നില്ലെന്നാണ് പരാതി. മാത്രമല്ല ഇത്തവണ മഴ കാര്യമായി കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പും താഴ്ന്നിരിക്കുകയാണ്.

കഴിഞ്ഞ വർഷത്തേക്കാൾ വലിയ കുറവ് (Reservoir Level)

1825 അടി സംഭരണശേഷിയുള്ള പറമ്പിക്കുളം ഡാമിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിലവിൽ 47.65 അടി വെള്ളം കുറവാണെന്നാണ് കണക്ക്. ആളിയാർ ഡാമിൽ നിന്ന് മൂലത്തറ റെഗുലേറ്റർ വഴി ചിറ്റൂർ പുഴയിലേക്കും അവിടെ നിന്ന് ഭാരതപ്പുഴയിലേക്കുമാണ് സാധാരണ ജലവിതരണം നടക്കുന്നത്.

കൃഷി പ്രതിസന്ധി രൂക്ഷം 

മഴക്കുറവിനെ തുടർന്ന് പാലക്കാട്ടെ കിഴക്കൻ മേഖലയിൽ ഞാറുനടീൽ ഇതിനോടകം വൈകിയിരിക്കുകയാണ്. ഡാമുകളിൽ നിന്നുള്ള ജലവിതരണവും കുറഞ്ഞാൽ ചിറ്റൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് ഏക്കർ നെൽകൃഷിയെ അത് ഗുരുതരമായി ബാധിക്കുമെന്നാണ് കർഷകരുടെ ആശങ്ക.

കുടിവെള്ളവും മുട്ടും

ചിറ്റൂർ പുഴയിലൂടെയും ഭാരതപ്പുഴയിലൂടെയും എത്തുന്ന ജലത്തെ ആശ്രയിക്കുന്ന തൃശൂർ, മലപ്പുറം ജില്ലകളിലും പ്രത്യാഘാതമുണ്ടാകാൻ സാധ്യതയുണ്ട്. മഴക്കുറവ് തുടരുകയും ഡാമുകളിൽ നിന്ന് ആവശ്യമായ വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താൽ കാർഷിക മേഖലയ്ക്ക് പുറമെ ശുദ്ധജല വിതരണവും പ്രതിസന്ധിയിലാകുമെന്ന ആശങ്ക ശക്തമാകുകയാണ്. എന്തു ചെയ്യണമെന്നറിയാതെ നെടുവീർപ്പിടുകയാണ് പ്രദേശവാസികൾ.

English Summary : A severe drop in water levels at the Parambikulam and Aliyar dams, combined with inadequate rainfall, has pushed Palakkad’s agricultural sector into a critical crisis. Farmers reliant on the Chittur River are facing high anxiety over looming crop losses and potential drinking water shortages.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat