
അറബിക്കടലിൽ ബുധനാഴ്ച തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കും , തുടർന്ന് ഒമാനിലേക്ക് പോകും
A Depression likely to form in the Arabian Sea on Wednesday, then move towards Oman
അറബിക്കടലിൽ ബുധനാഴ്ച തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കും, തുടർന്ന് ഒമാനിലേക്ക് പോകും
അറബിക്കടലിൽ ബുധനാഴ്ച തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. നിലവിൽ ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ന്യൂനമർദ്ദം ( Low pressure area) കടലിന് മുകളിലെത്തി ശക്തിപ്പെടാൻ ആണ് സാധ്യത. സൗരാഷ്ട്ര വഴി കടലിൽ എത്തുന്ന ന്യൂനമർദ്ദം ബുധനാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി (Depression ) മാറും.
ഗുജറാത്തിൽ നിന്ന് ഒമാൻ തീരം ലക്ഷ്യമാക്കിയാണ് ഈ സിസ്റ്റം നീങ്ങുക. ചുഴലിക്കാറ്റ് ആകാനും സാധ്യതയുണ്ടെന്ന് സൂചനകൾ ഉണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിലെ ഇതേക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിയുകയുള്ളൂ.
ഗുജറാത്ത് മേഖലയിൽ കാലവർഷം വിടവാങ്ങിയിട്ടുണ്ടെങ്കിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസം കൂടി മഴ തുടരും. കേരളത്തിൽ ഈ സിസ്റ്റം മഴ നൽകാൻ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ദുർബലമാകുന്നതോടെ കേരളത്തിൽ മഴ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഫിലിപ്പൈൻസിലെ ബൗലോയി ചുഴലിക്കാറ്റ് ദുർബലമായതോടെ കേരളത്തിൽ മഴയെ സ്വാധീനിക്കുന്ന അന്തരീക്ഷഘടകങ്ങൾ ഇല്ലാതെയായി. അതേസമയം, ഒക്ടോബർ ഒന്നിന് ബംഗാൾ ഉൾ കടലിൽ പുതിയ ന്യൂനമർദ്ദ രൂപപ്പെടുന്നുണ്ട്.
ഒരേസമയം ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും രണ്ട് ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നത് കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് കാരണമാകും. ഇടവേളകളോടെ ഏതാനും പ്രദേശങ്ങളിൽ മാത്രം പെയ്യുന്ന മഴക്കാണ് സാധ്യത. മുകളിൽ സൂചിപ്പിച്ചത് പോലെ കേരളത്തിൽ മഴയ്ക്ക് അന്തരീക്ഷഘടകങ്ങൾ അനുകൂലമല്ലാത്ത സാഹചര്യം ഉള്ളതിനാൽ ഇന്ന് എല്ലാ ജില്ലകളിലും വെയിൽ ഉദിച്ചു.
രാവിലെയും പുലർച്ചയും വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഒറ്റപ്പെട്ട മഴ പെയ്തിരുന്നു. ബുധനാഴ്ച രൂപപ്പെടാനിരിക്കുന്ന രണ്ട് ന്യൂനമർദ്ദങ്ങളും ദുർബലമാകുന്നതോടെ ഇപ്പോൾ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് വ്യാപിക്കാൻ മടിക്കുന്ന കാലവർഷത്തിന്റെ വിടവാങ്ങൽ, വരുന്ന ആഴ്ചകളിൽ മധ്യ ഇന്ത്യയിലേക്ക് പ്രവേശിക്കും.
ഇതിനു പിന്നാലെ ഒക്ടോബർ രണ്ടാം വാരം ദക്ഷിണേന്ത്യയിലേക്ക് കാലവർഷം വിടവാങ്ങൽ പുരോഗമിക്കും. കേരളത്തിൽ നിന്നും ഒക്ടോബർ പകുതിയോടെ കാലവർഷം പൂർണമായി വിടവാകും എന്നാണ് ഇപ്പോഴത്തെ സൂചനകൾ. ഇതിനു പിന്നാലെ ഒക്ടോബർ മൂന്നാം വാരത്തിൽ ഇടിയോട് കൂടെ മഴ നൽകുന്ന തുലാവർഷം എത്തുകയും ചെയ്യുമെന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്.
English Summary: A Depression likely to form in the Arabian Sea on Wednesday, then move towards Oman
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





