
ആകർഷകമായ ആനുകൂല്ല്യങ്ങൾ, ഉയർന്ന ശമ്പളം തൊഴിൽ വിപണിയിൽ പുതിയ തീരുമാനവുമായി ദുബായ്
Discover the booming aviation sector in UAE and the Middle East, with over 265,000 job opportunities in the next 20 years.
ആകർഷകമായ ആനുകൂല്ല്യങ്ങൾ, ഉയർന്ന ശമ്പളം
തൊഴിൽ വിപണിയിൽ പുതിയ തീരുമാനവുമായി ദുബായ്
ദുബായ് എയർഷോയിൽ 37 ബില്യൻ ഡോളറിന്റെ അതായത് ഏകദേശം 135.7 ബില്യൻ ദിർഹം 225 വിമാനങ്ങൾക്കുള്ള കരാർ ഒപ്പിട്ടതിന് പിന്നാലെ തൊഴിൽ വിപണിയിലും ആവേശം പകർരുകയാണ് ഫ്ലൈ ദുബായ്. ജീവനക്കാരിൽ പത്തിൽ ഒൻപത് പേരെയും ദുബായിൽ നിന്നുതന്നെയാണ് കണ്ടെത്തുന്നതെന്ന് ഫ്ലൈ ദുബായ് സിഇഒ അറിയിച്ചിരിക്കുകയാണ്. ഈ അറിയിപ്പ് കൂടുതൽ ജോലി സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മികച്ച ഉദ്യോഗാർഥികളെ ലഭിക്കുന്നത് വലിയ അനുഗ്രഹമാണെന്നും വിദേശ രാജ്യങ്ങളിൽ പോയി റിക്രൂട്ട്‌മെന്റ് നടത്തേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം എയർഷോയ്ക്കിടെ മാധ്യമങ്ങളോട് എടുത്തു പറഞ്ഞു.
ജീവനക്കാരുടെ എണ്ണത്തിൽ 2024 നെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനവ്
യുഎഇയിലെ തൊഴിൽ വിപണിയിൽ മികച്ച പ്രതിഭകളുടെ ലഭ്യത വർധിച്ചതായും പൈലറ്റുമാർക്കും എൻജിനീയർമാർക്കും സ്വന്തമായി പരിശീലന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് ഭാവിയിലും ഗുണം ചെയ്യുമെന്നും സിഇഒ വ്യക്തമാക്കി. 2024നെ അപേക്ഷിച്ച് ജീവനക്കാരുടെ എണ്ണത്തിൽ 10 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വികസന പദ്ധതികളുടെ ഭാഗമായി നിലവിൽ 6,500ലേറെ ജീവനക്കാരാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നത്.
വ്യോമയാന മേഖലയിൽ ലക്ഷകണക്കിന് തൊഴിലവസരങ്ങൾ
അതേസമയം അടുത്ത 20 വർഷത്തിനുള്ളിൽ യുഎഇയിലും മധ്യപൂർവേഷ്യയിലുമായി വ്യോമയാന മേഖലയിൽ 2.65 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് എയർബസിന്റെ മറ്റൊരു റിപ്പോർട്ട്.ആകർഷകമായ ശമ്പള പാക്കേജാണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് തന്നെ തൊഴിൽ മേഖലയ്ക്ക് മുതൽ കൂട്ടാണ്. കാബിൻ ക്രൂ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം, താമസ-യാത്രാ അലവൻസുകൾ എന്നിവയുൾപ്പെടെ 8,275 ദിർഹം ലഭിക്കും. കൂടാതെ ശരാശരി 90 മണിക്കൂർ ഫ്ലൈയിങ് സമയം കണക്കാക്കി ഏകദേശം 4,500 ദിർഹം വേരിയബിൾ പേയായും ലഭിക്കുമെന്നതും ജീവനകാർക്ക് വലിയ സഹായകമാകും.
ആകർഷകമായ നിരവധി ആനുകൂല്ല്യങ്ങൾ
ഇനി ആനുകൂല്യങ്ങൾ കേട്ട് ഞെട്ടാൻ തയ്യാറായിക്കോളൂ. മെഡിക്കൽ ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി, വർഷത്തിൽ 30 ദിവസത്തെ അവധി, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇളവുകളോടെയുള്ള ടിക്കറ്റുകൾ എന്നിവയാണ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. സോഫ്റ്റ്‌വെയർ, ടെക്നിക്കൽ എൻജിനീയർമാർ, ക്രൂ ഷെഡ്യൂളിങ് ഓഫീസർ, മാനേജർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ ഫ്ലൈ ദുബായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അസസ്‌മെന്റ്, വിഡിയോ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇതിനും വലിയ ശമ്പളവും ആനുകൂല്ല്യവും സ്വപ്നങ്ങളിൽ മാത്രം
English Summary: Discover the booming aviation job market in UAE and Middle East, with over 265,000 opportunities in the next 20 years. Attractive salaries await!
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





