
അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല
Cyclone likely in Arabian Sea, no threat to Indian coasts.
അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദവും പിന്നീട് ചുഴലിക്കാറ്റാകാനും സാധ്യത. ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകുന്നതിനാല്‍ കേരളത്തില്‍ ഉള്‍പ്പെടെ ഭീഷണിയാകില്ല. കഴിഞ്ഞ ദിവസം കേരള തീരത്ത് ലഭിച്ചതുപോലുള്ള മഴ ന്യൂനമര്‍ദത്തിന്റെ കാരണമായി ഇനി കേരളത്തിലുണ്ടാകില്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കാറ്റിന്റെ സ്വാധീനം തുലാവര്‍ഷത്തെ ശക്തിപ്പെടുത്തിയേക്കും.
കേരള തീരത്തു നിന്ന് അകന്ന് ശക്തിപ്പെടും
തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ഇപ്പോള്‍ ന്യൂനമര്‍ദമുള്ളത്. സാധാരണ അറബിക്കടലിലെ ന്യൂനമര്‍ദങ്ങള്‍ ഒമാനിലോക്കോ വടക്കുപടിഞ്ഞാറന്‍ ദിശയിലോ സഞ്ചരിക്കുകയാണ് പതവ്. ഈ സിസ്റ്റവും കേരള തീരത്തു നിന്ന് അകന്നു പോകും. തിങ്കളാഴ്ചയോടെ സിസ്റ്റ് കടലില്‍ വച്ച് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടും. അപ്പോഴേക്കും ഇന്ത്യന്‍ തീരത്തു നിന്ന് വളരെയേറെ അകന്നു പോയിട്ടുണ്ടാകും. അറബിക്കടലില്‍ സമുദ്രോപരിതാപനില കൂടുതലായതിനാല്‍ സിസ്റ്റം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്.
മോന്‍ താ ചുഴലിക്കാറ്റിന് സാധ്യത
തെക്ക് മധ്യ അറബിക്കടല്‍ വഴിയാണ് സിസ്റ്റം കടന്നുപോകുക. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് സിസ്റ്റം ഗതിമാറും. പടിഞ്ഞാറ് മധ്യ അറബിക്കടലില്‍ വച്ച് ഈ സിസ്റ്റം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ ഇപ്പോഴത്തെ അനുമാനം. ചുഴലിക്കാറ്റായാല്‍ സിസ്റ്റത്തിന് മോന്‍ താ എന്ന പേരാണ് ലഭിക്കുക. തായ്‌ലന്റാണ് ഈ പേര് നിര്‍ദേശിച്ചത്.
സമുദ്രോപരി താപനില കൂടുതല്‍, എം.ജെ.ഒയും അറബിക്കടലില്‍
ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയ എം.ജെ.ഒ എന്ന ആഗോള മഴപാത്തിയും സിസ്റ്റം ശക്തിപ്പെടുത്തുന്ന ഘടകമാണ്. സൊമാലിയന്‍- യമന്‍ തീരത്ത് സമുദ്രോപരി താപനില കൂടിയ നിലയിലാണ്. അതിനാല്‍ ഈ ഭാഗത്ത് സിസ്റ്റം എത്തുമ്പോള്‍ അത് ചുഴലിക്കാറ്റായി മാറിയേക്കും. ആഫ്രിക്കന്‍ തീരത്ത് എത്തുമ്പോള്‍ സിസ്റ്റം ശക്തി കുറഞ്ഞേക്കും.
അടുത്ത ഒരാഴ്ച മഴ പ്രവചനം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത 7 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒക്ടോബര്‍ 17 മുതല്‍ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്
അടുത്ത 5 ദിവസം മിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary : Cyclone likely in Arabian Sea, no threat to Indian coasts
കേരള ബജറ്റ് : റബർ താങ്ങുവില 250 രൂപയായി; കൃഷി, ക്ഷീര-മത്സ്യമേഖലകൾക്ക് വൻ പ്രോത്സാഹനം
കർഷകർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന റബർ താങ്ങുവില (Rubber Support Price) വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കിലോഗ്രാമിന് 200 രൂപയായിരുന്ന റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തുന്നതാണ് ബജറ്റിലെ പ്രധാന കാർഷിക പ്രഖ്യാപനം. ആഗോള വിപണിയിലെ വിലത്തകർച്ചയും ഉൽപാദനച്ചെലവിലെ വർധനവും മൂലം പ്രതിസന്ധി നേരിടുന്ന റബർ കർഷകർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.
കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ
റബർ കർഷകർക്ക് പിന്തുണ നൽകുന്നതിനൊപ്പം കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പദ്ധതി (Youth Agriculture Mission) നടപ്പാക്കും. ആധുനിക കൃഷിരീതികൾ, സാങ്കേതിക വിദ്യയുടെ പ്രയോജനം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണം എന്നിവയ്ക്ക് പ്രോത്സാഹനം നൽകും.
വനിതാ കർഷകരെ ശാക്തീകരിക്കുന്നതിനായി ‘കൃഷി സഖി’ (Krishi Sakhi) പദ്ധതി നടപ്പാക്കും. മലയോര മേഖലകളിൽ ബഹുവിള കൃഷി (Multi Crop Farming) വ്യാപിപ്പിക്കുന്നതിനും കൂടുതൽ പിന്തുണ ലഭ്യമാക്കും.
ഫാം ടൂറിസത്തിന് പ്രോത്സാഹനം
കൃഷിയെയും വിനോദസഞ്ചാരത്തെയും ബന്ധിപ്പിക്കുന്ന ഫാം ടൂറിസം (Farm Tourism) പദ്ധതികൾക്ക് സർക്കാർ കൂടുതൽ പിന്തുണ നൽകും. കൃഷിയിടങ്ങൾ, തോട്ടങ്ങൾ, ഗ്രാമീണ ജീവിതശൈലി എന്നിവയെ വിനോദസഞ്ചാര ഉൽപന്നങ്ങളാക്കി മാറ്റി കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ ഗ്രാമീണ ടൂറിസത്തിനും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ക്ഷീരവികസനത്തിന് 102 കോടി രൂപ
സംസ്ഥാനത്തെ ക്ഷീരവികസന മേഖലയെ (Dairy Development Sector) കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 102 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കും. ആധുനിക ക്ഷീരസംരംഭങ്ങൾക്കും സാങ്കേതിക സഹായത്തിനും കൂടുതൽ പിന്തുണ ലഭ്യമാക്കും.
മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ
തീരദേശ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയെ (Fisheries Sector) ശക്തിപ്പെടുത്തുന്നതിനുമായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തി.
വീടില്ലാത്ത മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി (Housing Scheme) നടപ്പാക്കും. മത്സ്യബന്ധന മേഖലയിലെ സുരക്ഷ, ക്ഷേമം, വിപണന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്കും മുൻഗണന നൽകും.
ടൂറിസത്തിന് 325 കോടി രൂപ
സംസ്ഥാനത്തിന്റെ പ്രധാന വരുമാന മേഖലയായ ടൂറിസത്തിന്റെ (Tourism Sector) സമഗ്ര വികസനത്തിനായി 325 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ ടൂറിസം (Eco Tourism), സ്മാർട്ട് ടൂറിസം ആപ്പുകൾ (Smart Tourism Apps), ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും.
ആലപ്പുഴയിൽ ഹൗസ് ബോട്ട് മാലിന്യ സംസ്കരണ പ്ലാന്റ്
ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി ആലപ്പുഴയിൽ പ്രത്യേക ഹൗസ് ബോട്ട് വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് (Houseboat Waste Treatment Plant) സ്ഥാപിക്കും. ബാക്ക് വാട്ടർ മേഖലയുടെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ടൂറിസം വികസനത്തിനും ഈ പദ്ധതി സഹായകരമാകും.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന ബജറ്റ്
റബർ താങ്ങുവില വർദ്ധനവ്, യുവജന കാർഷിക പദ്ധതികൾ, ക്ഷീരവികസനത്തിന് കൂടുതൽ ധനസഹായം, മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ, ടൂറിസം മേഖലയെ വ്യവസായമായി പ്രഖ്യാപിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നൽകുകയാണ് ബജറ്റിന്റെ ലക്ഷ്യം. കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യമേഖല എന്നിവയെ വളർച്ചയുടെ പുതിയ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സർക്കാർ ശ്രമങ്ങളുടെ പ്രതിഫലനമായാണ് ഈ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്.
English Summary : The latest Kerala State Budget places a strong emphasis on revitalizing the rural economy by announcing major financial boosts and welfare schemes across agriculture, dairy, fisheries, and tourism sectors.





