Newsroom
ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ
Metbeat News

ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ

19th Annual Conference of Church of God UK & Europe Malayalam Section to Be Held from July 24 to 26

ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ

ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19-ാമത് വാർഷിക കോൺഫറൻസ് ജൂലൈ 24, 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ഗിൽഡ്‌ഫോർഡിലുള്ള Christ’s College, Larch Avenue-ൽ നടക്കും.

“Prepared Bride” (എഫെസ്യർ 5:26-27) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. ഡോ. ജോ കുര്യൻ നിർവഹിക്കും. മുഖ്യപ്രഭാഷകനായി പാസ്റ്റർ എബി അയിരൂർ പങ്കെടുക്കും.

കോൺഫറൻസിൽ റവ. തോമസ് ജോർജ് (അസിസ്റ്റന്റ് ഡയറക്ടർ), പാസ്റ്റർ ബിജു ചെറിയാൻ (നാഷണൽ സെക്രട്ടറി), റവ. ജോൺ മാതായി (ചർച്ച് ഗ്രോത്ത് ഡയറക്ടർ), ബ്രദർ മാമ്മൻ ജോർജ് (നാഷണൽ ട്രഷറർ), പാസ്റ്റർ ജോസ്മിയോൻ പോളോസ് (കോൺഫറൻസ് സെക്രട്ടറി), പാസ്റ്റർ റെജോയ് സ്റ്റീഫൻ (മീഡിയ & പബ്ലിസിറ്റി), പാസ്റ്റർ ബ്ലെസൺ തോമസ് (YPE ഡയറക്ടർ), ബ്രദർ ബിനു യോഹന്നാൻ (സൺഡേ സ്കൂൾ ഡയറക്ടർ), സിസ്റ്റർ സിമോൺ കുര്യൻ (ലേഡീസ് മിനിസ്ട്രീസ് പ്രസിഡന്റ്), സിസ്റ്റർ സുജാ അസാജി (ലേഡീസ് കോ-ഓർഡിനേറ്റർ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

യു.കെയുടെയും യൂറോപ്പിലെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും കോൺഫറൻസിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിജു ചെറിയാൻ (07411539871), റവ. തോമസ് ജോർജ് (07943866456) എന്നിവരെ ബന്ധപ്പെടാം. 

English Summary : 19th Annual Conference of Church of God UK & Europe Malayalam Section to Be Held from July 24 to 26. The 19th Annual Conference of the Church of God UK & Europe Malayalam Section is scheduled to take place from July 24 to 26 at Christ’s College, Larch Avenue, Guildford, England.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat