
Himachal Pradesh Landslide : ഹിമാചലില്‍ ടാക്‌സിക്കു മുകളില്‍ മലയിടിഞ്ഞ് 13 മരണം
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളിലേക്ക് പതിച്ച് 13 പേര്‍ കൊല്ലപ്പെട്ടു.
ഹിമാചലില്‍ ടാക്‌സിക്കു മുകളില്‍ മലയിടിഞ്ഞ് 13 മരണം
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളിലേക്ക് പതിച്ച് 13 പേര്‍ കൊല്ലപ്പെട്ടു. ലഹോള്‍സ്പ്തി ജില്ലയിലെ ഉദയ്പൂര്‍ - പംഗി റോഡിലെ കാഡു നാളയ്ക്ക് സമീപമാണ് ദാരുണ അപകടം നടന്നത്. ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു യാത്രയ്ക്കാര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
लाहौल स्पीति में दर्दनाक हादसा टाटा सूमो पर गिरी चट्टान,13 लोगों की दर्दनाक मौत 2 घायल।मृतकों में एक 6 महीने का बच्चा भी शामिल। #accident #himachal #lahaulspiti #death pic.twitter.com/P0goUwkoNg
— Manoj Kumar (@Mkumar01) July 24, 2026
റോഡരികിലെ പര്‍വതത്തിന്റെ വലിയൊരു ഭാഗം ടാക്‌സിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണും പാറക്കല്ലുകളും പതിച്ചതിനാല്‍ ടാക്‌സി മണ്ണിനടിയില്‍ കുടുങ്ങുകയും യാത്രക്കാര്‍ അതിനുള്ളില്‍ അകപ്പെടുകയും ചെയ്തു. റോഡ് പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു.
#WATCH लाहौल-स्पीति, हिमाचल प्रदेश: कहुडू नाला के पास चट्टान गिरने से वाहन क्षतिग्रस हो गया और 13 लोगों की मृत्यु हो गई। पुलिस टीमें मौके पर पहुंचीं, रेस्क्यू ऑपरेशन जारी है।
— ANI_HindiNews (@AHindinews) July 24, 2026
(सोर्स: डिस्ट्रिक्ट एडमिनिस्ट्रेशन लाहौल स्पीति) pic.twitter.com/2EDzuzXD8W
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
വാഹനത്തില്‍ ആകെ 15 പേരുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പംഗി താഴ് വരയിലേക്കുള്ളവരാണ് വാഹനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും. നേരത്തെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ റോഡ് അടച്ചിട്ടിരുന്നു. വീണ്ടും തുറന്നപ്പോഴാണ് ദുരന്തം. ടിന്‍ഡി പ്രദേശത്ത് കുടുങ്ങിയ യാത്രക്കാരാണ് റോഡ് തുറന്നതോടെ വീണ്ടും ടാക്‌സിയില്‍ വന്നത്. പൊലിസ്, ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന, ജില്ലാ ഭരണകൂടം എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
English Summary : Heavy monsoon rains in Himachal Pradesh triggered a catastrophic landslide near Kadu Nallah on the Udaipur–Pangi road, burying a taxi carrying 15 passengers.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




