Newsroom
വിദേശയാത്രക്കാര്‍ക്ക് എയര്‍ സുവിധ വേണമെന്ന് നിര്‍ദ്ദേശം
Metbeat News

വിദേശയാത്രക്കാര്‍ക്ക് എയര്‍ സുവിധ വേണമെന്ന് നിര്‍ദ്ദേശം

Air Suvidha Health Declaration Mandated for India-Bound International Passengers Amid Ebola Concerns.

ദുബൈ: എബോള രോഗബാധയുടെ പശ്ചാത്തലത്തില്‍  വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എയര്‍ സുവിധ ആരോഗ്യ സാക്ഷ്യ പത്രം നല്‍കണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്ന് പുറത്തിറക്കിയ ഉത്തരവിറക്കിയത്.

എയര്‍ സുവിധയുടെ സ്വയം സാക്ഷ്യപ്പെടുത്തുന്ന പത്രം വേണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ കോവിഡ് കാലയളവിലും മറ്റും ഇത്തരത്തില്‍ സാക്ഷ്യപത്രങ്ങള്‍ വേണമെന്ന നിര്‍ദേശം പുറത്തു വന്നിരുന്നു. കോംഗോയിലും ഉഗാണ്ടയിലും എബോള രോഗം റിപ്പോര്‍ട്ട് ചെയ്യുകയും ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

വിമാനത്തില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ക്ക് മുമ്പായി യാത്രക്കാര്‍ ഈ ഡിജിറ്റല്‍ ഫോം സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം.യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്നേ വരെ ഈ സ്വയംസാക്ഷ്യപത്രം ഓണ്‍ലൈനായി പൂരിപ്പിക്കാം.

ഈ ലിങ്ക് ഉപയോഗിക്കാം

വിമാനത്തില്‍ കയറുന്നതിന് മുമ്പോ ചെക്ക്-ഇന്‍ സമയത്തോ ഫോം പൂരിപ്പിച്ച് അതിന്റെ ഡിജിറ്റല്‍ അല്ലെങ്കില്‍ പ്രിന്റ് കോപ്പി കൈവശം കരുതണം.

English Summary : Air Suvidha Health Declaration Mandated for India-Bound International Passengers Amid Ebola Concerns. In response to the outbreak of the Ebola virus in Congo and Uganda, and following safety guidelines from the World Health Organization (WHO), the Indian Ministry of Civil Aviation and Delhi International Airport Limited have issued new travel regulations.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat