Newsroom
The prices of goods in the UAE are high 10/03/26 : ജനങ്ങളെ ചൂഷണം ചെയ്യുന്നു, യുഎഇ ൽ സാധനങ്ങൾക്ക് അമിത വില, കർശന നടപടിയുമായി യുഎഇ
Metbeat News

The prices of goods in the UAE are high 10/03/26 : ജനങ്ങളെ ചൂഷണം ചെയ്യുന്നു, യുഎഇ ൽ സാധനങ്ങൾക്ക് അമിത വില, കർശന നടപടിയുമായി യുഎഇ

വില അന്യായമായി വർധിപ്പിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികളുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്.

ജനങ്ങളെ ചൂഷണം ചെയ്യുന്നു, യുഎഇ ൽ സാധനങ്ങൾക്ക് അമിത വില, കർശന നടപടിയുമായി യുഎഇ

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷപരമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിപണിയിൽ അവശ്യസാധനങ്ങളുടെ വില അന്യായമായി വർധിപ്പിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികളുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. രാജ്യത്തെ വിവിധ വിപണികളിൽ സാമ്പത്തിക വികസന വകുപ്പുകളുമായി ചേർന്ന് നടത്തിയ വ്യാപക പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.

രാജ്യമൊട്ടാകെ നടത്തിയ 4,468 പരിശോധനകളിൽ 554 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ കണ്ടെത്തിയത് യാതൊരു ന്യായീകരണവും കൂടാതെ സാധനങ്ങളുടെ വില വർധിപ്പിച്ച സംഭവങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് 449 വ്യാപാരികൾക്കും വിതരണക്കാർക്കും ഔദ്യോഗിക മുന്നറിയിപ്പ് നൽകിയതോടൊപ്പം മൊത്തം 1,76,000 ദിർഹം പിഴയും ചുമത്തിയതായി അധികൃതർ വ്യക്തമാക്കി. 

ദുബായിലെ അൽ അവീർ സെൻട്രൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിൽ സാമ്പത്തിക മന്ത്രിയും ഉന്നത ഉപഭോക്തൃ സംരക്ഷണ സമിതി ചെയർമാനുമായ അബ്‌ദുല്ല ബിൻ തൂഖ് അൽ മർറിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വില വർധനവ് ഒരിക്കലും സഹിക്കില്ലെന്നും വിപണിയിലെ വിലസ്ഥിരത ഉറപ്പാക്കാൻ കർശനമായ നിരീക്ഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സ്റ്റോക്കുകൾ കുറയാതെ നിലനിർത്താനും മന്ത്രാലയം ദിവസേന വിപണികളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓരോ അവശ്യവസ്തുവിന്റെയും ലഭ്യത, സ്റ്റോക്ക് നില, വില എന്നിവ സംബന്ധിച്ച വിശദമായ വിലയിരുത്തലുകൾ മന്ത്രാലയം നിരന്തരം നടത്തിവരികയാണ്. 

നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനവും

റമസാൻ മാസത്തെ മുന്നിൽ കണ്ടാണ് വിപണിയിൽ വില നിയന്ത്രണം ശക്തമാക്കാൻ പ്രത്യേക കർമപദ്ധതി മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്. റമസാൻ കാലയളവിൽ മാത്രം 420-ലേറെ പരിശോധനകൾ നടത്താനാണ് പദ്ധതി. വിലകൾ നേരിട്ടും തത്സമയത്തിലും നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനവും മന്ത്രാലയം ഉപയോഗിക്കുന്നുണ്ട്.

രാജ്യത്തെ അവശ്യസാധനങ്ങളുടെ ആഭ്യന്തര വ്യാപാരത്തിന്റെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഈ ഡിജിറ്റൽ നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുവഴി വിപണിയിലെ വില വ്യതിയാനങ്ങൾ ഉടൻ കണ്ടെത്താനും അന്യായമായ വില വർധനവ് തടയാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അതേസമയം, വിപണിയിൽ നടക്കുന്ന അന്യായമായ വില വർധനവുകൾക്കെതിരെ പ്രവാസികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണം എന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. റമസാൻ നാളുകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ആവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കുകയും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിനായി പരിശോധനകളും നിരീക്ഷണങ്ങളും തുടർന്നുകൊണ്ടിരിക്കും എന്നും യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. 

English Summary : In response to rising prices linked to regional tensions, the UAE government has intensified market monitoring to protect residents from exploitation. By integrating digital tracking with physical inspections, the Ministry of Economy has already penalized hundreds of violators.

കേരളത്തിൽ പെയ്തു തുടങ്ങിയ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഏതാനും ദിവസങ്ങൾക്കകം തന്നെ ദുർബലമാകുന്നു. ജൂൺ ആദ്യവാരം പരക്കെ മഴ ലഭിച്ചെങ്കിലും നിലവിൽ സംസ്ഥാനത്ത് മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ (El Niño) പ്രതിഭാസമാണ് ഇത്തവണ കാലവർഷത്തിന്റെ താളം തെറ്റിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.

​എന്താണ് മഴ കുറയാൻ കാരണം?

എൽ നിനോയുടെ സ്വാധീനം: പസഫിക് സമുദ്രത്തിലെ ഉപരിതല താപനില ഉയരുന്നതുവഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മൺസൂൺ കാറ്റുകളുടെ ഗതിയും ശക്തിയും ദുർബലപ്പെടുന്നു.


പടിഞ്ഞാറൻ കാറ്റുകളുടെ ശക്തിക്കുറവ്: കേരള തീരത്തേക്ക് സാധാരണയായി വീശിയടിക്കാറുള്ള ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റുകളുടെ വേഗത ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
​തീരത്തേക്ക് കയറാത്ത മഴമേഘങ്ങൾ: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വലിയ തോതിൽ മഴമേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും, അനുകൂലമായ അന്തരീക്ഷ ചുഴികളുടെ അഭാവം മൂലം അവ കേരള തീരത്തേക്ക് കാര്യമായി എത്തുന്നില്ല.

തീരത്തേക്ക് കയറാത്ത മഴമേഘങ്ങൾ: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വലിയ തോതിൽ മഴമേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും, അനുകൂലമായ അന്തരീക്ഷ ചുഴികളുടെ അഭാവം മൂലം അവ കേരള തീരത്തേക്ക് കാര്യമായി എത്തുന്നില്ല.

വരും ദിവസങ്ങളിൽ എങ്ങനെ?

അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്തെ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകൾ (Rain Alerts) ഒന്നും തന്നെ നൽകിയിട്ടില്ല. നിലവിൽ കടൽ പ്രക്ഷുബ്ധമല്ലാത്തതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്കും അധികൃതർ നീക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരക്കെ കനത്ത മഴയ്ക്ക് സാധ്യതയില്ലെങ്കിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴ തുടർന്നേക്കും.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറവ് മഴ മാത്രമേ കേരളത്തിന് ലഭിക്കൂ എന്നാണ് പ്രവചനം. എങ്കിലും ഓഗസ്റ്റ് അവസാനത്തോടെ 'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ' (Indian Ocean Dipole) അനുകൂലമായാൽ സെപ്റ്റംബറോടെ മഴ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ.

English Summary: ​Monsoon Weakens in Kerala: El Niño Strikes Early. The southwest monsoon, which hit Kerala in early June, has significantly weakened across the state. While the season started with widespread rainfall, precipitation levels have now dropped considerably. Experts attribute this dry spell primarily to the El Niño phenomenon in the Pacific Ocean, which has disrupted the flow and strength of moisture-laden

More from Metbeat