Newsroom
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനവും ഉരുള്‍പൊട്ടലും; മരണം 32 ആയി, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
Metbeat News

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനവും ഉരുള്‍പൊട്ടലും; മരണം 32 ആയി, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 32 ആയി

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനവും ഉരുള്‍പൊട്ടലും; മരണം 32 ആയി, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ദക്ഷിണ ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. തിങ്കളാഴ്ച സാരംഗാനി പ്രവിശ്യയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ മാത്രം 17 പേര്‍ മരിച്ചതായി ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഗ്ലാന്‍ എന്ന മലയോര മേഖലയില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നാണ് 13 ഗ്രാമീണര്‍ മരിച്ചത്. 

ഈ വര്‍ഷം ഫിലിപ്പീന്‍സിനെ വിറപ്പിച്ച ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഭൂകമ്പത്തെത്തുടര്‍ന്ന് ഫിലിപ്പീന്‍സിലും അയല്‍രാജ്യങ്ങളായ ഇന്തോനേഷ്യ, പലാവു, തെക്കന്‍ ജപ്പാന്‍ എന്നിവിടങ്ങളിലും ചെറിയ രീതിയില്‍ സുനാമി തിരമാലകള്‍ ദൃശ്യമായി. എന്നാല്‍ ഭൂചലനം നടന്ന് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും ഫിലിപ്പീന്‍സ് അധികൃതരും സുനാമി ജാഗ്രത പിന്‍വലിച്ചു.

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ജനറല്‍ സാന്റോസ് നഗരത്തില്‍ നിരവധി ചെറിയ കെട്ടിടങ്ങള്‍ തകരുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ 12 പേരെ കാണാതായിട്ടുണ്ട്.

സ്‌കൂളുകളില്‍ പരിഭ്രാന്തി

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്ന ആദ്യ ദിനമായിരുന്നു തിങ്കളാഴ്ച. പ്രഭാത അസംബ്ലിക്കിടെ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചിലര്‍ പരിഭ്രാന്തിമൂലം ബോധരഹിതരാവുകയും ചെയ്തു.

ജനറല്‍ സാന്റോസ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. 17 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി.

'ഭൂചലനം അതിശക്തമായിരുന്നു. നിലത്തുറച്ചു നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ആഫ്റ്റര്‍ഷോക്കുകള്‍ (തുടര്‍ചലനങ്ങള്‍) ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളിലേക്ക് ജനങ്ങള്‍ മടങ്ങരുതെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി ഡയറക്ടര്‍ ടെറെസിറ്റോ ബകോല്‍കോല്‍ മുന്നറിയിപ്പ് നല്‍കി.'

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സാരംഗാനി പ്രവിശ്യയിലെ മാസിം നഗരത്തില്‍ നിന്നും 32 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി കടലില്‍ 33 കിലോമീറ്റര്‍ ആഴത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ തീവ്രതയുള്ള തുടര്‍ച്ചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരന്തബാധിത മേഖലകളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ഉത്തരവിട്ടു. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പസഫിക് 'റിംഗ് ഓഫ് ഫയര്‍' മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഫിലിപ്പീന്‍സില്‍ ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ചുഴലിക്കാറ്റുകളും പതിവാണ്.

English Summary : At least 17 people were killed in a southern Philippine province Monday mostly due to a landslide set off by a 7.8-magnitude earthquake, bringing the overall deaths wrought by the quake in the region to 32, officials said.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat