Newsroom
Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ
Metbeat News

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

There is a possibility of isolated thundershowers in Northern Kerala (specifically from Kasaragod to Kozhikode) during the evening or night hours.

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

കേരളത്തിലെ ഉഷ്ണം തുടരുന്ന സാഹചര്യത്തിൽ ചൂടിന് അല്പം ആശ്വാസമാകുന്ന വേനൽ മഴ വൈകുന്നത് എന്തുകൊണ്ട്?  കർണാടകക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന എതിർ ചുഴലി (Anti Cyclone) ആണ് പ്രധാന കാരണം. ഇത് ഒരു അതിമർദ്ദ (High Pressure Area) ആയതിനാൽ ആ മേഖലയിലെ വായുവിനെ സമീപപ്രദേശങ്ങളിലേക്ക് തള്ളും. കർണാടക മഹാരാഷ്ട്ര മേഖലകളിൽ ഇപ്പോൾ ഉഷ്ണതരംഗ (Heat Wave) മുണ്ട്. അതിനാൽ ചൂടുള്ള വായു കേരളത്തിലേക്ക് എത്താൻ ഇത് കാരണമാകും. 

കർണാടക - മഹാരാഷ്ട്ര അതിർത്തിക്ക് മുകളിലായി അന്തരീക്ഷത്തിന്റെ താഴ്ന്ന, മധ്യ ഉയരങ്ങളിലാണ് എതിർ ചുഴലി സ്ഥിതിചെയ്യുന്നത്. ഇത് കേരളത്തിൽ സ്വാഭാവികമായും ഈ സമയം ലഭിക്കേണ്ട മഴയെ ഇല്ലാതാക്കുന്നുവെന്ന് Metbeat Weather പറയുന്നു. കർണാടകയ്ക്ക് മുകളിൽ മഹാരാഷ്ട്രയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന്  3.1 കി.മി , 5.8 കി.മി ഉയരത്തിൽ ആയാണ് ആൻ്റി സൈക്ലോൺ സ്ഥിതി ചെയ്യുന്നത്.

തമിഴ്നാടിനും കർണാടകയും മുകളിലായി ചക്രവാത ചുഴികളും  (Cyclonic Circulation) രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്ക് കിഴക്കൻ മധ്യപ്രദേശ് മുതൽ കന്യാകുമാരി കടൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. മഴക്ക് അനുകൂലമുള്ള അന്തരീക്ഷം ഒരുക്കാൻ ഇവയ്ക്ക് കഴിയുമെങ്കിലും എതിർ ചുഴലി പോലുള്ള പ്രതിഭാസങ്ങൾ മഴക്ക് പ്രതികൂലമായി നിൽക്കുന്നു.


കേരളത്തിൽ ചൂടും അസ്വസ്ഥതയും ഉള്ള അന്തരീക്ഷ സ്ഥിതി (Hot Humid weather) ഏതാനും ദിവസങ്ങൾ കൂടി തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയുള്ള മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഈ സാധ്യത നിലനിൽക്കുന്നത്. വൈകിട്ടും രാത്രിയുമായിരിക്കും മഴ സാധ്യത.

മഴ ലഭിച്ചാലും ചൂടു കുറയില്ല

കാലവർഷം എത്തുന്നതോടെ മാത്രമേ ചൂടിന് ഗണ്യമായ കുറവും തണുത്ത അന്തരീക്ഷവും ഉണ്ടാവുകയുള്ളൂ. വേനൽ മഴ പെയ്താലും കാറ്റിൻ്റെ ഗതിയിൽ മാറ്റമില്ലാത്തതിനാൽ ചൂട് തുടരുകയാണ് ചെയ്യുക. 

മഴ, ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട മഴ സാധ്യത പ്രവചനം നടത്തിയിട്ടുണ്ട്. അതോടൊപ്പം 12 ജില്ലകളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യാജ കാലാവസ്ഥ പ്രചാരണങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകൾ, സ്വകാര്യ കാലാവസ്ഥ ഏജൻസികൾ, നിരീക്ഷകർ, മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പിന്തുടരുക. ചൂടിനെ തുടർന്നുള്ള മുൻകരുതലുകളും സ്വീകരിക്കുക.

English Summary : Anticyclone Over Karnataka Intensifies Heat in Kerala, Delays Summer Rains. Kerala continues to experience sweltering heat and high humidity, with the much-anticipated summer rains being delayed. According to meteorological reports, the primary culprit is an Anticyclone (High-Pressure Area) situated over the Karnataka-Maharashtra region.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat