
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, ഞായര്‍ മുതല്‍ വീണ്ടും മഴയെത്തുന്നു
The monsoon winds are set to strengthen again, bringing heavy rainfall back to Kerala starting Sunday night (June 28). Although earlier forecasts expe
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, ഞായര്‍ മുതല്‍ വീണ്ടും മഴയെത്തുന്നു
കാലവര്‍ഷക്കാറ്റ് വീണ്ടും സജീവമാകുന്നതോടെ ഞായറാഴ്ച രാത്രി മുതല്‍ കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത. കഴിഞ്ഞ ആഴ്ചയും കാലവര്‍ഷം ശക്തിപ്പെടുമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിച്ചെങ്കിലും മഴ ദുര്‍ബലമായി തുടരുകയായിരുന്നു. ജൂണ്‍ അവസാനത്തോടെ വീണ്ടും മഴ ശക്തിപ്പെടുമെന്ന് മുന്‍ അവലോകനങ്ങളിലും നിരീക്ഷിച്ചിരുന്നു. ജൂലൈ ആദ്യ വാരത്തിലും മഴ മിക്ക ജില്ലകളിലും തുടരും.
ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി അവലോകനത്തിലും ഞായറാഴ്ച (ജൂണ്‍ 28) ന് വടക്കന്‍ ജില്ലകളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മധ്യ, തെക്കന്‍ ജില്ലകളിലും മഴ ശക്തിപ്പെടുമെന്നാണ് വിവിധ കാലാവസ്ഥാ പ്രവചന മാതൃകകള്‍ പറയുന്നത്. തിങ്കളാഴ്ച കേരളത്തില്‍ ഓറഞ്ച് അലര്‍ട്ടിനും ചൊവ്വാഴ്ച റെഡ് അലര്‍ട്ടിനും സമാനമായ മഴ സാധ്യതയുണ്ട്. ജൂലൈ ആദ്യവാരവും വടക്കന്‍ ജില്ലകളില്‍ മഴ സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി
ജൂണ്‍ 4 ന് കേരളത്തില്‍ കാലവര്‍ഷം എത്തിയ ശേഷം സീസണിലെ ആദ്യ ന്യൂനമര്‍ദത്തിന് ബംഗാള്‍ ഉള്‍ക്കടല്‍ തയാറെടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ മ്യാന്‍മര്‍ തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടു. തെലങ്കാനയോട് ചേര്‍ന്നു ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനം മൂലം അറബിക്കടലില്‍ നിലവില്‍ കാറ്റിന് ശക്തി അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ അറബിക്കടലില്‍ കാറ്റ് കൂടുതല്‍ ശക്തിപ്പെടുകയും മേഘരൂപീകരണം വേഗത്തിലാകുകയും ചെയ്യും. ഇതോടെ കേരളത്തിലും മഴ സജീവമാകും.
മേഘരൂപീകരണം ശക്തിപ്പെട്ടാല്‍ തുടര്‍ച്ചയായ മഴ
ഇന്ന് കേരളത്തിന്റെ തീരേദശങ്ങള്‍ക്കൊപ്പം ഇടനാട്ടിലും ശക്തമായ എന്നാല്‍ ഏറെ നേരം നീണ്ടു നില്‍ക്കാത്ത മഴ ലഭിച്ചു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ തീരദേശം കേന്ദ്രീകരിച്ചായിരുന്നു മഴ ലഭിച്ചത്. ഇന്ന് മഴ കനത്തു പെയ്‌തെങ്കിലും അഞ്ചു മിനുട്ടില്‍ താഴെയായിരുന്നു തുടര്‍ന്നത്. തുടര്‍ച്ചയായ മേഘരൂപീകരണമില്ലാത്തതിനാല്‍ രൂപപ്പെട്ട മേഘങ്ങള്‍ പെയ്തു തീരുകയാണ്.
English Summary : The monsoon winds are set to strengthen again, bringing heavy rainfall back to Kerala starting Sunday night (June 28). Although earlier forecasts expected the monsoon to intensify last week, it remained weak. Current weather models indicate that rain will pick up in the northern districts on Sunday and spread to central and southern districts in the following days, continuing into the first week of July. Monday is expected to see rainfall equivalent to an Orange Alert, while Tuesday could face heavy downpours similar to a Red Alert.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




